മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബിജെപിയിൽ

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാഥവ് ബിജെപിയിൽ ചേർന്നു.
മുംബൈയിലെ പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ, മുതിർന്ന നേതാവ് അശോക് ചവാൻ എന്നിവർ പാർട്ടി പതാക നൽകി ജാഥവിനെ സ്വീകരിച്ചു. “ഛത്രപതി ശിവജിയെ വണങ്ങുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും നേതൃത്വത്തിൽ ബിജെപി വികസന രാഷ്ട്രീയമാണ് നടത്തുന്നതെന്നും ജാഥവ് പ്രതികരിച്ചു.
ജാഥവ് കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യക്കായി 73 ഏകദിനങ്ങളിലും 9 ട്വന്റി 20 മത്സരങ്ങളിലും ജാഥവ് കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 2 സെഞ്ച്വറികളും 6 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 1389 റൺസ് നേടി. 27 വിക്കറ്റുകളും സ്വന്തമാക്കി. ട്വിന്റി 20 യിൽ 122 റൺസാണ് സമ്പാദ്യം. 2019ൽ ലോകകപ്പ് സെമിഫൈനൽ കളിച്ച ടീമിലും അംഗമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page