കാഞ്ഞങ്ങാട് സ്വദേശിയായ യുവ എഞ്ചിനീയറെ കാണാതായി; മൊബൈല്‍ ഫോണും കുറിപ്പും ചെരുപ്പും ബേക്കല്‍കോട്ടയ്ക്ക് സമീപത്ത് കണ്ടെത്തി

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവ എഞ്ചിനീയറെ കാണാതായി. കാഞ്ഞങ്ങാട്, സൗത്ത് മാതോത്ത് ക്ഷേത്രത്തിനു സമീപത്തെ യു കെ ജയപ്രകാശിന്റെ മകന്‍ പ്രണവി (33)നെയാണ് വ്യാഴാഴ്ച സന്ധ്യയോടെ കാണാതായത്. പിതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇതിനു പിന്നാലെയാണ് പ്രണവിന്റെ മൊബൈല്‍ ഫോണും ഒരു ചെറിയ കുറിപ്പും ചെരുപ്പും ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് കടപ്പുറത്ത് നാട്ടുകാരനായ ഒരാള്‍ കണ്ടത്. ഫോണിലേയ്ക്ക് വന്ന കോള്‍ എടുത്തപ്പോഴാണ് കാണാതായ പ്രണവിന്റെ ഫോണ്‍ ആണെന്നു വ്യക്തമായത്. ഉടന്‍ ബേക്കല്‍ പൊലീസില്‍ …

അണങ്കൂരില്‍ തറവാട് വീട്ടില്‍ നിന്നു 10 പവന്‍ സ്വര്‍ണ്ണം കാണാതായി; ഹോംനഴ്‌സിനെ സംശയം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: തറവാട് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി പരാതി. അണങ്കൂര്‍, പച്ചക്കാട്, നൂര്‍ മന്‍സിലിലെ ടി എ ഷാഹിനയുടെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആഗസ്റ്റ് 14നും സെപ്തംബര്‍ ആറിനും ഇടയിലുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു ഷാഹിന നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ ഉമ്മയുടെ തറവാട് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. വീട്ടില്‍ ജോലിക്കു നിന്നിരുന്ന ഹോം നഴ്‌സിനെ സംശയിക്കുന്നതായി പരാതിയില്‍ വ്യക്തമാക്കി.ഓണാഘോഷത്തിനായി നാട്ടിലേയ്ക്ക് …

പേരാല്‍ കണ്ണൂര്‍ ദര്‍സില്‍ നിന്നു വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്: കുമ്പള, പേരാല്‍ കണ്ണൂര്‍ ജുമാമസ്ജിദിനു കീഴിലുള്ള സീതി വലിയുള്ളാഹി ദര്‍ഗ ഷരീഫ് ദര്‍സില്‍ നിന്നും വിദ്യാര്‍ത്ഥിയെ കാണാതായി. കുമ്പള, കോട്ടക്കാറിലെ മൂസയുടെ മകന്‍ ഹസ്സനെ (12)യാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ദര്‍സില്‍ നിന്നു കാണാതായത്. ഇതു സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കാണാതാകുമ്പോള്‍ കൈയില്‍ മഞ്ഞ നിറത്തിലുള്ള ബാഗ് ഉണ്ടായിരുന്നുവെന്നും കാപ്പി നിറത്തിലുള്ള ജുബ്ബയാണ് ധരിച്ചിരുന്നതെന്നും പരാതിയില്‍ പറഞ്ഞു.

ഉപ്പള ടൗണില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഉപ്പള ടൗണില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഉപ്പള, ഹിദായത്ത് ബസാര്‍ ബി എം മാഹിന്‍ ഹാജി റോഡിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ അഷ്ഫാഖ് (45)ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കൂലിപ്പണിക്കാരനായ അഷ്ഫാഖിനു ഉച്ചയ്്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പതിവുപോലെ ഉപ്പള ടൗണില്‍ എത്തിയതായിരുന്നു. ഈ സമയത്താണ് കുഴഞ്ഞു വീണത്. ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭിച്ചു.മാതാവ്: ഖദീജ. ഭാര്യ: …

ചന്തേര മാണിയാട്ടെ വി.കെ ബീഫാത്തിമ അന്തരിച്ചു

പിലിക്കോട്: ചന്തേര മാണിയാട്ടെ പരേതനായ എംടിപി അബ്ദുല്‍ ഹക്കീമിന്റെ ഭാര്യ വി.കെ ബീഫാത്തിമ(68) അന്തരിച്ചു. മക്കള്‍: വി.കെ ശരീഫ്, വി.കെ കുഞ്ഞാമിന. മരുമക്കള്‍: അബ്ദുള്ള തുരുത്തി, സാജിത കാഞ്ഞങ്ങാട്സഹോദരങ്ങള്‍: വികെ അഹ്‌മദ്, വികെ അബ്ദുസലാം, വികെ അബ്ദുല്‍ മുത്വലിബ്, ആയിഷ, റംലത്ത്, സാറുമ്മ, റൂഖിയ്യ.

നവവധു ആദ്യരാത്രിയില്‍ ആചാരം പാലിക്കാന്‍ നിര്‍ബന്ധിച്ചു; മണിയറയ്ക്കു പുറത്തു ഉറങ്ങാന്‍ കിടന്ന നവവരന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടത്…?

അജ്മീര്‍: നവവധു ആചാരം പാലിക്കുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അനുസരിച്ച നവവരന് നഷ്ടമായത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അജ്മീരിലാണ് സംഭവം. അജ്മീര്‍ സ്വദേശിയായ യുവാവും ആഗ്രാ സ്വദേശിനിയും തമ്മിലുള്ള വിവാഹം ബ്രോക്കര്‍ മുഖാന്തിരം ആഘോഷപൂര്‍വ്വമാണ് നടന്നത്. അന്നു രാത്രി തന്നെ വധൂവരന്മാരും ബന്ധുക്കളും വരന്റെ വീട്ടിലെത്തി. ബന്ധുക്കളെല്ലാം സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയ ശേഷം വരന്‍ മണിയറയിലേയ്ക്ക് കടന്നു. തൊട്ടു പിന്നാലെ പാലും പഴവുമായി വധുവും മണിയറയിലെത്തി. ഇരുവരും പങ്കിട്ടു. അതിനുശേഷം വരന്‍ വധുവിനോട് ചേര്‍ന്ന് ഇരുന്ന് ആലിംഗനത്തിനു …

കേരള മുന്‍ പൊലീസ് മേധാവി ജേക്കബ് തോമസ് ആര്‍എസ്എസ് പ്രചാരക് ആയി

കൊച്ചി: കേരളത്തിലെ മുന്‍ പൊലീസ് മേധാവി ജേക്കബ് തോമസ് ആര്‍എസ്എസില്‍ മുഴുവന്‍ സമയ പ്രചാരകനായി ചേര്‍ന്നു.മഹാനവമിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിനു കൊച്ചി പള്ളിക്കരയില്‍ നടന്ന പരിപാടിയില്‍ ജേക്കബ് തോമസ് ആര്‍എസ്എസ് യൂണിഫോം ധരിച്ചു പങ്കെടുത്തു.സാംസ്‌കാരിക ബോധമുള്ള വ്യക്തികളെ സൃഷ്ടിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. നമുക്കിടയില്‍ ഇത്തരക്കാരായ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമ്പോള്‍ സമൂഹം കൂടുതല്‍ ശക്തമാവും. അതു രാഷ്ട്രീയത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ഊര്‍ജ്ജം പകരും. വിവേകവും സാംസ്‌കാരിക ശക്തിയുമുള്ള വ്യക്തികളിലൂടെ ശക്തമായ രാഷ്ട്രീയം കെട്ടിപ്പടുക്കാനാണ് ആര്‍എസ്എസ് …

ബോവിക്കാനം മൂലടുക്കത്ത് ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച

കാസര്‍കോട്: ബോവിക്കാനം, മൂലടുക്കത്ത് ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച. കാവുപ്പടിയിലെ അബ്ദുല്‍ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍ ഖാദറിന്റെ ഭാര്യയും മക്കളും ചൗക്കിയിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിനകത്തെ അലമാരകള്‍ തകര്‍ത്ത ശേഷം അതിനു അകത്തു സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയാണ് കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്. ബുധനാഴ്ച രാത്രി ബന്ധുക്കളാണ് വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുമ്പളയില്‍ കാറിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ കാറിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്, വില്ലുപുരം, ആറ്റൂര്‍, ഈസ്റ്റ് സ്ട്രീറ്റിലെ മാര്‍ക്കണ്ടന്റെ മകന്‍ വേലായുധന്‍ (66) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ട് താമസിച്ച് മീന്‍ പിടുത്ത തൊഴില്‍ നടത്തി വരികയായിരുന്നു. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.ബുധനാഴ്ച രാവിലെ 7.45 മണിയോടെ ഉണ്ടായ അപകടത്തിലാണ് വേലായുധന്‍ കൊല്ലപ്പെട്ടത്. ദേശീയപാതയിലൂടെ മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സര്‍വ്വീസ് റോഡിലേക്ക് തെറിച്ചുവീണ വേലായുധനെ ഉടന്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും …

ഫ്‌ളോറിഡയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; 64 കാരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍ സ്റ്റാര്‍ക്ക്, ഫ്‌ലോറിഡ: 1990-ല്‍ സൗത്ത് ഫ്‌ളോറിഡയില്‍ നടന്ന ഒരു കവര്‍ച്ചയ്ക്കിടെ വിവാഹിതരായ 67 ഉം 66 ഉം വയസുള്ള ജാക്കി, ഡോളി നെസ്റ്റര്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 64 കാരനായ വിക്ടര്‍ ടോണി ജോണ്‍സിനെ ചൊവ്വാഴ്ച മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയമാക്കി. സ്റ്റാര്‍ക്കിനടുത്തുള്ള ഫ്‌ളോറിഡ സ്റ്റേറ്റ് ജയിലില്‍ വൈകുന്നേരം 6:13 ന് മരിച്ചതായി പ്രഖ്യാപിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് നടപ്പിലാക്കിയ 13-ാമത്തെ റെക്കോര്‍ഡാണിത്. അടുത്ത മാസം രണ്ട് വധശിക്ഷകള്‍ കൂടി നടപ്പിലാക്കാന്‍ …

ഇരിക്കൂറിലെ കവര്‍ച്ചയും ലോഡ്ജിലെ ക്രൂരകൊലപാതകവും; ദര്‍ഷിതയുടെ വീട്ടിലെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 30 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയ മന്ത്രവാദി അറസ്റ്റില്‍

കണ്ണൂര്‍: ഇരിക്കൂര്‍, കല്യാട്ടെ ഭര്‍തൃ വീട്ടില്‍ നിന്നും കര്‍ണ്ണാടക ഹുന്‍സൂര്‍ സ്വദേശിനിയായ ദര്‍ഷിത കവര്‍ച്ച ചെയ്ത 30 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയത് മന്ത്രവാദിയാണെന്നു തെളിഞ്ഞു. ഇതേ തുടര്‍ന്ന് മന്ത്രവാദിയായ കര്‍ണ്ണാടക, ഹാസന്‍, തട്ടേക്കര, സിങ്കപ്പട്ടണത്തെ മഞ്ജുനാഥ (39)യെ ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തു. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് ദര്‍ഷിതയില്‍ നിന്നു രണ്ടു ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും മന്ത്രവാദി കൈക്കലാക്കിയതെന്നു പൊലീസ് പറഞ്ഞു.ആഗസ്റ്റ് 22ന് ആണ് ഇരിക്കൂര്‍ കല്യാട്ടെ സുഭാഷിന്റെ വീട്ടില്‍ നിന്നും 30 പവനും …

വടക്കന്‍ കേരളത്തില്‍ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വ്വ്; കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; മിംസ് ആശുപത്രി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി

കാസര്‍കോട്: വടക്കന്‍ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കി ആസ്റ്റര്‍ മിംസ് ആശുപത്രി കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രിയാണ് കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചത്.ആസ്റ്റര്‍ മിംസ് ആശുപത്രി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …

മുഖ്യമന്ത്രിക്ക് കരിങ്കൊടി ഭീഷണി; കെ എസ് യു നേതാക്കളെ കരുതല്‍ തടങ്കലിലാക്കി, കസ്റ്റഡിയിലെടുത്തത് ചെര്‍ക്കളയിലെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടയില്‍

കാസര്‍കോട്: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിക്കാന്‍ സാധ്യത ഉണ്ടെന്ന രഹസ്യറിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കെ എസ് യു നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി കോട്ടക്കുന്ന്, ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ എന്നിവരെയാണ് തടങ്കലിലാക്കിയത്. വ്യാഴാഴ്ച രാവിലെ ചെര്‍ക്കള ടൗണില്‍ വച്ചാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്ലസ്ടു പഠനകാലം തൊട്ട് പീഡനം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന കാലം തൊട്ട് നിരന്തരം പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പടന്നക്കാട്, കരുവളത്തെ ശര്ത്ചന്ദ്ര (30)നെയാണ് ബേക്കല്‍ ഡിവൈ എസ് പി വി വി മനോജും ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.ബസ് യാത്രയ്ക്കിടയിലാണ് പെണ്‍കുട്ടിയെ ശരത്ചന്ദ്രന്‍ പരിചയപ്പെട്ടത്. 2024ല്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലേയ്ക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തു. അതിനു ശേഷം നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗത്തിനു ഇരയാക്കുകയായിരുന്നുവെന്നു പറയുന്നു. ശരചന്ദ്രന്‍ …

കാടകം സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി പി ദാമോദരന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കാടകം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി കാടകം, ശാന്തിനഗര്‍, കാനക്കോട്ടെ പി. ദാമോദരന്‍ നായര്‍ (72) അന്തരിച്ചു. ഭാര്യ: രുഗ്മിണി(ആര്‍ ഡി ഏജന്റ്). മക്കള്‍: പ്രസാദ് (ഷാര്‍ജ), പ്രസീന(കുണ്ടംകുഴി). മരുമക്കള്‍: രാജേഷ്, ശ്രീകല. സഹോദരങ്ങള്‍: പരേതരായ വി കൃഷ്ണന്‍ നായര്‍, വി രാഘവന്‍ നായര്‍, കാര്‍ത്യായനി അമ്മ.

അണങ്കൂറിലെ വീട്ടില്‍ പരിശോധന; 11.91 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 11.91 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. അണങ്കൂര്‍, മെഹബൂബ് റോഡിലെ എ എ മുഹമ്മദ് റിയാസി(36)നെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ എന്‍ അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്.വീട്ടില്‍ മയക്കുരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പൊലീസ് സംഘം അണങ്കൂറിലെ വീട്ടില്‍ എത്തിയത്.കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ പോളിത്തിന്‍ കവറിലാക്കിയ എം ഡി എം എ സിഗരറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കൂഡ്‌ലുവിലെ കെ ചന്ദ്ര അന്തരിച്ചു

കാസര്‍കോട്: കൂഡ്‌ലു ശിവകൃഷ്ണ റോഡ് മധുഭവനിലെ കെ ചന്ദ്ര (62) അന്തരിച്ചു. കെ കുഞ്ഞിരാമ ചെട്ടിയാര്‍- കെ മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത. മക്കള്‍: നിഷിത കെ സി, രക്ഷിത കെ സി. മരുമകന്‍: ശ്രീരാജ് എം.

ബൈക്കിടിച്ച് കേരള ബാങ്ക് റിട്ട.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണാശുപത്രിയില്‍ നിന്നു പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു പോവുകയായിരുന്ന കേരള ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബൈക്കിടിച്ചു മരിച്ചു. എളയാവൂര്‍ ക്ഷേത്രത്തിനു സമീപത്തെ നവനീതത്തില്‍ സി.പി ബാലകൃഷ്ണന്‍(74)ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരമാണ് അപകടം. പള്ളിക്കുന്നിലെ കണ്ണാശുപത്രിയില്‍ നിന്നു പുറത്തിറങ്ങി നടന്നു പോവുകയായിരുന്ന ബാലകൃഷ്ണനെ ബൈക്കിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയിലാണ് മരണം സംഭവിച്ചത്. ഭാര്യ: കെ.പി ലളിത. മക്കള്‍: ദീപ, വിനീത്. മരുമക്കള്‍: സൂരജ്, ശ്രുതി.