മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ പെണ്‍കുട്ടിയെ ആരാണ് പീഡിപ്പിച്ചത്, എവിടെ വച്ചാണ് പീഡനം നടന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എളമക്കര പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മകള്‍ പീഡനത്തിന് ഇരയായ വിവരം അറിയില്ലെന്നാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമ്മ പൊലീസില്‍ മൊഴി നല്‍കിയത്. കഴിഞ്ഞമാസം 16നാണ് എളമക്കരയില്‍ അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ചനിലയില്‍ കാണുന്നത്. തൂങ്ങി മരിച്ച നിലയിലായിരുന്നു അച്ഛന്റെ മൃതദേഹം. വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു മകളുടെ മൃതദേഹം.

തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം മുറിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഇത് ഗൈനക്കോളജിസ്റ്റിന് കൈമാറുകയും ചെയ്തിരുന്നു. അന്തിമ റിപ്പോര്‍ട്ടിലാണ് കുട്ടി ഒരു വര്‍ഷമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page