ആത്മീയ ചികിത്സകന്റെ ഭാര്യ വീട്ടിലെ പ്രസവത്തിനിടയില്‍ മരിച്ച കേസ്; പ്രസവമെടുക്കാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: ആത്മീയ ചികിത്സകന്റെ ഭാര്യ വീട്ടിലെ പ്രസവത്തിനിടയില്‍ മരിച്ച കേസില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍. മലപ്പുറം, ഒതുക്കുങ്ങല്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മാതാവ് ഫാത്തിമയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ നടന്ന പ്രസവത്തിനു ഇടയിലാണ് ആത്മീയ ചികിത്സകനായ സിറാജുദ്ദീന്റെ ഭാര്യ എറണാകുളം, പെരുമ്പാവൂര്‍ സ്വദേശിനിയായ അസ്മ (35) മരിച്ചത്. സിറാജുദ്ദീനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. അസ്മയുടെ ആദ്യ രണ്ടു പ്രസവങ്ങള്‍ ആശുപത്രിയിലും തുടര്‍ന്നുള്ള മൂന്നു പ്രസവങ്ങള്‍ വീട്ടിലുമാണ് നടന്നത്. ഭാര്യ മരണപ്പെട്ട വിവരം സിറാജുദ്ദീന്‍ ചട്ടിപ്പറമ്പിലെ വാടക വീടിനു സമീപത്തുള്ളവരെ അറിയിച്ചിരുന്നില്ല. പായയില്‍ കെട്ടിയ മൃതദേഹം പെരുമ്പാവൂരിലെ വീട്ടില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അസ്മയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page