വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു. നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതോടെയാണിത്.ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലിനു രാഷ്ട്രപതി ദ്രൗപതി മുർമുവും അംഗീകാരം നൽകിയിരുന്നു.അതിനിടെ നിയമത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഉടൻ പരിഗണിക്കില്ല. മുസ്ലിം ലീഗും സമസ്തയും ഉൾപ്പെടെ വിവിധ സംഘടനകൾ സമർപ്പിച്ച 12 ഹർജികൾ 16ന് പരിഗണിച്ചാൽ മതിയെന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിച്ചത്. ഉടൻ പരിഗണിക്കണമെന്ന ഹർജിക്കാരുടെ …

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബിജെപിയിൽ

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാഥവ് ബിജെപിയിൽ ചേർന്നു.മുംബൈയിലെ പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ, മുതിർന്ന നേതാവ് അശോക് ചവാൻ എന്നിവർ പാർട്ടി പതാക നൽകി ജാഥവിനെ സ്വീകരിച്ചു. “ഛത്രപതി ശിവജിയെ വണങ്ങുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും നേതൃത്വത്തിൽ ബിജെപി വികസന രാഷ്ട്രീയമാണ് നടത്തുന്നതെന്നും ജാഥവ് പ്രതികരിച്ചു.ജാഥവ് കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.ഇന്ത്യക്കായി 73 ഏകദിനങ്ങളിലും 9 ട്വന്റി 20 …

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിലിങ്: ടാക്സി ഡ്രൈവറെ പ്രണയിതാക്കൾ തല്ലിക്കൊന്നു

മുംബൈ: ഒളിക്യാമറയിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിനു ശ്രമിച്ച ടാക്സി ഡ്രൈവറെ പ്രണയിതാക്കൾ തല്ലിക്കൊന്നു. അഹല്യനഗർ ജില്ലയിലെ സംഗാമനഗറിലാണ് സംഭവം.സുരേന്ദ്ര പാണ്ഡെയാണ്(43) കൊല്ലപ്പെട്ടത്. പ്രതികളായ റിയാ സിങ്(19) വിശാൽ ഷിൻഡെ (21) എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.പഞ്ചാബ് സ്വദേശിനിയായ റിയ, സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചാണ് മുംബൈയിലെത്തുന്നത്. ഇവിടെ വച്ചു പരിചയപ്പെട്ട വിശാലുമായി പ്രണയത്തിലായി. താമസിക്കാൻ പുതിയ ഇടം കണ്ടുപിടിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്താണ് പാണ്ഡെ ഇരുവരുമായി സൗഹൃദത്തിലായത്. ഇതിനിടെ ഒളിക്യാമറ ഉപയോഗിച്ച് ഇവരുടെ …

10 വർഷത്തിനകം കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അധികാരത്തിലെത്തും:ഗോവമുഖ്യന്ത്രി

പനാജി: കേരളവും തമിഴ്നാടും 10 വർഷത്തിനുള്ളിൽ ബിജെപി ഭരിക്കുമെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവകാശപ്പെട്ടു. ബിജെപി സ്ഥാപക ദിനത്തോടു അനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിലാണ് പ്രഖ്യാപനം. അടൽ ബിഹാരി വാജ്പേയിയുടെയും എൽ.കെ. അദ്വാനിയുടെയും കാലത്ത് ആരംഭിച്ച പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തുകയാണെന്നു അദ്ദേഹം പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷമാണ് .

മലപ്പുറം പരാമർശം: വെള്ളാപ്പള്ളിയെ ജനങ്ങൾക്കറിയാം, ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: മലപ്പുറത്തിനെതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയെ വേറോരു രീതിയിൽ കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 11ന് എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളിക്കുള്ള സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. ഇതിൽ രാഷ്ട്രീയ വിരുദ്ധതയുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ പരിപാടിയിൽ മന്ത്രിമാരായ പി.പ്രസാദ്, പി.രാജീവ്,വി.എൻ. വാസവൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. മലപ്പുറം പ്രത്യേക രാജ്യമാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ എൽഡിഎഫിനുള്ളിൽ പ്രതിഷേധം ശക്തമാണ്. …

നീലേശ്വരത്ത് തൈക്കടപ്പുറം സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരത്ത് വയോധികന്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷനിലെ രമേശന്‍ (60)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂലപ്പള്ളി സ്‌കൂളിനും കൊഴുന്തിലിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

അച്ഛന്‍ മരിച്ച് നാലാം നാള്‍ മകന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: അച്ഛന്‍ മരിച്ച് നാലാം നാള്‍ മകന്‍ കുഴഞ്ഞു വീണു മരിച്ചു. കാസര്‍കോട്, കസബ കടപ്പുറത്തെ മത്സ്യതൊഴിലാളിയായ ഷൈജു (36)വാണ് മരിച്ചത്. ചൊവ്വാഴ്ച വീട്ടില്‍ കുഴഞ്ഞു വീണ ഷൈജുവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സരോജിനിയാണ് മാതാവ്. സഹോദരങ്ങള്‍: വൈശാഖ്, സൈമ. ഷൈജുവിന്റെ പിതാവ് ബാബു മാര്‍ച്ച് 29നാണ് അസുഖത്തെത്തുടര്‍ന്ന് മരിച്ചത്. ഷൈജുവിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.

മിനസോട്ടയില്‍ ചെറിയ വിമാനം വീട്ടിലേക്ക് ഇടിച്ചു കയറി; യു എസ് ബാങ്ക് എക്‌സിക്യൂട്ടീവ് കൊല്ലപ്പെട്ടു; വീടു കത്തി നശിച്ചു

-പി പി ചെറിയാന്‍ മിനസോട്ട: മിനിയാപൊളിസിലെ ഒരു വീട്ടിലേക്ക് ഒരു ചെറിയ വിമാനം ഇടിച്ചുകയറുകയും വിമാനത്തിലുണ്ടായിരുന്ന യു എസ് ബാങ്ക് എക്‌സിക്യൂട്ടീവ് കൊല്ലപ്പെടുകയും വീടിന് തീപിടിക്കുകയും ചെയ്തു.വിമാനത്തില്‍ ഒരാള്‍ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ വ്യോമയാന അപകട അന്വേഷകനായ ടിം സോറന്‍സെന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തില്‍ വിവരം സ്ഥിരീകരിച്ചു. യുഎസ് ബാങ്ക് എക്‌സിക്യൂട്ടീവ് ടെറി ഡോളന്റെ പേരിലാണ് വിമാനം ഉടമ.അപകടസമയത്ത് ഒരാള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

ട്രാന്‍സിറ്റ് ബസില്‍ വാക്കുതര്‍ക്കം ഡ്രൈവര്‍ രണ്ട് യാത്രക്കാരെ വെടിവച്ചുകൊന്നു

-പി പി ചെറിയാന്‍ മിയാമി(ഫ്‌ലോറിഡ): വാക്കു തര്‍ക്കത്തെ തുടര്‍ന്നു ഞായറാഴ്ച പുലര്‍ച്ചെ മിയാമി-ഡേഡ് ട്രാന്‍സിറ്റ് ബസ് ഡ്രൈവര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു.ബസ് ഡ്രൈവര്‍ രണ്ട് യാത്രക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി പ്രാഥമിക പോലീസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വെടിയേറ്റ രണ്ട് പേരെയും അവെഞ്ചുറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.‘കൗണ്ടി ബസ് ഡ്രൈവര്‍മാര്‍ക്ക് സ്വയം പ്രതിരോധത്തിനു തോക്കുകള്‍ അനുവദനീയമല്ല.

രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക കായിക പുരസ്‌കാരത്തിനായുള്ള അപേക്ഷകള്‍ ഏപ്രില്‍ 6 വരെ നീട്ടി

ദുബായ്: ടീം പതിക്കാല്‍ സ്‌പോര്‍ട്‌സ് ക്ലബ് യുഎഇ എല്ലാ വര്‍ഷവും നല്‍കി വരാറുള്ള രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക കായിക പുരസ്‌കാരത്തിനായുള്ള അപേക്ഷകള്‍ ഏപ്രില്‍ 6 വരെ നീട്ടിയതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ അറിയപ്പെടുന്ന കായികാധ്യാപകനും ജില്ലയില്‍ നിരവധി കായിക താരങ്ങളുടെ പരിശീലകനുമായിരുന്ന രാധാകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി യു എ ഇ യിലെ കാസര്‍കോട് ജില്ലക്കാരുടെ കായിക കൂട്ടായ്മയായ ടീം പതിക്കാല്‍ സ്‌പോര്‍ട്‌സ് ക്ലബാണ് ജില്ലയിലെ മികച്ച ഒരു കായിക താരത്തിന് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി …

യക്ഷഗാനം കാണാന്‍ പോയ സമയത്ത് വീടു കുത്തിത്തുറന്ന് കവര്‍ച്ച; 3 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: യക്ഷഗാനം കാണാന്‍ പോയ സമയത്ത് വീടുകുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ബൈന്ദൂര്‍, ഉപ്പുണ്ട സ്വദേശികളായ യതിരാജ് (25), മഹേഷ് (26), നാഗൂരിലെ കാര്‍ത്തിക് (21) എന്നിവരെയാണ് ബൈന്ദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.മാര്‍ച്ച് 10ന് ഉപ്പുണ്ട, ബപ്പഹക്ലുവിലെ ജനാര്‍ദ്ദനന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടുടമയും കുടുംബവും യക്ഷഗാന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങളും പണവും ലാപ്‌ടോപ്പുമാണ് മോഷണം പോയിരുന്നത്.

”എന്നെ പിടിക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം”; നാട്ടുകാരെ വെല്ലുവിളിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്‍

പയ്യന്നൂര്‍: നാട്ടിലെത്തി ജനങ്ങളെ വെല്ലുവിളിച്ച കാപ്പകേസ് പ്രതിയെ അറസ്റ്റു ചെയ്തു. പയ്യന്നൂര്‍, എട്ടിക്കുളത്തെ എം.പി റാഷിദി(30)നെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മയക്കു മരുന്ന് കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നേരത്തെ കാപ്പ കേസ് ചുമത്തി റഷീദിനെ നാടു കടത്തിയത്. തിങ്കളാഴ്ച രാത്രി തിരിച്ചെത്തിയ പ്രതി ”എന്നെ പിടിക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം” എന്നു ചോദിച്ചു വെല്ലുവിളിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്.

പെരിയ പുലിഭൂത ദേവസ്ഥാനം യു എ ഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡിയോഗം നടത്തി; പ്രമോദ് മളിക്കാല്‍ പ്രസിഡണ്ട്, മണി തായത്ത് സെക്രട്ടറി

ഷാര്‍ജ: പെരിയ പുലിഭൂത ദേവസ്ഥാനം യു എ ഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഷാര്‍ജയില്‍ നടന്നു. പ്രസിഡണ്ട് രാമകൃഷ്ണന്‍ നിടുവോട്ട് ആധ്യക്ഷം വഹിച്ചു. ഭാരവാഹികളായ രാഗേഷ് ആനന്ദ്, നാരായണന്‍ നാലക്ര, പ്രകാശ് നിടുവോട്ട്, കുട്ടികൃഷ്ണന്‍, പ്രദീപന്‍ പാറമ്മല്‍, പ്രമോദ് മളിക്കാല്‍, സുനില്‍ പതിക്കാല്‍ സംസാരിച്ചു.ഭാരവാഹികളായി പ്രമോദ് മളിക്കാല്‍ (പ്രസി.), മണി തായത്ത് (സെക്ര.), നാരായണന്‍ നാലക്ര(ട്രഷറര്‍), രാഗേഷ് ആനന്ദ്(വൈ. പ്രസി.), ഹരി കോവില്‍വളപ്പില്‍(ജോ. സെക്ര.), പ്രദീപന്‍ പാറമ്മല്‍(ജോ. ട്രഷറര്‍), പ്രകാശന്‍ നിടുവോട്ട് (ചാരിറ്റി കണ്‍.), രാമകൃഷ്ണന്‍ …

പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ബലമായി ചുംബിച്ച ജീവനക്കാരന്‍ അറസ്റ്റില്‍; കുടുക്കിയത് സിസിടിവിയിലെ ദൃശ്യങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പ്രമുഖ വസ്ത്രാലയത്തില്‍ പെരുന്നാള്‍ വസ്ത്രം വാങ്ങിക്കാന്‍ ബന്ധുക്കളോടൊപ്പം എത്തിയ പതിനഞ്ചുകാരിയെ കടന്നു പിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്ത ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ചാല, ഈസ്റ്റ് തന്നടിയിലെ ബൈത്തുല്‍നജയില്‍ ടി.കെ ഹനീസി(39)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്.ഐ ദീപ്തി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. റംസാന്‍ കച്ചവടത്തിന്റെ തിരക്കുള്ള സമയത്താണ് പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പം വസ്ത്രാലയത്തില്‍ എത്തിയത്. തിരക്കിനിടയില്‍ ആരും ശ്രദ്ധിക്കില്ലെന്നു കണക്കു കൂട്ടിയ ഹനീസ് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും …

അമ്പലത്തറ, പറക്കളായിയില്‍ വീട്ടുമുറ്റത്തു പുലി; കെട്ടിയിട്ട വളര്‍ത്തു നായയെ കൊന്നു തിന്ന നിലയില്‍

കാസര്‍കോട്: അമ്പലത്തറ, പറക്കളായിയില്‍ പുലിയിറങ്ങി. പറക്കളായി, കല്ലടംചിറ്റയിലെ വികാസിന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. പുലിയുടെ വ്യക്തമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയയെ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് അവശിഷ്ടങ്ങള്‍ വീട്ടിനു സമീപത്തു കണ്ടത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെത്തിയ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. റോഡില്‍ നിന്നു പുലി വീട്ടു വളപ്പിലേക്ക് കയറി വരുന്നതിന്റെയും ചുറ്റിക്കറങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.നേരത്തെയും …

ഡാളസില്‍ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് പടകൂറ്റന്‍ റാലി

-പി പി ചെറിയാന്‍ ഡാളസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് ഡൗണ്ടൗണ്‍ ഡാളസില്‍ ഞായറാഴ്ച നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ദി ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിന്‍ അമേരിക്കന്‍ സിറ്റിസണ്‍സാണ് റാലി സംഘടിപ്പിച്ചത്.ഡൗണ്ടൗണ്‍ ഡാളസിലെ 2215 റോസ് അവന്യൂവിലുള്ള കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പില്‍ നിന്നാരംഭിച്ച മെഗാ മാര്‍ച്ച് ഡൗണ്ടൗണിലെ തെരുവുകളെ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു. മാര്‍ച്ചില്‍ 15,000 പേര്‍ പങ്കെടുത്തതായി സംഘടനാ പ്രസിഡന്റ് ഡൊമിംഗോ ഗാര്‍സിയ പറഞ്ഞു.ഹ്യൂസ്റ്റണിലെ ഡെമോക്രറ്റിക് കോണ്‍ഗ്രസ് അംഗം ആല്‍ …

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; നാലു പേര്‍ക്കെതിരെ കേസ്, അക്രമം പെരുന്നാള്‍ ദിനത്തില്‍ ചെങ്കളയില്‍

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു അന്വേഷണം തുടങ്ങി.പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ചെങ്കള, ബംബ്രാണി നഗറിലാണ് സംഭവം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാഷിം ബംബ്രാണി (36), ഭാര്യ സിഎം നഫീസത്ത് തസ്‌നിയ (30), കുട്ടികള്‍ എന്നിവരാണ് അക്രമത്തിനു ഇരയായത്. ചെങ്കള, കോയപ്പാടിയില്‍ നിന്നു ബംബ്രാണി നഗറിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഒരു സംഘം ആള്‍ക്കാര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു പരാതിയില്‍ …

മിണ്ടാപ്രാണിയോട് ക്രൂരത; എരുമയുടെ വാല്‍ മുറിച്ച് വീട്ടുമുറ്റത്തെ കസേരയില്‍ വച്ച നിലയില്‍

പത്തനംതിട്ട: എരുമയുടെ വാല്‍ മുറിച്ച് ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ വച്ച നിലയില്‍. പത്തനംതിട്ട, തിരുവല്ല, നിരണത്താണ് ക്രൂരമായ സംഭവം നടന്നത്. ക്ഷീരകര്‍ഷകനായ കെ.പി മോഹനന്റെ എരുമയാണ് അതിക്രമത്തിനു ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. പുലര്‍ച്ചെ കറവിനായി തൊഴുത്തിലെത്തിയപ്പോഴാണ് എരുമയുടെ വാല്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. മൃഗഡോക്ടര്‍ അറിയിച്ചതു പ്രകാരം മുറിഭാഗത്ത് മരുന്നു വച്ചു കെട്ടി.സംഭവത്തില്‍ മോഹനന്‍ പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കി. അക്രമത്തിനു പിന്നില്‍ സാമൂഹ്യദ്രോഹികളാണെന്നു സംശയിക്കുന്നു. തനിക്കും കുടുംബത്തിനും വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെങ്കിലുമായോ വിരോധം ഇല്ലെന്നു …