ആരിക്കാടി ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ആരിക്കാടി ദേശീയപാതയിൽ സന്ധ്യയ്ക്ക് ഉണ്ടായ റോഡപകടത്തിൽ യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല ഏകദേശം 35 വയസിനടുത്തു പ്രായം വരും. കാറും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രക്കാരനായിരുന്നു യുവാവ് എന്നു കരുതുന്നു .അപകട വിവരമറിഞ്ഞ് തടിച്ചുകൂടിയ ആൾക്കൂട്ടം അതീവ ഗുരുതര നിരയിൽ പരിക്കേറ്റ യുവാവിനെ മംഗൽപാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷക്കു ശേഷം മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. മംഗലാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിയുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page