കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കെ സുധാകരനെ അനുകൂലിച്ച് കണ്ണൂര്‍ നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. നിയമസഭാ സ്ഥാനാര്‍ഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കെ സുധാകരന്‍ തുടരും എന്ന് വ്യക്തമാക്കി കൊണ്ടുള്ള ഫ്ളക്സ് ബോഡുകളാണ് പ്രത്യക്ഷപ്പെട്ടത്.

അധികാരത്തിന്റെ തണലിലല്ല പ്രവര്‍ത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്റെ ഇരുളില്‍ പ്രസ്ഥാനം തളരുമ്പോള്‍ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയര്‍ന്ന സൂര്യനാണ് കെ സുധാകരന്‍, പ്രവര്‍ത്തകരുടെ ഹൃദയത്തിലാണ് കെ സുധാകരന്‍…അധികാരത്തിന്റെ ചില്ലുമേടയിലല്ല തുടങ്ങിയ വാചകങ്ങളാണ് ഫ്ളക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് സ്വീകരണം അറിയിച്ചുകൊണ്ടുള്ള വിവരണങ്ങളും ഫ്ളക്സിലുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട് നിന്ന് തുടങ്ങിയ പുതുയുഗ യാത്രയില്‍ നിന്ന് സുധാകരന്‍ ഇറങ്ങിപ്പോയതിന് തൊട്ട് പിന്നാലെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page