ദുബായ്: ടീം പതിക്കാല്‍ സ്‌പോര്‍ട്‌സ് ക്ലബ് യുഎഇ എല്ലാ വര്‍ഷവും നല്‍കി വരാറുള്ള രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക കായിക പുരസ്‌കാരത്തിനായുള്ള അപേക്ഷകള്‍ ഏപ്രില്‍ 6 വരെ നീട്ടിയതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ അറിയപ്പെടുന്ന കായികാധ്യാപകനും ജില്ലയില്‍ നിരവധി കായിക താരങ്ങളുടെ പരിശീലകനുമായിരുന്ന രാധാകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി യു എ ഇ യിലെ കാസര്‍കോട് ജില്ലക്കാരുടെ കായിക കൂട്ടായ്മയായ ടീം പതിക്കാല്‍ സ്‌പോര്‍ട്‌സ് ക്ലബാണ് ജില്ലയിലെ മികച്ച ഒരു കായിക താരത്തിന് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കുന്നത്.
ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡിന്റെ പരിഗണനക്കായി കായിക രംഗത്തെ കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ അംഗീകാരങ്ങള്‍, പങ്കെടുത്ത മല്‍സരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ വിശദമായ ബയോഡാറ്റ teampathikaluae@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. കായിക രംഗത്തെ പ്രഗദ്ഭര്‍ അടങ്ങിയ വിദഗ്ദ സമിതിയാണു വിജയികളെ തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 6. ഫോണ്‍: 6238 258 647,
70341 43757. യുഎഇ +971 554211299.
