തെരുവു വിളക്ക് എങ്ങനെ കത്താതിരിക്കും? 24 മണിക്കൂറും കത്തിക്കിടക്കുന്ന തെരുവു വിളക്ക് എങ്ങനെ അണയ്ക്കുമെന്നാലോചിച്ചു മൊഗ്രാല്‍ നാട്

കുമ്പള: മൊഗ്രാല്‍ പേരാല്‍ റോഡിലെ മൊഗ്രാല്‍ ജി വി എച്ച് എസ് എസിനു മുമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന് എങ്ങനെയാണ് കത്താരിക്കാനാവുക? അതേസമയം അണക്കാന്‍ മാര്‍ഗമില്ലാത്തതു കൊണ്ടു തെരുവുവിളക്ക് ഒരാഴ്ചയായി 24 മണിക്കൂറും കത്തി നില്‍ക്കുന്നു.
എം പി ഫണ്ട് ഉപയോഗിച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണിത്. വിളിക്കിന്റെ പരിപാലനവും അറ്റകുറ്റപ്പണിയും വിളക്കു സ്ഥാപിച്ച കരാറുകമ്പനിക്കാണ്. ഒരാഴ്ച മുമ്പു ലൈറ്റ് ഓഫാക്കാനുള്ള സ്വിച്ച് ബോഡിന്റെ താക്കോല്‍ കളഞ്ഞു പോയത്രെ. വിളക്കു കത്തിക്കിടക്കുകയാണെന്നും സ്വിച്ച് ബോഡിന്റെ താക്കോല്‍ കളഞ്ഞു പോയെന്നും പകരം സംവിധാനമുപയോഗിച്ചു ലൈറ്റ് ഓഫാക്കണമെന്നും നാട്ടുകാര്‍ കരാര്‍ കമ്പനിയെ അറിയിച്ചെങ്കിലും അവര്‍ മറുപടി പറയുകയോ, തിരിഞ്ഞു നോക്കുകയോ ചെയ്യുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ വിവരങ്ങളെല്ലാം കുമ്പള ഇലക്ട്രിസിറ്റി അധികൃതരെയും അറിയിച്ചു. അവരും കരാര്‍ കമ്പനിയെപ്പോലെ കളിക്കുകയാണെന്നു നാട്ടുകാര്‍ പരിതപിച്ചു. വൈദ്യുതി അമൂല്യമാണെന്നും അതു പാഴാക്കരുതെന്നും പണം ചെലവഴിച്ചു പരസ്യം ചെയ്താല്‍ അധികൃതരുടെ കടമതീര്‍ന്നുവെന്നാണ് ഓരോരുത്തരുടെ വിചാരമെന്നു നാട്ടുകാര്‍ പറയുന്നു. ഇതിനൊക്കെ പണം ഉണ്ടാക്കുന്നതു പട്ടിണി കിടന്നു നല്‍കുന്ന നികുതിപ്പണം കൊണ്ടാണെന്ന അനുഭവം അവരെ വേദനിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page