എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ലയനം ഇനി ചര്‍ച്ചയാകേണ്ടതില്ല; വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം; വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ലയനം ഇനി ചര്‍ച്ചയാകേണ്ടതില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊച്ചി പൊന്നുരുന്നിയില്‍ എസ്.എന്‍.ഡി.പി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. തന്റെ സമുദായത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്, അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് ബോര്‍ഡ് കൂടി എസ്.എന്‍.ഡി.പി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വര്‍ണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരേയുള്ളൂ. അത് കഴിഞ്ഞാല്‍ ചര്‍ച്ച പോലും ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി സര്‍ക്കാര്‍ മൂന്നാമതും വരാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ല. ബിജെപിക്ക് വലിയ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വലിയ മുന്നേറ്റം നടത്തി. സമുദായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം എസ്.എന്‍.ഡി.പി ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page