ബില്‍ അടയ്ക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ച വിരോധം: കാസര്‍കോടിനെ ഇരുട്ടിലാഴ്ത്തിയ യുവാവിനെതിരെ കേസ്
കാസര്‍കോട്: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനു വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച വിരോധത്തില്‍ കാസര്‍കോട് നഗരത്തിലെ നിരവധി ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നായി 170 ഫ്യൂസുകള്‍ ഊരി മാറ്റി നാടിനെ ഇരുട്ടിലാഴ്ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെ എസ് ഇ ബി നെല്ലിക്കുന്ന്, സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ രമേശ നല്‍കിയ പരാതി പ്രകാരം കൂഡ്‌ലു, കാളിയങ്ങാട്ടെ മുഹമ്മദ് മുനവറിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം നാലേമുക്കാല്‍ മണിയോടെ കെ എസ് ഇ …