നിര്‍ത്തിയിട്ട സ്‌കൂട്ടറിനു സമീപത്തു മരം ഇറക്കിയ വിരോധം: വയോധികന്റെ കൈയ്യെല്ല് വിറക് കഷ്ണം കൊണ്ട് അടിച്ചൊടിച്ചു; എരിഞ്ഞിപ്പുഴയിലെ ശ്രീധരനെതിരെ കേസ്

കാസര്‍കോട്: നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു സമീപത്തു മരം ഇറക്കിയ വിരോധത്തില്‍ വയോധികന്റെ കൈയെല്ല് അടിച്ചു തകര്‍ത്തതായി പരാതി. ബേഡഡുക്ക, എരിഞ്ഞിപ്പുഴ ഹൗസിലെ ഇ. അബ്ദുല്‍ ഖാദറു(70)ടെ പരാതി പ്രകാരം എരിഞ്ഞിപ്പുഴയിലെ ശ്രീധരനെതിരെ ബേഡകം പൊലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പൊലിയംകുന്ന് എന്ന സ്ഥലത്ത് ശ്രീധരന്റെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നു. സ്‌കൂട്ടറിനു സമീപത്തു അബ്ദുല്‍ ഖാദര്‍ മരം ഇറക്കി. ഇതിന്റെ പേരില്‍ വാക്കേറ്റം നടത്തുകയും കൊല്ലുമെന്ന് പറഞ്ഞു ഭീഷണി മുഴക്കുകയും വിറക് കഷ്ണം എടുത്ത് ഇടത് കൈയുടെ എല്ല് അടിച്ചു പൊട്ടിച്ചതായും കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page