ഷാര്‍ജ: പെരിയ പുലിഭൂത ദേവസ്ഥാനം യു എ ഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഷാര്‍ജയില്‍ നടന്നു. പ്രസിഡണ്ട് രാമകൃഷ്ണന്‍ നിടുവോട്ട് ആധ്യക്ഷം വഹിച്ചു. ഭാരവാഹികളായ രാഗേഷ് ആനന്ദ്, നാരായണന്‍ നാലക്ര, പ്രകാശ് നിടുവോട്ട്, കുട്ടികൃഷ്ണന്‍, പ്രദീപന്‍ പാറമ്മല്‍, പ്രമോദ് മളിക്കാല്‍, സുനില്‍ പതിക്കാല്‍ സംസാരിച്ചു.
ഭാരവാഹികളായി പ്രമോദ് മളിക്കാല്‍ (പ്രസി.), മണി തായത്ത് (സെക്ര.), നാരായണന്‍ നാലക്ര(ട്രഷറര്‍), രാഗേഷ് ആനന്ദ്(വൈ. പ്രസി.), ഹരി കോവില്‍വളപ്പില്‍(ജോ. സെക്ര.), പ്രദീപന്‍ പാറമ്മല്‍(ജോ. ട്രഷറര്‍), പ്രകാശന്‍ നിടുവോട്ട് (ചാരിറ്റി കണ്‍.), രാമകൃഷ്ണന്‍ നിടുവോട്ട്(ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൃഷ്ണന്‍ നന്ദിപറഞ്ഞു.
