കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; സ്ലാബ് തകര്‍ന്ന് പിക്കപ്പ് ഓവുചാലില്‍ കുടുങ്ങി

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം. സ്ലാബ് തകര്‍ന്ന് വിറകു കയറ്റി എത്തിയ പിക്കപ്പ് ഓവുചാലില്‍ കുടുങ്ങി. വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെ കുമ്പള ഭാസ്‌കര നഗറിലാണ് അപകടം. സ്ഥലത്തെ ഒരു വിറകു ഡിപ്പോയിലേക്ക് ലോഡുമായെത്തിയതായിരുന്നു പിക്കപ്പ്. റോഡില്‍ നിന്നു കടയുടെ ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ സ്ലാബ് തകര്‍ന്ന് പിന്‍ഭാഗത്തെ ചക്രങ്ങള്‍ കുടുങ്ങുകയായിരുന്നു. വിറക് മുഴുവനും ഇറക്കിയ ശേഷം ജെസിബി ഉപയോഗിച്ചാണ് വാഹനത്തെ ഉയര്‍ത്തിയെടുത്തത്. ഏതാനും ദിവസം മുമ്പ് ലോറിയും സമാനരീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page