പശുവിനെ തീറ്റാൻ പോയ ഭിന്നശേഷി വിദ്യാർഥിനി മരിച്ച നിലയിൽ

കോന്നി ( പത്തനംതിട്ട) : പശുവിനെ തീറ്റാൻ വയലിലേക്ക് പോയ ഭിന്നശേഷി വിദ്യാർഥിനിയെ വീട്ടിനടുത്ത വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൂവൻപാറയിലെ അജ്മിന (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് നാടിന് നടുക്കിയ ദാരുണ സംഭവം ഉണ്ടായത് . ‘പശുവിനെ തീറ്റാൻ പോയ പെൺകുട്ടി ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്ത് വയലിൽ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ്
പോലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്കുമാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട ലഭിച്ച ശേഷമേ മരണകാരണം കണ്ടെത്താനാവൂ എന്നു കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page