പാര്‍ട്ടി അച്ചടക്ക ലംഘനത്തിനെതിരെ കര്‍ശന നടപടിയുമായി ബിജെപി ജില്ലാ കമ്മിറ്റി: മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി

കാസര്‍കോട്: ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം ജോഡ്ക്കല്ലിലെ കെ.പി പ്രശാന്തിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു നീക്കം ചെയ്തുവെന്നു ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍ അറിയിച്ചു. നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചതിനുമാണ് നടപടിയെന്നു അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി രജിസ്‌ട്രേഡ് പോസ്റ്റില്‍ പ്രശാന്തിനയച്ച ഷോക്കോസ് നോട്ടീസ് കൈപ്പറ്റാതെ മടക്കി അയക്കുകയും പിന്നീട് അതു സംബന്ധിച്ചും വിവാദവും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രശാന്തിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കാന്‍ ബിജെപി നിര്‍ബന്ധിതമായതെന്ന് അറിയിപ്പില്‍ പറഞ്ഞു.
നടപടിയുടെ പകര്‍പ്പ് ബിജെപി സംസ്ഥാന പ്രസിഡന്റിനും ജില്ലാ, മേഖലാ, മണ്ഡലം ഭാരവാഹികള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page