സ്വര്‍ണ്ണവില: പവന് ഇന്ന് 68480 രൂപ

കൊച്ചി: ഉപഭോക്താക്കളെ അമ്പരപ്പിച്ചു കൊണ്ടു സ്വര്‍ണ്ണവില വ്യാഴാഴ്ച കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 68,480 രൂപയാണ് ഇന്നത്തെ വില.
ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഒറ്റയടിക്കു രണ്ടായിരത്തിലേറെ രൂപയാണ് വ്യാഴാഴ്ച വര്‍ധിച്ചത്. അന്തര്‍ദേശീയ സ്വര്‍ണ്ണവിപണിയിലെ വിലയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടവും അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോരു രൂക്ഷമായതുമാണ് അന്തര്‍ദേശീയ സ്വര്‍ണ്ണ വിപണിയെ ആശങ്കയിലാക്കിയിട്ടുള്ളത്. ചൈനക്കെതിരെ അമേരിക്ക ഇന്നു 104 ശതമാനം നികുതി പ്രഖ്യാപിച്ചു.
ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടെയും തിരിച്ചടിയുമാണ് സ്വര്‍ണ്ണവിപണിയില്‍ പ്രതിഫലിക്കുന്നതെന്നു കരുതുന്നു. ഏപ്രില്‍ രണ്ടു മുതലാണ് ട്രംപിന്റെ താരിഫ് നയം നിലവില്‍ വന്നത്. പുതിയ താരിഫ് നയത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവില വര്‍ധിപ്പിക്കേണ്ടതാണെന്നു സാമ്പത്തിക വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തില്‍ പവന് വ്യാഴാഴ്ച 2160 രൂപയാണ് ഒറ്റയടിക്കു വില വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ഇന്ന് 270 രൂപ വില കൂടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page