പൈവളിഗെ കയ്യാറില്‍ വന്‍ തീപിടിത്തം: രണ്ടു സ്‌കൂട്ടറുകളും ബൈക്കും കത്തി നശിച്ചു, ഷെഡും കത്തിയമര്‍ന്നു, ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ കയ്യാര്‍ ബൊളമ്പാടിയില്‍ വന്‍ തീപിടിത്തം. ഷെഡിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കെളഗിനമനെ പ്രകാശ്‌റൈയുടെ വീടിനു സമീപത്തുള്ള ഷെഡിനാണ് ആദ്യം തീപിടിച്ചത്. ഷെഡില്‍ നിന്നു തീ പടര്‍ന്നാണ് സമീപത്തു നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചത്. ഷെഡിനു അകത്തുണ്ടായിരുന്ന ഇന്‍വര്‍ട്ടര്‍, പ്ലംബ്ബിഗ് സാമഗ്രികള്‍, മര ഉരുപ്പടികള്‍ തുടങ്ങി സകലതും കത്തിച്ചാമ്പലായതായി വീട്ടുടമയായ പ്രകാശ് റൈ പറഞ്ഞു.
ഞായറാഴ്ച രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറും കുമ്പള പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page