ഭര്‍ത്താവിനെ കാണാതായതായി ഭാര്യ; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: 2024 ജനുവരി ഒന്നിനു കാണാതായ ഭര്‍ത്താവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പൊലീസില്‍ പരാതി നല്‍കി. വിദ്യാനഗര്‍, പോസ്റ്റല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷരീഫയാണ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. 2024 ജനുവരി ഒന്നിന് കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസിനു സമീപത്തു വച്ചാണ് തന്റെ ഭര്‍ത്താവ് അബ്ദുല്‍ ഖാദറി(62)നെ അവസാനമായി കണ്ടതെന്നു ഷരീഫ പരാതിയില്‍ പറഞ്ഞു. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page