ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ വന്‍ കവര്‍ച്ച; ആറ് പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു

കൊച്ചി: ഹൈക്കോടതി ജഡ്ജി എ ബദറുദ്ദീന്റെ വീട്ടില്‍ കവര്‍ച്ച. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. കൊച്ചി, പത്തടിപാലത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പൊലീസ് കാവലുള്ള വീടാണിത്. വീടുമായി പരിചയമുള്ള ആരെങ്കിലും ആയിരിക്കും കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു. കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page