മിണ്ടാപ്രാണിയോട് ക്രൂരത; എരുമയുടെ വാല്‍ മുറിച്ച് വീട്ടുമുറ്റത്തെ കസേരയില്‍ വച്ച നിലയില്‍

പത്തനംതിട്ട: എരുമയുടെ വാല്‍ മുറിച്ച് ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ വച്ച നിലയില്‍. പത്തനംതിട്ട, തിരുവല്ല, നിരണത്താണ് ക്രൂരമായ സംഭവം നടന്നത്. ക്ഷീരകര്‍ഷകനായ കെ.പി മോഹനന്റെ എരുമയാണ് അതിക്രമത്തിനു ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. പുലര്‍ച്ചെ കറവിനായി തൊഴുത്തിലെത്തിയപ്പോഴാണ് എരുമയുടെ വാല്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. മൃഗഡോക്ടര്‍ അറിയിച്ചതു പ്രകാരം മുറിഭാഗത്ത് മരുന്നു വച്ചു കെട്ടി.
സംഭവത്തില്‍ മോഹനന്‍ പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കി. അക്രമത്തിനു പിന്നില്‍ സാമൂഹ്യദ്രോഹികളാണെന്നു സംശയിക്കുന്നു. തനിക്കും കുടുംബത്തിനും വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെങ്കിലുമായോ വിരോധം ഇല്ലെന്നു മോഹനന്‍ പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page