ശുചിത്വം മഹത്വം: കുമ്പളയില്‍ ദുര്‍ഗന്ധവും നായ ഭീഷണിയും മൂലം കാല്‍നടയാത്രയും ഭീഷണിയില്‍

കുമ്പള: സര്‍ക്കാരിന്റെ ശുചിത്വം മഹത്വം ആഹ്വാനത്തില്‍ ആകൃഷ്ടരായി പഞ്ചായത്തില്‍ അങ്ങുമിങ്ങുമൊക്കെ സ്ഥാപിച്ച മിനി എം സി എഫുകള്‍ മൂലം കുമ്പളയില്‍ മനസ്സമാധാനത്തോടെ വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരിക്കുകയാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ ഭൂമുഖത്തു നിന്നു അപ്രത്യക്ഷമായിക്കിയേ അടങ്ങൂ എന്ന വാശിയിലാണ് പഞ്ചായത്തുകളുടെ പ്രധാന കേന്ദ്രങ്ങളിലൊക്കെ മിനി എം സി എഫുകള്‍ സ്ഥാപിച്ചത്. വേലികെട്ടി താഴിട്ട എം സി എഫുകളില്‍ വീടുകളില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍ ചാക്കില്‍കെട്ടി മേല്‍ക്കൂരവരെ കുത്തിക്കയറ്റി വച്ചിട്ടുണ്ട്. മിനി എം സി …

അടിച്ചുപരത്താന്‍ സ്റ്റണ്ട് താരം അലെയ ബോണ്‍; ആട് 3 ലെ ആദ്യ ന്യൂ എന്‍ട്രി പ്രഖ്യാപിച്ച് സംവിധായകന്‍

കൊച്ചി: ജയസൂര്യ മുഖ്യവേഷത്തിലെത്തിയ ആട് സിനിമയിലെ ഓരോ കഥാപാത്രത്തേയും ആളുകള്‍ ഇന്നും നെഞ്ചിലേറ്റുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്നുതൊട്ട് ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. തിയറ്ററില്‍ അത്രത്തോളം പ്രേക്ഷക പ്രീതി നേടിയ ഷാജി പാപ്പനും കൂട്ടുകാരും ഇടവേളയ്ക്ക് ശേഷം വീണ്ടും വരുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോള്‍ ആട് ആദ്യ രണ്ട് ഭാഗങ്ങളിലും ഇല്ലാതിരുന്ന ഒരു …

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം; പയ്യന്നൂര്‍ കോളേജ് കിരീടം ഉറപ്പിച്ചു

കാസര്‍കോട്:പടന്നക്കാട് നെഹ്‌റു കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ പയ്യന്നൂര്‍ കോളജ് കിരീടം ഉറപ്പിച്ചു. 300 പോയിന്റിലേക്ക് കടക്കുകയാണ് പയ്യന്നൂര്‍. അതേ സമയം 240 പോയിന്റുമായി തലശ്ശേരി ബ്രിണ്ണന്‍ കോളജ് രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തിന് വേണ്ടിയും കടുത്ത മത്സരമാണ്. നിലവില്‍ വിളയാങ്കോട് വിറാസ് കോളജാണ് മൂന്നില്‍ ഉള്ളതെങ്കിലും ആതിഥേയരായ പടന്നക്കാട് നെഹ്‌റു കോളജും എസ്.എന്‍ കോളജ് കണ്ണൂരും മൂന്നാമത് എത്താന്‍ കടുത്ത പോരാട്ടത്തിലാണ്.

ജി.എസ്.ടി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വ്യാപാര സ്ഥാപനങ്ങളില്‍ പണപ്പിരിവ്; സംഘത്തലവന്‍ അറസ്റ്റില്‍

കൊച്ചി: ജി.എസ്.ടി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വ്യാപാര സ്ഥാപനങ്ങളില്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ സംഘത്തലവന്‍ അറസ്റ്റില്‍. കോടനാട് ചെട്ടിനട സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. അപകടത്തില്‍ പരിക്കേറ്റ ജി.എസ്. ടി വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് അനൂപും കൂട്ടാളിയും പണപ്പിരിവ് നടത്തിയത്. ആദ്യം ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം കടയില്‍ നേരിട്ടെത്തി പണം വാങ്ങുകയായിരുന്നു. സംശയം തോന്നി കച്ചവടക്കാര്‍ ജിഎസ് ടി വകുപ്പില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് അറിയുന്നത്. തുടര്‍ന്ന് കോടനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. …

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവം; മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരേ വേദിയില്‍

കാസര്‍കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു ആസന്നമായി കൊണ്ടിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിനു ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു പ്രവര്‍ത്തകരെ സജ്ജമാക്കാനും ജനകീയ അടിത്തറ ഉറപ്പാക്കാനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ യാത്രയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയും തുടരുന്നു. രണ്ടു യാത്രകളും ആരംഭിച്ചത് കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ നിന്നാണ്. യാത്രകള്‍ അവസാനിക്കുന്നതോടൊപ്പം ഇരുമുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കും. എന്തുവില കൊടുത്തും ഭരണം നിലനിര്‍ത്തുകയാണ് …

കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കെ സുധാകരനെ അനുകൂലിച്ച് കണ്ണൂര്‍ നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. നിയമസഭാ സ്ഥാനാര്‍ഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കെ സുധാകരന്‍ തുടരും എന്ന് വ്യക്തമാക്കി കൊണ്ടുള്ള ഫ്ളക്സ് ബോഡുകളാണ് പ്രത്യക്ഷപ്പെട്ടത്. അധികാരത്തിന്റെ തണലിലല്ല പ്രവര്‍ത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്റെ ഇരുളില്‍ പ്രസ്ഥാനം തളരുമ്പോള്‍ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയര്‍ന്ന സൂര്യനാണ് കെ സുധാകരന്‍, പ്രവര്‍ത്തകരുടെ ഹൃദയത്തിലാണ് കെ സുധാകരന്‍…അധികാരത്തിന്റെ ചില്ലുമേടയിലല്ല തുടങ്ങിയ വാചകങ്ങളാണ് ഫ്ളക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി …

കാര്‍ മറിഞ്ഞ് പരിക്കേറ്റയാള്‍ മരിച്ചു

കാസര്‍കോട്: രാജപുരം, വണ്ണാത്തിക്കാനത്ത് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മാലക്കല്ലിലെ ജോസ് കുളക്കൊറ്റില്‍ (62) ആണ് ഞായറാഴ്ച മരിച്ചത്.ജനുവരി 15ന് ആണ് അപകടമുണ്ടായത്. കാലിക്കടവില്‍ നടന്ന സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോസ്. കൂടെ യാത്ര ചെയ്തിരുന്ന കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് പി.സി തോമസ് (68), ആലീസ് ജോസഫ് തള്ളത്തു കുന്നേല്‍ (66), ചിന്നമ്മ ഞെരളാട്ട് (65) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

പൈവളിഗെ കയ്യാറില്‍ വന്‍ തീപിടിത്തം: രണ്ടു സ്‌കൂട്ടറുകളും ബൈക്കും കത്തി നശിച്ചു, ഷെഡും കത്തിയമര്‍ന്നു, ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ കയ്യാര്‍ ബൊളമ്പാടിയില്‍ വന്‍ തീപിടിത്തം. ഷെഡിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കെളഗിനമനെ പ്രകാശ്‌റൈയുടെ വീടിനു സമീപത്തുള്ള ഷെഡിനാണ് ആദ്യം തീപിടിച്ചത്. ഷെഡില്‍ നിന്നു തീ പടര്‍ന്നാണ് സമീപത്തു നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചത്. ഷെഡിനു അകത്തുണ്ടായിരുന്ന ഇന്‍വര്‍ട്ടര്‍, പ്ലംബ്ബിഗ് സാമഗ്രികള്‍, മര ഉരുപ്പടികള്‍ തുടങ്ങി സകലതും കത്തിച്ചാമ്പലായതായി വീട്ടുടമയായ പ്രകാശ് റൈ പറഞ്ഞു.ഞായറാഴ്ച രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറും കുമ്പള …

3 വര്‍ഷമായി അടുപ്പം; കാമുകിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിഞ്ഞ ബോഡി ബില്‍ഡര്‍ ജീവനൊടുക്കി

ബെംഗളൂരു: കാമുകിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിഞ്ഞ് മനംനൊന്ത ബോഡി ബില്‍ഡര്‍ ജീവനൊടുക്കി. ബോഡി ബില്‍ഡറും ജിം പരിശീലകനുമായ കിരണ്‍(26) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരണ്‍ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം കാമുകിയെ കണ്ടപ്പോള്‍, മറ്റൊരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ച വിവരം കിരണിനെ അറിയിച്ചു. ഇതോടെ മനോവിഷമത്തിലായ കിരണ്‍ മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയശേഷം മുറിയില്‍ കയറി കതകടച്ചിരുന്നു. ഏറെനേരമായിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തട്ടി വിളിച്ചു, അനക്കമില്ലാത്തതിനാല്‍ വാതില്‍ …

സ്ത്രീകള്‍ ആരാണെന്നാ വിചാരം? അവരോടു കളിവേണ്ട; ബംഗളൂരില്‍ ആള്‍ക്കൂട്ടത്തെ വിറപ്പിച്ച സ്ത്രീകള്‍ കസ്റ്റഡിയില്‍

ബംഗളൂരു: പുരുഷന്മാര്‍ മദ്യപിക്കുകയും തെരുവില്‍ക്കിടന്നു കൂത്താടുകയും ചെയ്യുന്നതു പുതുമയല്ല. അതൊരു വാര്‍ത്തയുമല്ല. എന്നാല്‍ യുവതികള്‍ മദ്യപിച്ചു ഇത്തരത്തില്‍ പെരുമാറിയാലോ?ഇന്നലെ(ശനി) രാത്രി രണ്ടു യുവതികള്‍ ബംഗളൂരു നഗരത്തെ കൈയിലെടുത്തു. യുവതികളുടെ പ്രകടനങ്ങള്‍ കണ്ടു ഞൊടിയിടയ്ക്കുള്ളില്‍ വഴിയാത്രക്കാര്‍ തടിച്ചു കൂടി. ചുറ്റും കൂടിയവരെ തെറിവിളിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തതോടെ ഭൂരിപക്ഷം കാണികളും അന്തിച്ചു നിന്നു. ഇതിനിടയില്‍ യുവതികളെ സമാധാനിപ്പിക്കാന്‍ അടുത്ത ഏതാനും പുരുഷന്മാരെ അവര്‍ സ്മാഷ് ചെയ്ത് ഇടിച്ചു നിലത്തിട്ടു. കൈയില്‍ കരുതിയിരുന്ന ചെയിനെടുത്തു കൈയില്‍ ചുറ്റി അന്തരീക്ഷത്തില്‍ …

വൃത്തിഹീനമായ ശുചിമുറിയെക്കുറിച്ച് പരാതിപ്പെട്ട യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു; ടിടിഇക്കെതിരെ പരാതി

ന്യൂഡല്‍ഹി: വൃത്തിഹീനമായ ശുചിമുറിയെക്കുറിച്ചു പരാതിപ്പെട്ട യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ബലമായി ഇറക്കിവിട്ടു. സംഭവത്തില്‍ ടിടിഇക്കെതിരെ റെയില്‍വെ അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം- നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസിലാണ് സംഭവം. വഡോദര സ്വദേശി മങ്കേഷ് തിവാരിയെയാണ് ടിടിഇ മുകേഷ് കുമാര്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റെയില്‍വേ അന്വേഷണം ആരംഭിച്ചത്. വഡോദരയില്‍ നിന്നാണ് മങ്കേഷ് ട്രെയിനിലെ സെക്കന്‍ഡ് എസി കോച്ചില്‍ കയറിയത്. രാജസ്ഥാനിലെ കോട്ടയില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ശുചിമുറിയെക്കുറിച്ചു ടിടിഇയോടു പരാതിപ്പെട്ടു. ടിടിഇ …

ഉപ്പള, നയാബസാറില്‍ യുവാവിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ ഐല സ്വദേശി ആശുപത്രിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, നയാബസാറില്‍ യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമം. ഐല സ്വദേശി ഹനീഫ എന്ന ബിജെപി ഹനീഫ (32) ആണ് അക്രമത്തിനു ഇരയായത്. ഇയാളെ ദേര്‍ളക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അക്രമ സംഭവം നടന്നത്.ഹനീഫയെ തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുമ്പു വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നുവെന്നു പറയുന്നു. അക്രമി സംഘത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇവര്‍ ആരാണെന്നു വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ലയനം ഇനി ചര്‍ച്ചയാകേണ്ടതില്ല; വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം; വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ലയനം ഇനി ചര്‍ച്ചയാകേണ്ടതില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊച്ചി പൊന്നുരുന്നിയില്‍ എസ്.എന്‍.ഡി.പി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. തന്റെ സമുദായത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്, അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് ബോര്‍ഡ് കൂടി എസ്.എന്‍.ഡി.പി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വര്‍ണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരേയുള്ളൂ. അത് കഴിഞ്ഞാല്‍ ചര്‍ച്ച പോലും ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി …

വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ കാമുകന്‍മാരില്ലെങ്കില്‍ വിഷമിക്കേണ്ട; അടിച്ചുപൊളിച്ച് ആഘോഷിക്കാം ‘ഗാലന്റൈന്‍സ് ഡേ’

കൊച്ചി: ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേ ആണ്. കമിതാക്കളെല്ലാം ഈ ദിനം ആഘോഷമാക്കാന്‍ കാത്തിരിക്കുന്നു. പോക്കറ്റ് കാലിയാകുന്ന ദിവസം കൂടിയാണ് ഇത്. കാമുകിക്ക് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കുകയും അവര്‍ക്കൊപ്പം ഔട്ടിംഗിന് പോകുന്നതുമൊക്കെ ഈ ദിവസം പലരും ആഘോഷമായി കാണുന്നു. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പ്രായഭേദമില്ല, എല്ലാ പ്രായക്കാരും ഒരുപോലെ ആഘോഷിക്കുന്നു. ഇനി കാമുകന്‍മാരില്ലാത്തവര്‍ക്കും ഈ ദിനം ആഘോഷിക്കാം, പേരില്‍ ചെറിയ മാറ്റമെന്ന് മാത്രം- ‘ഗാലന്റൈന്‍സ് ഡേ’. പ്രണയത്തിനുപരിയായി പെണ്‍സുഹൃത്തുക്കള്‍ ആഘോഷിക്കാനായി മാറ്റിവച്ച ദിവസമാണിത്. എല്ലാവര്‍ഷവും ഫെബ്രുവരി …

വിഷംകഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ജീവനൊടുക്കിയത് പ്ലാസ്റ്റിക് കത്തിച്ച വിരോധത്തില്‍ അയല്‍വാസിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുന്‍ പിലിക്കോട് സ്വദേശി

കാസര്‍കോട്: എലിവിഷം കഴിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍, ഒളവറയിലെ പി സനല്‍(36) ആണ് മരിച്ചത്. ഫെബ്രുവരി മൂന്നിനാണ് സനലിനെ ഒളവറയില്‍ സ്വന്തം ഓട്ടോയില്‍ എലി വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതനായ മോഹനന്‍- സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: രഹന. മക്കള്‍: അനയ്, അഭയ്. സഹോദരങ്ങള്‍: സജിത, സവിത.2020 ഏപ്രില്‍ 26ന് …

വേലി തന്നെ വിളവ് തിന്നല്‍; മദ്യ ലഹരിയില്‍ യാത്രക്കാരുമായി ഏറ്റുമുട്ടലിനൊരുങ്ങിയ കണ്ടക്ടര്‍ പിടിയില്‍

കുമ്പള: ഓടിക്കൊണ്ടിരുന്ന ബസില്‍ മദ്യ ലഹരിയില്‍ യാത്രക്കാരോടു ഏറ്റുമുട്ടലിനൊരുങ്ങി നിന്ന സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റു ചെയ്തു.ശനിയാഴ്ച ഉച്ചക്കു മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്കു പോവുകയായിരുന്ന മെഹബൂബ് ബസില്‍ കണ്ടക്ടര്‍ യാത്രക്കാരോടു ഏറ്റുമുട്ടാനുള്ള നീക്കത്തിലാണെന്ന ഒരു യാത്രക്കാരന്റെ പരാതികേട്ട് എസ് ഐ അബ്ദുല്‍സലാം മറ്റു പൊലീസുകാരുമായി കുമ്പള ജംഗ്ഷനിലെത്തി ബസ് കൈകാണിച്ചു നിറുത്തുകയായിരുന്നു. അതേസമയം കണ്ടക്ടര്‍ യാത്രക്കാരുമായി ഏറ്റുമുട്ടലിനു വട്ടം കൂടുന്നതു കണ്ട അയാളെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ടക്ടര്‍ കൂത്തു പറമ്പു സ്വദേശി പി വി …

കാട്ടുപോത്തിനെ തെരുവ് നായ്ക്കള്‍ വിരട്ടിവിട്ടു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

പത്തനംതിട്ട: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ തെരുവ് നായ്ക്കള്‍ വിരട്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. പത്തനംതിട്ട തണ്ണിത്തോട്ടിലാണ് സംഭവം. സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങളില്‍ ഒരു കാട്ടുപോത്ത് നടന്നുവരുന്നതും രണ്ടുമൂന്ന് തെരുവുനായകള്‍ അതിനെ പിന്തുടരുന്നതും കാണാം. കാട്ടുപോത്ത് ഇവയെ കുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്‍മാറാന്‍ കൂട്ടാക്കാതെ അവ കാട്ടുപോത്തിനെ വളയുന്ന ദൃശ്യങ്ങള്‍ സിസിടിവിയല്‍ ഉണ്ട്. ഒടുവില്‍ നായകള്‍ കാട്ടുപോത്തിനെ ഓടിച്ചുവിടുന്നതും കാണാം. തെരുവു നായകള്‍ മനുഷ്യരെ ആക്രമിക്കുമ്പോഴും അവയെ കൊണ്ട് ഇത്തരത്തില്‍ ചില ഉപകാരങ്ങള്‍ ഉണ്ടെന്നാണ് …

റഷ്യയില്‍ 4 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു; അക്രമത്തിന് പിന്നില്‍ 15 കാരനെന്ന് പൊലീസ്

മോസ്‌കോ: റഷ്യയിലെ ഉഫായിയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു. അക്രമത്തിന് പിന്നില്‍ 15 കാരനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. മെഡിക്കല്‍ സര്‍വകലാശാല ഹോസ്റ്റലിലാണ് അക്രമം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. എംബസി ഉദ്യോഗസ്ഥര്‍ ഉഫായിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നറിയുന്നു. വിദ്യാര്‍ഥികള്‍ താമസിക്കുന്ന മെഡിക്കല്‍ സര്‍വകലാശാല ഹോസ്റ്റലിലേക്ക് നാസി …