സമൂസ വാങ്ങുന്നതിനെച്ചൊല്ലി തർക്കം; ചായക്കട ഉടമയെ വെടിവച്ചു കൊന്നു
ഗുരുഗ്രാം: ഉത്തർപ്രദേശിൽ ചായക്കട ഉടമയെ അഞ്ചംഗ സംഘം വെടിവച്ചു കൊന്നു. ഗുരുഗ്രാമിലെ ഫാറൂഖ്നഗറിൽ ചായക്കട നടത്തിയിരുന്ന രാകേഷ് കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒരു സംഘം യുവാക്കൾ കടയിൽ ചായ കുടിക്കാൻ എത്തിയിരുന്നു. സമൂസ വാങ്ങിയതിനെ ചൊല്ലി രാകേഷും ഇവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വധഭീഷണി മുഴക്കിയ ശേഷം സംഘം കട വിട്ടു. പിന്നാലെ സംരക്ഷണം ആവശ്യപ്പെട്ട് രാകേഷ് പൊലീസിനെ സമീപിച്ചു. എന്നാൽ പൊലീസ് ഇതിനു തയാറായില്ല. ചൊവ്വാഴ്ച രാവിലെ ആയുധങ്ങളുമായെത്തിയ സംഘം രാകേഷിനു നേരെ വെടിയുതിർക്കുകയായിരുന്നു.സംഭവത്തിൽ …
Read more “സമൂസ വാങ്ങുന്നതിനെച്ചൊല്ലി തർക്കം; ചായക്കട ഉടമയെ വെടിവച്ചു കൊന്നു”