ആനന്ദാശ്രമത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഉത്തരേന്ത്യന്‍ സ്വദേശിയെ മാവുങ്കാല്‍, ആനന്ദാശ്രമത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ്, പൗരിഗര്‍വാള്‍ സ്വദേശി കൃഷ്ണചന്ദ്ര (75)യാണ് മരിച്ചത്. ആനന്ദാശ്രമത്തില്‍ ഭക്തന്മാര്‍ താമസിക്കുന്ന കെട്ടിടത്തിലെ 53-ാം നമ്പര്‍ മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മെയ് ഏഴിനാണ് കൃഷ്ണചന്ദ്ര ആശ്രമത്തിലെത്തിയത്. ഈ സമയത്ത് ആശ്രമം അധികൃതര്‍ ഫോട്ടോ ആവശ്യപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഫോട്ടോ എടുത്തിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. ഇതേ തുടര്‍ന്ന് താമസിക്കാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്വാമിജിയുടെ പ്രത്യേക അനുമതിയോടെയാണ് മുറി അനുവദിച്ചു നല്‍കിയത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page