രക്തസ്രാവം മൂലം മരണപ്പെട്ട പെണ്‍കുട്ടി നാലരമാസം ഗര്‍ഭിണി; ദുരൂഹതയേറുന്നു, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്, സഹപാഠി നിരീക്ഷണത്തില്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടി മരിച്ചത്. മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്കു ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം.
വീട്ടില്‍ വച്ച് രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഗര്‍ഭിണിയാണെന്നു വ്യക്തമായി. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ മംഗ്‌ളൂരുവില്‍ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചു. വെന്‍ലോക് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ത്തില്‍ പെണ്‍കുട്ടി നാലര മാസം ഗര്‍ഭിണിയായിരുന്നുവെന്നു സ്ഥിരീകരിച്ചു. അമിത രക്തസ്രാവത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഗര്‍ഭം അലസിപ്പിക്കുന്നതിനു ഏതെങ്കിലും ഒറ്റമൂലി നല്‍കിയിരുന്നുവോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വ്യക്തമാകണമെങ്കില്‍ രാസപരിശോധനാഫലം ലഭിക്കേണ്ടതുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു നല്‍കിയ മൊഴി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ ഗര്‍ഭത്തിനു ഉത്തരവാദിയായ സഹപാഠി പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page