പ്രകൃതിവിരുദ്ധ പീഡനം പതിവാക്കി; 16കാരന്റെ പരാതിയില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍. തലശേരി ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ നൃത്തപരിശീലകന്‍ വൈഷ്ണവി(25) നെയാണ് ന്യൂമാഹി ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ അറസ്റ്റു ചെയ്തത്. ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ടെമ്പിള്‍ഗേറ്റില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് അധ്യാപകന്‍ താമസിക്കുന്നത്. ആണ്‍കുട്ടികളെ വലയിലാക്കി സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്ന് ഇയാള്‍ക്കെതിരെ നേരത്തെ മുതല്‍ ആരോപണമുണ്ടായിരുന്നു. പീഡനകാര്യം പതിനാറുകാരന്‍ മാതാവിനോട് പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതും നൃത്തക്കാരനെ അറസ്റ്റു ചെയ്തതും.

ജില്ലാ കലക്ടറും നീതി പീഠവും നാട്ടുകാരും തുണയായി; ചില്ലു കൂട്ടിനകത്തു കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് പുതുജീവന്‍

കണ്ണൂര്‍: ഒരു അങ്ങാടിക്കുരുവിക്കുവേണ്ടി നാട്ടുകാരും ജില്ലാ കലക്ടറും ജില്ലാ ജഡ്ജിയും ഉള്‍പ്പെടെയുള്ള അധികൃതരും കൈകോര്‍ത്തു. ഉളിക്കല്‍ ടൗണിലാണ് സംഭവം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഉളിക്കല്‍ ടൗണിലെ ഇരിക്കൂര്‍ സ്വദേശി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ജെന്റ്‌സ് വെയര്‍ എന്ന കടയുടെ ചില്ലുകൂടില്‍ രണ്ട് ദിവസം മുമ്പ് കുടുങ്ങിയ അങ്ങാടിക്കുരുവിയെ രക്ഷിക്കാന്‍ വേണ്ടിയാണ് സമാനതകളില്ലാത്ത കൈകോര്‍ക്കല്‍ നടന്നത്.ഉളിക്കല്‍ സ്വദേശി മടയാമ്പല്‍ മനോജ് ചൊവ്വാഴ്ച രാവിലെ നടന്നുപോകവെയാണ് ചില്ലുകൂടില്‍ കുടുങ്ങിയ നിലയില്‍ അങ്ങാടിക്കുരുവിയെ കണ്ടത്. കൂടിനകത്ത് കുടുങ്ങിപ്പോയ കുരുവി ചൂട് കാരണം അവശനിലയില്‍ എത്തിയിരുന്നു. …

സ്വര്‍ണ്ണമാലയ്ക്കു വേണ്ടി യുവതിയെ കഴുത്തറുത്തു കൊന്ന കേസ്: പ്രതി കുറ്റക്കാരന്‍, വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, പ്രതിയായ യുവാവ് മറ്റു മൂന്നു കൊലക്കേസുകളിലും പ്രതി

തിരുവനന്തപുരം: അലങ്കാരച്ചെടികള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ കഴുത്തറുത്തു കൊന്ന് നാലരപ്പവന്‍ സ്വര്‍ണ്ണമാല കൈക്കലാക്കിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി ഏപ്രില്‍ 21ന് നടക്കും.തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതിയുടെ മാനസിക നില പരിശോധിക്കുന്നതിനായി ജില്ലാകലക്ടര്‍, സൈക്കോളജിസ്റ്റ്, ജയില്‍ സൂപ്രണ്ട്, റവന്യു വകുപ്പ് എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ കോടതി തേടി. ഇവ ലഭിച്ച ശേഷമായിരിക്കും …

ആത്മീയ ചികിത്സകന്റെ ഭാര്യ വീട്ടിലെ പ്രസവത്തിനിടയില്‍ മരിച്ച കേസ്; പ്രസവമെടുക്കാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: ആത്മീയ ചികിത്സകന്റെ ഭാര്യ വീട്ടിലെ പ്രസവത്തിനിടയില്‍ മരിച്ച കേസില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍. മലപ്പുറം, ഒതുക്കുങ്ങല്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മാതാവ് ഫാത്തിമയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ നടന്ന പ്രസവത്തിനു ഇടയിലാണ് ആത്മീയ ചികിത്സകനായ സിറാജുദ്ദീന്റെ ഭാര്യ എറണാകുളം, പെരുമ്പാവൂര്‍ സ്വദേശിനിയായ അസ്മ (35) മരിച്ചത്. സിറാജുദ്ദീനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. അസ്മയുടെ ആദ്യ രണ്ടു പ്രസവങ്ങള്‍ ആശുപത്രിയിലും …

നിര്‍ത്തിയിട്ട സ്‌കൂട്ടറിനു സമീപത്തു മരം ഇറക്കിയ വിരോധം: വയോധികന്റെ കൈയ്യെല്ല് വിറക് കഷ്ണം കൊണ്ട് അടിച്ചൊടിച്ചു; എരിഞ്ഞിപ്പുഴയിലെ ശ്രീധരനെതിരെ കേസ്

കാസര്‍കോട്: നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു സമീപത്തു മരം ഇറക്കിയ വിരോധത്തില്‍ വയോധികന്റെ കൈയെല്ല് അടിച്ചു തകര്‍ത്തതായി പരാതി. ബേഡഡുക്ക, എരിഞ്ഞിപ്പുഴ ഹൗസിലെ ഇ. അബ്ദുല്‍ ഖാദറു(70)ടെ പരാതി പ്രകാരം എരിഞ്ഞിപ്പുഴയിലെ ശ്രീധരനെതിരെ ബേഡകം പൊലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പൊലിയംകുന്ന് എന്ന സ്ഥലത്ത് ശ്രീധരന്റെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നു. സ്‌കൂട്ടറിനു സമീപത്തു അബ്ദുല്‍ ഖാദര്‍ മരം ഇറക്കി. ഇതിന്റെ പേരില്‍ വാക്കേറ്റം നടത്തുകയും കൊല്ലുമെന്ന് പറഞ്ഞു ഭീഷണി മുഴക്കുകയും വിറക് കഷ്ണം എടുത്ത് ഇടത് …

വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട: വാടക വീട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങിമരിച്ചു.പത്തനംതിട്ട വല്യന്തിയിലെ അപ്പുനാരായണന്‍ (70), ഭാര്യ രാജമ്മ (65) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരുമകളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് അവര്‍ക്കു യാതൊരു സൂചനയും ലഭിച്ചില്ലെന്നു പറയുന്നു. റേഡിയോയില്‍ ഉച്ചത്തില്‍ പാട്ടു വച്ച ശേഷമായിരുന്നു ആത്മഹത്യ. റേഡിയോ ഉച്ചത്തില്‍ പാടിയിരുന്നതു കൊണ്ട് മറ്റൊരു ഒച്ചപ്പാടും അവര്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നു പറയുന്നു. മരണകാരണം അറിവായിട്ടില്ല. പൊലീസ് അന്വേഷിക്കുന്നുണ്ട്.

സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

മംഗ്‌ളൂരു: സഹോദരങ്ങളായ യുവതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഉഡുപ്പിക്കു സമീപത്തെ ഹിരിയടുക്കയിലെ മഞ്ജുള (24), മല്ലിക (18) എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കും കന്നഡ, തുളു ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ട്.ഏപ്രില്‍ ഒന്നിനു രാവിലെ വീട്ടില്‍ നിന്നു പുറത്തേക്കു പോയതായിരുന്നു മഞ്ജുളയും മല്ലികയും. അതിനു ശേഷം തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഹിരിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്.

പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു

മംഗ്‌ളൂരു: കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു.ഹുബ്ബള്ളി കെ.എം.സി.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദര്‍ശ് ഗൗണ്ടകര്‍ (19)ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ഹുബ്ബള്ളി, വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. എന്താണ് ആത്മഹത്യയ്ക്കു ഇടയാക്കിയ കാരണമെന്ന് വ്യക്തമല്ല.

ട്രാഫിക് ജാമിനിടയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം; കുതിച്ചെത്തിയ പൊലീസ് യുവാവിനെ പൊക്കി, പോക്‌സോ പ്രകാരം അറസ്റ്റിലായ പ്രതി ജയിലില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. പുത്തൂര്‍ മഠം, കുറ്റിയോഴത്തില്‍ വീട്ടില്‍ വിജേഷി(33)നെയാണ് നല്ലള പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പന്തീരങ്കാവ്, ഒളവണ്ണ ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം.കുടുംബസമേതം കാറില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കാര്‍ ഒളവണ്ണയില്‍ എത്തിയപ്പോള്‍ ട്രാഫിക് കുരുക്കില്‍ കുടുങ്ങി. ഈ സമയത്ത് ഒരു ഫാന്‍സി ഷോപ്പിനു മുന്നില്‍ നില്‍ക്കുകയായിരുന്ന വിജേഷ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ലൈംഗികാവയവം കുട്ടിക്കു നേരെ നീട്ടുകയും ലൈംഗിക ഉദ്ദേശത്തോടെ ആംഗ്യം …

ആരിക്കാടി കടവത്ത് ഷഹീദ് അറബി വലിയുല്ലാഹി മഖാം ഉറൂസിന് കൊടിയുയര്‍ന്നു

കുമ്പള: ആരിക്കാടി കടവത്ത് ഷഹീദ് അറബി വലിയുല്ലാഹി മഖാം ഉറൂസിനു കൊടിയുയര്‍ന്നു. പത്തുദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിനു രാവിലെ പത്തുമണിക്കു ഉദ്യാവര്‍ തങ്ങള്‍ സയ്യിദ് അത്താവുള്ള പതാകയുയര്‍ത്തി തുടക്കം കുറിച്ചു.ജമാഅത്ത് ഖത്തീബ് അബ്ദുല്‍ മജീദ് അമാനി, ജമാഅത്ത് പ്രസിഡന്റ് ബി. മുഹമ്മദ് കുഞ്ഞി ഹാജി, ജന.സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി ഹാജി, വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എഫ്.എം മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ ഖാത്തിം എ.കെ, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി എം.കെ തുടങ്ങിയവരും നാട്ടുകാരും …

സ്വര്‍ണ്ണവില: പവന് ഇന്ന് 68480 രൂപ

കൊച്ചി: ഉപഭോക്താക്കളെ അമ്പരപ്പിച്ചു കൊണ്ടു സ്വര്‍ണ്ണവില വ്യാഴാഴ്ച കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 68,480 രൂപയാണ് ഇന്നത്തെ വില.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഒറ്റയടിക്കു രണ്ടായിരത്തിലേറെ രൂപയാണ് വ്യാഴാഴ്ച വര്‍ധിച്ചത്. അന്തര്‍ദേശീയ സ്വര്‍ണ്ണവിപണിയിലെ വിലയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടവും അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോരു രൂക്ഷമായതുമാണ് അന്തര്‍ദേശീയ സ്വര്‍ണ്ണ വിപണിയെ ആശങ്കയിലാക്കിയിട്ടുള്ളത്. ചൈനക്കെതിരെ അമേരിക്ക ഇന്നു 104 ശതമാനം നികുതി പ്രഖ്യാപിച്ചു.ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടെയും തിരിച്ചടിയുമാണ് സ്വര്‍ണ്ണവിപണിയില്‍ പ്രതിഫലിക്കുന്നതെന്നു കരുതുന്നു. ഏപ്രില്‍ രണ്ടു മുതലാണ് ട്രംപിന്റെ താരിഫ് നയം …

ആദൂരില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത് കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ യാസിംഖാനും സംഘവും?; കാറില്‍ നിന്നു 4 ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തു, അന്വേഷണം കര്‍ണ്ണാടക, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലേക്ക്

കാസര്‍കോട്: ആദൂര്‍, ബെള്ളിഗെയില്‍ എക്‌സൈസ് സംഘത്തില്‍ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടത് കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ യാസിംഖാനും സംഘവുമാണെന്നു സംശയം. പിടിയിലായ കാറില്‍ ആദൂര്‍ പൊലീസ് വിശദമായി നടത്തിയ പരിശോധനയില്‍ നാല് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയതോടെയാണ് ഈ സംശയം ബലപ്പെട്ടത്. കണ്ടെടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഒന്ന് യാസിംഖാന്റേതാണ്. മറ്റു മൂന്നു കാര്‍ഡുകളില്‍ ഒന്ന് കര്‍ണ്ണാടക സ്വദേശിയുടേതും രണ്ടെണ്ണം മഹാരാഷ്ട്ര സ്വദേശികളുടേതുമാണ്. ബുധനാഴ്ച പുലര്‍ച്ചെ ആദൂര്‍ ചെക്ക് പോസ്റ്റു വഴി വന്ന കാറിനു എക്‌സൈസിന്റെ മെമു ടീം കൈകാണിച്ചിരുന്നു. എന്നാല്‍ …

ക്വാര്‍ട്ടേഴ്‌സിനകത്ത് ഡബ്ബയില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപ പട്ടാപ്പകല്‍ കവര്‍ച്ച പോയി; മോഷ്ടാവ് അകത്ത് കടന്നത് മേല്‍ക്കൂര വഴി, സംഭവം അണങ്കൂരില്‍

കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സിനകത്ത് ഡബ്ബയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ കവര്‍ച്ച പോയതായി പരാതി. അണങ്കൂരിലെ റാസിഖ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കര്‍ണ്ണാടക, വിജയപൂര്‍, നെരബെഞ്ചിയിലെ രമണ സിദ്ധപ്പയുടെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ചൊവ്വാഴ്ച പകലാണ് സംഭവം. പരാതിക്കാരന്‍ രാവിലെ എട്ടിനു ജോലിക്കു പോയി വൈകുന്നേരം ആറിനു തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ക്വാര്‍ട്ടേഴ്‌സിന്റെ സീലിംഗ് ഇല്ലാത്ത ഭാഗം വഴിയാണ് മോഷ്ടാവ് അകത്തു കടന്നതെന്നു സംശയിക്കുന്നു. പണം സൂക്ഷിച്ചിട്ടുള്ളതു സംബന്ധിച്ച് കൃത്യമായ വിവരം …

കറന്തക്കാട്ടു താമസക്കാരിയായ ജി. ലക്ഷ്മി അന്തരിച്ചു

കാസര്‍കോട്: കറന്തക്കാട് മധൂര്‍ റോഡ് ഹരിശ്രീയില്‍ താമസക്കാരിയും പാലക്കാട് അഗ്രഹാര സ്വദേശിനിയുമായ ജി. ലക്ഷ്മി (90) അന്തരിച്ചു.ഭര്‍ത്താവ്: എച്ച്.എന്‍ ഹരിഹരന്‍ (പയ്യന്നൂര്‍). മക്കള്‍: റിട്ട. കര്‍ണ്ണാടക ബാങ്ക് മാനേജര്‍ രാധാകൃഷ്ണന്‍, കാന്‍ഫിന്‍ ഹോംസ് റിട്ട. ജീവനക്കാരിയായ പത്മ, അധ്യാപികയായ ഇന്ദിര. മരുമക്കള്‍: എ.എസ് രാമകൃഷ്ണന്‍ (ഐ.ഒ.ബി ചെന്നൈ), ബി. സത്യനാരായണന്‍ (യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനി), ലത (റിട്ട. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ).

സ്‌നേഹബന്ധത്തില്‍ നിന്നു പിന്മാറിയ വിരോധം: അരിവാളുമായി വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം; എലിവിഷം കഴിച്ച നീലേശ്വരം, തൈക്കടപ്പുറം സ്വദേശിനിയുടെ നില അതീവ ഗുരുതരം

കണ്ണൂര്‍: സ്‌നേഹബന്ധത്തില്‍ നിന്നു പിന്മാറിയതിലുള്ള വിരോധത്തില്‍ വാടകവീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ അരിവാള്‍ കൊണ്ട് ആക്രമിച്ചു. അരിശം തീരാഞ്ഞ അക്രമി വീട്ടിലെ ടി.വി അടക്കമുള്ള ഗൃഹോപകരണങ്ങള്‍ തകര്‍ത്തു. അക്രമത്തില്‍ മനംനൊന്തും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് യുവതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.ഗുരുതര നിലയിലായ ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കണ്ണൂര്‍ സിറ്റി പൊലീസ് അക്രമിക്കെതിരെ കേസെടുത്തു. തൈക്കടപ്പുറം, മരക്കാപ്പ് കടപ്പുറം സ്വദേശിനിയും കണ്ണൂര്‍ എടക്കാട്, കാട്ടുകച്ചേരിയില്‍ താമസക്കാരിയുമായ 30കാരിയുടെ …

ഹാഷിഷ് ഓയിലുമായി തളങ്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: അഞ്ച് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. തളങ്കര, കുന്നിലെ അബ്ദുല്‍ റിയാസി (45)നെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് പ്രശോഭും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി 12 മണിയോടെ തളങ്കരയിൽ വച്ചാണ് അറസ്റ്റ്.എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ് കുമാര്‍, സി.കെ.വി സുരേഷ്, സി.ഇ.ഒമാരായ നൗഷാദ്, സോനു സെബാസ്റ്റിയന്‍, അശ്വതി എന്നിവരും ഉണ്ടായിരുന്നു.

വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി ബിജെപി സഖ്യകക്ഷി നേതാവ്

ഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് ബിജെപിയുടെ സഖ്യകക്ഷി നേതാവ്. ജെഡിയു നേതാവും ന്യൂനപക്ഷ സംവരണ മുന്നണി പ്രസിഡന്റുമായ മുഹമ്മദ് പര്‍വേശ് സിദ്ദിഖിയാണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ജെഡിയു നിലപാടുമായി യോജിക്കാനാകാത്തതിനാലാണ് ഹര്‍ജി നല്‍കിയതെന്നും പാര്‍ട്ടിയില്‍ തുടര്‍ന്നു കൊണ്ട് നിയമപോരാട്ടം തുടരുമെന്നും സിദ്ദിഖി പ്രതികരിച്ചു.പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ അനുകൂലിച്ചതിനെ ചൊല്ലി ജെഡിയുവില്‍ കലഹം രൂക്ഷമാകുന്നതിനിടെയാണ് നടപടി. ബിജെപിയെ പ്രീതിപ്പെടുത്താന്‍ പാര്‍ട്ടിയുടെ മതേതര നിലപാടുകളില്‍ ചില നേതാക്കള്‍ വെള്ളം ചേര്‍ത്തതായി ഒരു പക്ഷം വാദിക്കുന്നു. ബിഹാറില്‍ ഈ …

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ 11-ാം പ്രതി

തിരുവനന്തപുരം: മാസപ്പടികേസില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ 11-ാം പ്രതി. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആകെ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. 72 സാക്ഷികളുടെ മൊഴികളും 114 രേഖകളും കുറ്റപ്പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ വീണയെ ചോദ്യം ചെയ്യാന്‍ ഇഡി തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.അതേസമയം എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ആദ്യ ബെഞ്ചിലേക്കു കൈമാറി. …