ചുവന്ന വസ്ത്രം ധരിച്ച് റെയില്‍വേ ട്രാക്കിലിരുന്ന് റീല്‍സ്; യുവതിക്ക് പിന്നീട് സംഭവിച്ചത്

മുംബൈ: ചുവന്ന വസ്ത്രം ധരിച്ച് റെയില്‍വേ ട്രാക്കിലിരുന്ന് അപകടകരമായ രീതിയില്‍ റീല്‍സ് ചെയ്ത യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത് വ്യാപക വിമര്‍ശനം. സൂറത്തിലെ സച്ചിന്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ചുവന്ന വസ്ത്രം ധരിച്ച യുവതി പാട്ടിന് പോസ് ചെയ്യുന്ന വീഡിയോ ആണ് വൈറലായത്.

അതിവേഗ എക്‌സ്പ്രസ് ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കാണിത്. വീഡിയോ ചെയ്യുമ്പോള്‍ ട്രെയിന്‍ വന്നിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നുവെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. അടുത്തിടെ രാജ്കോട്ടില്‍ വന്ദേ ഭാരത് ട്രെയിനിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ മൂന്നുപേരെ ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

റീല്‍സിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ തെറ്റ് മനസ്സിലാക്കിയ യുവതി സോഷ്യല്‍ മീഡിയയിലൂടെ തന്നെ മാപ്പ് ചോദിച്ചു. തന്റെ പേര് നേഹ എന്നാണ്, സച്ചിന്‍ സ്റ്റേഷനില്‍ വെച്ചാണ് വീഡിയോ എടുത്തത്. റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നു. തനിക്കെതിരെ നിയമനടപടിയുണ്ടായി. ഇനി ആരും ട്രാക്കില്‍ വീഡിയോ ചെയ്യരുത്. താന്‍ തെറ്റ് ചെയ്തു, ക്ഷമ ചോദിക്കുന്നു എന്നുമാണ് യുവതി വീഡിയോയില്‍ പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സൂറത്ത് റെയില്‍വേ നേഹയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. റെയില്‍വേ നിയമപ്രകാരം, ട്രാക്കില്‍ അതിക്രമിച്ച് കടക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കുറ്റകരമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page