ഒടുവില്‍ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായി; കെ. മുരളിധരന്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കും

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ സീറ്റ് ഉറപ്പിച്ച് കെ. മുരളിധരന്‍. വട്ടിയൂര്‍ കാവില്‍ മത്സരിക്കാന്‍ മുരളിധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മതം അറിയിച്ചു. നിരവധി മണ്ഡലങ്ങളില്‍ മുരളിയുടെ പേര് ഉയര്‍ന്നിരുന്നു. ഒടുവില്‍ വട്ടിയൂര്‍ കാവില്‍ തന്നെ മത്സരിക്കാന്‍ തീരുമാനമാവുകയായിരുന്നു. മുരളീധരന്റെ സാന്നിധ്യത്തോടെ വട്ടിയൂര്‍ക്കാവില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം ഉറപ്പായി.

നേരത്തെ താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മത്സരിക്കാനുള്ള മൂഡെല്ലാം നഷ്ടമായെന്നും മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു. പ്രചാരണ സമിതിയും, പ്രകടനപത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്.

16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്‌ക്രീനിംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കും. 25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page