കുളിമുറിയിലേയ്ക്ക് പോവുകയായിരുന്ന യുവതി വീണു മരിച്ചു

കാസര്‍കോട്: വീടിനു പുറത്തുള്ള കുളിമുറിയിലേയ്ക്ക് പോവുകയായിരുന്ന യുവതി തെന്നി വീണു മരിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബായാര്‍, സജങ്കില, കൊടിയടുക്ക ഹൗസിലെ അനന്തപത്മനാഭന്റെ ഭാര്യ ഗംഗ (37) യാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം. കിടപ്പുമുറിയില്‍ നിന്നു വീടിനു പുറത്തുള്ള കുളിമുറിയിലേയ്ക്ക് പോവുകയായിരുന്നു ഗംഗ. ഇതിനിടയില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. സാരമായി പരിക്കേറ്റയുവതിയെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

നട്ടപ്പാതിരക്കു റോഡിലിരുന്നു കട്ടക്കളി; 12,150 രൂപയുമായി രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: നട്ടപ്പാതിരക്കു റോഡു സൈഡിലിരുന്നു ചൂതാട്ടം നടത്തുകയായിരുന്ന രണ്ടുപേരെ കുമ്പള എസ് ഐ മാരായ കെ ശ്രീജേഷ്, അനന്തകൃഷ്ണന്‍, ജിതേഷ് എന്നിവര്‍ ഇന്നു പുലര്‍ച്ചെ ഒരു മണിക്കു മായിപ്പാടി പേരാല്‍ കണ്ണൂരില്‍ പിടിച്ചു. കളിക്കളത്തില്‍ നിന്നു 12150 രൂപയും കട്ടക്കളി കട്ടകളും സ്റ്റീല്‍പ്ലേറ്റും വിവിധ ചിഹ്നങ്ങള്‍ പതിച്ച പ്ലാസ്റ്റിക് ഷീറ്റും മറ്റും കണ്ടെടുത്തു. പെര്‍വാഡ് കെ കെ റോഡ് ഷഹീര്‍ മന്‍സിലിലെ റഹീം കെ (38), കുണ്ടങ്കേരടുക്ക വിരയ്യ ഹൗസിലെ ശരത് എം (36) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. …

നഗരസഭാ ജീവനക്കാരെന്ന വ്യാജേന ഫ് ളാറ്റിലെത്തി വയോധികയെ ആക്രമിച്ച് മോഷണം; ഏഴര പവന്റെ സ്വര്‍ണം കവര്‍ന്നു; സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ കൊള്ളസംഘം കസ്റ്റഡിയില്‍

തിരുവനന്തപുരം: നഗരസഭാ ജീവനക്കാരെന്ന വ്യാജേന ഫ് ളാറ്റിലെത്തി വയോധികയെ ആക്രമിച്ച് മോഷണം നടത്തിയതായി പരാതി. തിരുവനന്തപുരം മണങ്ങാട് നഗരത്തിനോട് ചേര്‍ന്നുള്ള അപ്പാര്‍ട്‌മെന്റില്‍ പട്ടാപ്പകലാണ് സംഭവം. വയോധികയുടെ കഴുത്തിലും കൈകളിലും അണിഞ്ഞിരുന്ന ആഭരണങ്ങളാണ് സംഘം മോഷ്ടിച്ചത്. നഗരസഭാ ജീവനക്കാരെന്ന വ്യാജേന കഴുത്തില്‍ ടാഗ് അണിഞ്ഞെത്തിയ സംഘം മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ വീട്ടിനുള്ളിലേക്ക് കടക്കുകയും വയോധികയെ കിടക്കയിലേക്ക് തള്ളിയിട്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തശേഷം ആഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ വയോധിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന്‍ …

മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ പെണ്‍കുട്ടിയെ ആരാണ് പീഡിപ്പിച്ചത്, എവിടെ വച്ചാണ് പീഡനം നടന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എളമക്കര പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മകള്‍ പീഡനത്തിന് ഇരയായ വിവരം അറിയില്ലെന്നാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമ്മ പൊലീസില്‍ മൊഴി …

തെരുവു വിളക്ക് എങ്ങനെ കത്താതിരിക്കും? 24 മണിക്കൂറും കത്തിക്കിടക്കുന്ന തെരുവു വിളക്ക് എങ്ങനെ അണയ്ക്കുമെന്നാലോചിച്ചു മൊഗ്രാല്‍ നാട്

കുമ്പള: മൊഗ്രാല്‍ പേരാല്‍ റോഡിലെ മൊഗ്രാല്‍ ജി വി എച്ച് എസ് എസിനു മുമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന് എങ്ങനെയാണ് കത്താരിക്കാനാവുക? അതേസമയം അണക്കാന്‍ മാര്‍ഗമില്ലാത്തതു കൊണ്ടു തെരുവുവിളക്ക് ഒരാഴ്ചയായി 24 മണിക്കൂറും കത്തി നില്‍ക്കുന്നു.എം പി ഫണ്ട് ഉപയോഗിച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണിത്. വിളിക്കിന്റെ പരിപാലനവും അറ്റകുറ്റപ്പണിയും വിളക്കു സ്ഥാപിച്ച കരാറുകമ്പനിക്കാണ്. ഒരാഴ്ച മുമ്പു ലൈറ്റ് ഓഫാക്കാനുള്ള സ്വിച്ച് ബോഡിന്റെ താക്കോല്‍ കളഞ്ഞു പോയത്രെ. വിളക്കു കത്തിക്കിടക്കുകയാണെന്നും സ്വിച്ച് ബോഡിന്റെ താക്കോല്‍ കളഞ്ഞു …

യാത്രക്കാരെല്ലാം ഇറങ്ങിയിട്ടും 10 മാസം മുമ്പ് ജയിലില്‍ നിന്ന് ഇറങ്ങിയ ആള്‍മാത്രം ബസിലിരുന്നു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ, സംഭവം കുണ്ടംകുഴിയില്‍

കാസര്‍കോട്: ബസ് യാത്രയ്ക്കിടയില്‍ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. മുന്നാട് പേത്താളംകയയില്‍ താമസക്കാരനായിരുന്ന എം കെ രവീന്ദ്രന്‍ (65)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. പൊയ്‌നാച്ചിയില്‍ നിന്നു കുണ്ടംകുഴിയിലേയ്ക്കുള്ള സ്വകാര്യ ബസില്‍ പെര്‍ളടുക്കം ബസ് സ്റ്റോപ്പില്‍ നിന്നാണ് രവീന്ദ്രന്‍ കയറിയത്. അവസാന സ്റ്റോപ്പായ കുണ്ടംകുഴിയില്‍ ബസ് എത്തിയപ്പോള്‍ മറ്റു യാത്രക്കാരെല്ലാം ഇറങ്ങിയിട്ടും ഇദ്ദേഹം മാത്രം ഇറങ്ങിയില്ല. സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരനെ കണ്ടക്ടര്‍ തട്ടി വിളിച്ചു. എന്നിട്ടും അനങ്ങിയില്ല. സംശയം തോന്നി സ്ഥലത്തെ ഒരു ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും …

ബദിയഡുക്കയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും ഭര്‍തൃമതിയെയും കാണാതായി; പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു പോകുന്നുവെന്നു പറഞ്ഞ്, ഭര്‍തൃമതി പോയത് ഡ്രൈവിംഗ് ടെസ്റ്റിന്

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു രണ്ടു യുവതികളെ കാണാതായി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ബേള, കുക്കംകൂടല്‍ സ്വദേശിനിയാണ് കാണാതായവരില്‍ ഒരാള്‍. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ മാത് സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്നു പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അതേ സമയം നെല്ലിക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ 31കാരിയാണ് കാണാതായ രണ്ടാമത്തെയാള്‍. വെള്ളിയാഴ്ച രാവിലെ …

തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ രോഗിയുടെ കുത്തേറ്റ് 3 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട രോഗിയുടെ കുത്തേറ്റ് മൂന്നു പേര്‍ക്ക് പരിക്ക്. നേപ്പാള്‍ സ്വദേശിസൂരജ് (33) ആണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയത്. സമീപത്തെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഒരു വീട്ടിലാണ് സൂരജ് ആദ്യം എത്തിയത്. കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്ന വീട്ടുടമ മുരളിയെ ആണ് സൂരജ് ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് അവിടെ നിന്നും ഓടിരക്ഷപ്പെട്ട സൂരജിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേര്‍ക്ക് കൂടി കുത്തേറ്റു. പൊലീസ് എത്തിയാണ് സൂരജിനെ കീഴ്‌പ്പെടുത്തി വീണ്ടും …

ഒടുവില്‍ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായി; കെ. മുരളിധരന്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കും

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ സീറ്റ് ഉറപ്പിച്ച് കെ. മുരളിധരന്‍. വട്ടിയൂര്‍ കാവില്‍ മത്സരിക്കാന്‍ മുരളിധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മതം അറിയിച്ചു. നിരവധി മണ്ഡലങ്ങളില്‍ മുരളിയുടെ പേര് ഉയര്‍ന്നിരുന്നു. ഒടുവില്‍ വട്ടിയൂര്‍ കാവില്‍ തന്നെ മത്സരിക്കാന്‍ തീരുമാനമാവുകയായിരുന്നു. മുരളീധരന്റെ സാന്നിധ്യത്തോടെ വട്ടിയൂര്‍ക്കാവില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം ഉറപ്പായി. നേരത്തെ താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മത്സരിക്കാനുള്ള മൂഡെല്ലാം നഷ്ടമായെന്നും മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു. പ്രചാരണ സമിതിയും, പ്രകടനപത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക …

കാസര്‍കോട്ടും ഉള്ളാളിലും വന്‍ എം ഡി എം എ വേട്ട; നെല്ലിക്കുന്ന്, സ്വദേശി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ടും ഉള്ളാളിലും വന്‍ മയക്കുമരുന്നു വേട്ട. 150ഗ്രാം എം ഡി എം എയുമായി നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, സിംഗപ്പൂര്‍ ഹൗസിലെ ബി എം സിദ്ദിഖി (43)നെ 32 ഗ്രാം എം ഡി എം എയുമായി കാസര്‍കോട് ടൗണ്‍ എസ് ഐ സി ആര്‍ മൗഷമിയും സംഘവുമാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെ കറന്തക്കാട്ട് വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് അറിയിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം കറന്തക്കാട്ടെ …

മഞ്ചേശ്വരത്ത് പുലര്‍ച്ചെ അറവുമാടുകളെ ലോറിയില്‍ നിന്നിറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ സംഘം ചേര്‍ന്ന് അക്രമം; രണ്ടു പേര്‍ ആശുപത്രിയില്‍

മഞ്ചേശ്വരം: ലോറിയില്‍ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെയും ഏജന്റുമാരെയും ഓട്ടോയിലും ബൈക്കിലുമെത്തിയ ഒരു സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ചു അക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ കന്നുകാലി കച്ചവട ഏജന്റുമാരായ രണ്ടു പേരെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുപി സ്വദേശികളും പാലക്കാട്ടു താമസക്കാരുമായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി അബ്ബാസിനും മര്‍ദ്ദനമേറ്റു. ഇന്നു പുലര്‍ച്ചെ ഒന്നരമണിയോടെയായിരുന്നു അക്രമമെന്നു പരിക്കേറ്റവര്‍ പരാതിപ്പെട്ടു.മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തു കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അക്രമമെന്നു പറയുന്നു. …

കേരളത്തിൽ 7 അതിവേഗ റെയിൽപാതകൾ നിർമ്മിക്കുന്നതിന് സമഗ്ര പദ്ധതിരേഖ തയ്യാറാക്കാൻ കേന്ദ്ര അനുമതി

ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിക്കലിനും ലൈനിൻ്റെ വളവുകൾ ലെവലാക്കുന്നതിനും സമഗ്ര വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള സർവ്വേയ്ക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകി. 160 കിലോമീറ്റർ വേഗത്തിൽ കൂടുതൽ വേഗതയിൽ ട്രെയിൻ സർവീസ് നടത്താൻ പറ്റിയ തരത്തിലുള്ള റെയിൽപാത നിർമിക്കുന്നത് സംബന്ധിച്ച സമഗ്ര പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള സർവെക്കാണ് അനുമതി നൽകിയത്. ഷൊർണൂർ – മംഗലാപുരം 307 കിലോമീറ്റർ മൂന്നും നാലും പാതകൾ, കോയമ്പത്തൂർ – ഷൊർണൂർ 99 കിലോമീറ്റർ മൂന്നും നാലും പാതകൾ, …

അഭിഭാഷക ക്ഷേമനിധി 20 ലക്ഷം രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: അഭിഭാഷക ക്ഷേമനിധി ആനുകൂല്യം 20 ലക്ഷം രൂപയായി വർധിപ്പിച്ചു. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. ഇതിൻ്റെ ഭാഗമായി നിലവിലുള്ള ആക്ടില്‍ ഭേദഗതി വരുത്തും. 2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ മന്ത്രിസഭ അംഗീകരിച്ചു. പ്രാക്ടീസ് അവസാനിപ്പിക്കുമ്പോൾ നൽകുന്ന ആനുകൂല്യത്തിൻ്റെയും മരണാനന്തരം നൽകുന്ന ആനുകൂല്യത്തിന്റെയും നിലവിലുള്ള പത്തു ലക്ഷം രൂപ എന്ന പരിധി ഉയർത്തി യാണ് പരമാവധി ഇരുപത് ലക്ഷം രൂപയായി വർധിപ്പിക്കുന്നത്. ഇതിനു പുറമെ പ്രധാനമായ ശസ്ത്രക്രിയകൾക്കും ക്യാൻസർ ചികിത്സയ്ക്കുമുള്ള സാമ്പത്തിക …

കേരളം: നഗര നയം തയ്യാറാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം

തിരുവനന്തപുരം: ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസനം നിർണയിക്കുന്നതിന് കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം ണമെന്ന് നല്‍കി. 2023-24 ലെ സംസ്ഥാന ബജറ്റിൽ സർക്കാർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.2023 ഡിസംബറിൽ ദേശീയ- അന്തർദേശീയ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കേരള നഗര നയ കമ്മിഷൻ സർക്കാർ രൂപീകരിക്കുകയും 2025 മാർച്ച് മാസം നവകേരള നഗര നയ റിപ്പോര്‍ട്ട് കമ്മിഷൻ …

10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ അബ്രഹാം

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആലിന്‍ ഷെറിന്‍ അബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവങ്ങള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയില്‍ നടത്തുകയാണ്. ആറുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാകും. അതിനുശേഷം അവയവങ്ങള്‍ ഓരോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കും. വൃക്കകളും, കരളും ഹൃദയ വാല്‍വുമാണ് ദാനം ചെയ്യുക. അഞ്ചുപേര്‍ക്ക് പുതുജീവനേകും. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുവച്ചുണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അമൃത ആശുപത്രിയില്‍ …

പ്രണയ വാര്‍ഷികത്തിന് കാമുകിക്ക് സര്‍പ്രൈസ് ഒരുക്കിയ യുവാവിന് ഒരു മാസത്തെ ശമ്പളം നഷ്ടമായി; ദൃശ്യങ്ങള്‍ വൈറല്‍

ബെര്‍ലിന്‍: പ്രണയ വാര്‍ഷികത്തിന് കാമുകിക്ക് സര്‍പ്രൈസ് ഒരുക്കിയ യുവാവിന് ഒരു മാസത്തെ ശമ്പളം നഷ്ടമായി. പ്രണയ വാര്‍ഷികത്തിന് കാമുകിക്ക് വേറിട്ട സമ്മാനം നല്‍കണമെന്ന് കരുതിയാണ് യുവാവ് തന്റെ ഒരു മാസത്തെ ശമ്പളം മുഴുവനും ചെലവിട്ടത്. എന്നാല്‍ അത് കാമുകിക്ക് കിട്ടിയില്ലെന്ന് മാത്രമല്ല ആകാശത്ത് പറന്നുപോകുകയും ചെയ്തു. തന്റെ ശമ്പളം മുഴുവന്‍ ബലൂണില്‍ കെട്ടി കാമുകിക്ക് സമ്മാനിക്കാനായിരുന്നു ജര്‍മന്‍ യുവാവ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാമുകി ഈ ബലൂണുകളുടെ ബോക്സ് തുറന്നതോടെ പണം ആകാശത്തേക്ക് പറന്നുപോയി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ …

പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം: ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

നീലേശ്വരം: 14ന് പൊയിനാച്ചി രാജ്പാലസില്‍ നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ 36-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറപ്പുറം മിനി സ്റ്റേഡിയത്തില്‍ കെ പി എ നീലേശ്വേരം യൂണിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി നടന്ന ടൂര്‍ണ്ണമെന്റ് കെ പി ഒ എ ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി 36 ബലൂണുകള്‍ പറത്തിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ പി എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ വി …

ഭാവി മരുമകനൊപ്പം ഒളിച്ചോടിയ അമ്മായി അമ്മ വീണ്ടും ഒളിച്ചോടി; ഇത്തവണ സഹോദരി ഭര്‍ത്താവിനൊപ്പം

അലിഗഢ്: ഭാവി മരുമകനൊപ്പം ഒളിച്ചോടിയ അമ്മായി അമ്മ വീണ്ടും ഒളിച്ചോടിയതായി പരാതി.മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പാണ് ഭാവി മരുമകനൊപ്പം ഇവര്‍ ഒളിച്ചോടിയത്. 43 കാരിയായ സപ്ന ദേവിക്കെതിരെ പുതിയ ഭര്‍ത്താവായ മരുമകന്‍ രാഹുലാണ് പൊലീസില്‍ പരാതി നല്‍കിയത്. 30 കാരനായ സഹോദരി ഭര്‍ത്താവിനൊപ്പമാണ് സപ്‌ന ഇപ്പോള്‍ ഒളിച്ചോടിയതെന്ന് രാഹുലിന്റെ പരാതിയില്‍ പറയുന്നു. 10 മാസം മുമ്പാണ് ഭാവി മരുമകനൊപ്പം ഒളിച്ചോടി സപ്‌ന ദേവി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ സമാന സംഭവത്തിലൂടെ വീണ്ടും ശ്രദ്ധനേടി. സപ്ന തന്റെ …