കണ്ണാലയം നാരായണനും രവീന്ദ്രന്‍ കൊടക്കാടിനും നാഗരത്‌ന ഹെബ്ബാറിനും മിനി മണികണ്ഠനും വിത്താള്‍ പുരസ്‌കാരം

കാസര്‍കോട്: നാട്ടി കാര്‍ഷിക പാഠശാലയുടെ ഭാഗമായി പുലരി അരവത്ത് ഏര്‍പ്പെടുത്തിയ വിത്താള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സസ്യജനുസ് വിഭാഗത്തില്‍ പയര്‍വിത്ത് സംരക്ഷകനായ പെരിയ, ആയമ്പാറയിലെ കണ്ണാലയം നാരായണനും നെല്‍കര്‍ഷകനായ രവീന്ദ്രന്‍ കൊടക്കാടും പുരസ്‌കാരങ്ങള്‍ നേടി. ജന്തു ജനുസ്സ് വിഭാഗത്തില്‍ ആലക്കോട്ട് ഗോകുലം ഗോശാല നടത്തുന്ന നാഗരത്‌ന ഹെബ്ബാറും പ്രവാസി വിത്താള്‍ പുരസ്‌കാരത്തിന് മിനി മണികണ്ഠനും അര്‍ഹരായതായി കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. പുരസ്‌കാരങ്ങള്‍ ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ എ.കെ ജയപ്രകാശ്, സനല്‍കുമാര്‍, രാജേഷ് കുമാര്‍, വിനോദ് മേല്‍പ്പുറം, കെ. മോഹനന്‍, വേണുഗോപാലന്‍ എന്നിവര്‍ പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ആധ്യക്ഷം വഹിക്കും. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഉദുമ ഗ്രാമ പഞ്ചായത്ത് ബി.എം.സിയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ നാട്ടി കാര്‍ഷിക പാഠശാല നടത്തുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page