പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം: ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

നീലേശ്വരം: 14ന് പൊയിനാച്ചി രാജ്പാലസില്‍ നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ 36-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറപ്പുറം മിനി സ്റ്റേഡിയത്തില്‍ കെ പി എ നീലേശ്വേരം യൂണിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി നടന്ന ടൂര്‍ണ്ണമെന്റ് കെ പി ഒ എ ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി 36 ബലൂണുകള്‍ പറത്തിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ പി എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ വി പ്രദീപന്‍, ജില്ലാ പ്രസിഡണ്ട് പി പ്രകാശന്‍, സെക്രട്ടറി പി വി സുധീഷ് പ്രസംഗിച്ചു. മഹേഷ് കാങ്കോല്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍ ആര്‍ ദിലീഷ് കുമാര്‍ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page