കണ്ടും മിണ്ടിയും ഇരുവര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ നടത്തിയ അഭിമുഖം ഇന്ന് (വ്യാഴം) വൈകിട്ട് 6 ന് ടെലിവിഷന്‍ ചാനലുകളിലും, കേരള ഗവണ്‍മെന്റിന്റെ ഫേസ് ബുക്ക്, യൂട്യൂബ് ചാനലുകളിലും സംപ്രേക്ഷണം ചെയ്യും. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടക്കുന്ന മുഖാമുഖം മുഖ്യമന്ത്രിയിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള തന്ത്രമാണെന്ന് ആക്ഷേപമുണ്ട്.

കരിന്തളം കാക്കോല്‍ കൊല്ലംപാറ മഞ്ഞളംകാട്ട് വന്‍ തീപിടുത്തം: ഏക്കര്‍ കണക്കിന് പ്രദേശം അഗ്‌നിക്കിരയായി

നീലേശ്വരം: കരിന്തളം കക്കോല്‍ കൊല്ലമ്പാറ മഞ്ഞളങ്കാട് ഭാഗത്ത് വന്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഇപ്പോഴും തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല. നിലവില്‍ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാറപ്പുറത്തെ മുളിക്കാണ് (പുല്ല്) തീപിടിച്ചത്.തീക്കൊപ്പം അനുഭവപ്പെട്ട കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും വന്ന ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും റവന്യൂ സ്ഥലത്തുമാണ് തീപിടുത്തം ഉണ്ടായത്. കരിന്തളം ഗവ. കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും തീ പടര്‍ന്നിട്ടുണ്ട്. തീ …

ഉത്സവത്തിനിടെ ഇടഞ്ഞ ആന യുവാവിനെ തുമ്പിക്കൈയ്യില്‍ ചുറ്റിയെടുത്ത് വലിച്ചെറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

തൃശ്ശൂര്‍: ഉത്സവത്തിനിടെ ഇടഞ്ഞ ആന യുവാവിനെ തുമ്പിക്കൈയ്യില്‍ ചുറ്റിയെടുത്ത് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരയാകുടി തുറന്നല്ലൂര്‍ മനയില്‍ വിവേകിനെയാണ് ആന വലിച്ചെറിഞ്ഞത്.തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. അത്തിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയില്‍ അരികില്‍ നില്‍ക്കുകയായിരുന്ന വിവേകിനെ തുമ്പിക്കൈയ്യില്‍ ചുറ്റിയെടുത്ത് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജസീല എന്തിനു ആത്മഹത്യ ചെയ്തു; കരുതലോടെ അന്വേഷണം; യുവാവ് നിരീക്ഷണത്തില്‍, പൊലീസ് നിയമോപദേശം തേടി

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയതിന്റെ മനോവിഷമത്തില്‍ ആലമ്പാടി, നാല്‍ത്തടുക്കയിലെ ജസീല എലിവിഷം കഴിച്ച് ജീവനൊടുക്കിയ കേസിന്റെ അന്വേഷണത്തില്‍ അതീവ ജാഗ്രതയോടെ അന്വേഷണ സംഘം. നാടിനെ നടുക്കിയ ആത്മഹത്യ സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വരികയും മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് കരുതലോടെയുള്ള അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണം വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി അന്വേഷണ സംഘം നിയമോപദേശം തേടി. ഇതിനു ലഭിച്ച മറുപടിയുടെ ബലത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ജസീലക്കെതിരെ പൊലീസില്‍ നല്‍കിയ …

നിര്‍മാതാക്കള്‍ക്ക് തിരിച്ചടി: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. വിധി നിര്‍മ്മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തേക്ക് താല്‍ക്കാലിക സ്‌റ്റേയാണ് ഹൈക്കോടതി നല്‍കിയത്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. റിലീസ് കോടതി സ്റ്റേ ചെയ്തതോടെ നാളെ ചിത്രം റിലീസ് ചെയ്യാനാകില്ല. അതേസമയം ഉത്തരവ് കിട്ടിയശേഷം പ്രതികരിക്കാമെന്ന് സംവിധായകന്‍കാമാഖ്യ നാരായണ്‍ സിങ്ങ് പറഞ്ഞു. ‘കേരള സ്റ്റോറി’ എന്ന ടൈറ്റിലില്‍ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നു …

പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയില്‍ നിന്ന് അധ്യാപകന്‍ സ്വര്‍ണവും പണവും കൈക്കലാക്കി; ചോദ്യം ചെയ്ത രക്ഷിതാക്കള്‍ക്കെതിരെ കള്ളക്കേസ്; പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍; പൊലീസ് അന്വേഷണം തുടങ്ങി

ബെംഗളൂരു: പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകന്‍ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കിയതായി പരാതി. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. പരീക്ഷ എഴുതി തോല്‍പ്പിക്കാതിരിക്കണമെങ്കില്‍ പണവും സ്വര്‍ണവും നല്‍കണമെന്ന് അധ്യാപകന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. പരീക്ഷയില്‍ ജയിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ ദേഷ്യപ്പെടുമെന്ന് ഭയന്ന വിദ്യാര്‍ത്ഥി മാതാപിതാക്കളറിയാതെ വീട്ടില്‍ നിന്ന് 80 ഗ്രാം സ്വര്‍ണം എടുത്ത് പലതവണയായി അധ്യാപകന് കൊടുത്തു. സ്വര്‍ണം കാണാതായത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ മകനോട് അന്വേഷിച്ചപ്പോള്‍ സംഭവം വിദ്യാര്‍ത്ഥി അവരോട് വിശദീകരിച്ചു. ഇതറിഞ്ഞ രക്ഷിതാക്കള്‍ …

ആശുപത്രിയില്‍ മരുന്നു വാങ്ങാനെത്തിയ വൃദ്ധന്റെ തലയില്‍ ചക്ക വീണു

പത്തനംതിട്ട: രോഗബാധിതനായി ആശുപത്രിയില്‍ എത്തിയ വൃദ്ധന്റെ തലയില്‍ ചക്ക വീണു. പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്ത് രാവിലെയാണ് സംഭവം. ചക്കവീണ് പരിക്കേറ്റ ഓമല്ലൂരിലെ എന്‍. ഗംഗാധരന്‍ നായരെ(78) അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിക്ക് മുന്നിലുള്ള പ്ലാവില്‍ നിന്ന് ചക്ക അടര്‍ന്നുവീണാണ് പരിക്കേറ്റത്. ആശുപത്രി കോമ്പൗണ്ടിലെ മരങ്ങള്‍ വെട്ടി മാറ്റാന്‍ സോഷ്യല്‍ ഫോറസ്ട്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഷാനി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചക്കയുമായെത്തി ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. തലയില്‍ ഹെല്‍മറ്റ് ഇട്ടായിരുന്നു പ്രതിഷേധം.

ബേത്തൂര്‍പാറയിലെ സ്‌കൂട്ടര്‍ അപകടം; അടുക്കത്തൊട്ടി സ്വദേശി മരിച്ചു

കാസര്‍കോട്: എരിഞ്ഞിപ്പുഴ-കുറ്റിക്കോല്‍ റൂട്ടില്‍ ബേത്തൂര്‍പ്പാറയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മുള്ളേരിയ, കടുമന, അടുക്കത്തൊട്ടിയിലെ നാരായണന്‍ (54) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ഫെബ്രുവരി അഞ്ചിനാണ് അപകടമുണ്ടായത്. നാരായണന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ നാരായണന് ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ബേഡകം പൊലീസ് കേസെടുത്തു.ഭാര്യ: ശാന്ത. മക്കള്‍: നിഷ, നീതു. മരുമക്കള്‍: നിഷാന്ത്, നിധീഷ്.

യാത്രയ്ക്കിടെ 22 കാരനും പെണ്‍സുഹൃത്തും ഒരുമിച്ചിരിക്കുന്നതിലും ബെര്‍ത്ത് പങ്കിടുന്നതിലും തര്‍ക്കിച്ച് കണ്ടക്ടര്‍; പൊലീസിനെയും വീട്ടുകാരെയും വിളിക്കുമെന്ന് ഭീഷണി

ബെംഗളൂരു: യാത്രയ്ക്കിടെ 22 കാരനും പെണ്‍സുഹൃത്തും ഒരുമിച്ചിരിക്കുന്നതിനേയും ബെര്‍ത്ത് പങ്കിടുന്നതിനേയും കണ്ടക്ടര്‍ ചോദ്യം ചെയ്തു. ബെംഗളൂരുവില്‍ നിന്നുള്ള യാത്രയ്ക്കിടെ ഒരു സ്വകാര്യ സ്ലീപ്പര്‍ ബസിലാണ് സംഭവം. ഇരുവരും ഒരുമിച്ചിരിക്കുന്നത് കണ്ട ബസ് കണ്ടക്ടര്‍ സീറ്റ് മാറിയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും വീട്ടുകാരെ വിളിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റിലാണ് യുവാവ് തനിക്കും പെണ്‍സുഹൃത്തിനും യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചത്. യാത്ര സുഗമമാക്കാന്‍ മൂന്ന് ബെര്‍ത്തുകള്‍ ബുക്ക് ചെയ്ത സുഹൃത്തുക്കളായ യുവതിക്കും യുവാവിനുമാണ് ഈ ദുരനുഭവമുണ്ടായത്. ഇരുവരും …

അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചു; പിന്നാലെ 21 കാരിയായ യൂട്യൂബര്‍ മരിച്ചനിലയില്‍

ഹൈദരാബാദ്: അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് പിന്നാലെ 21 കാരിയായ യൂട്യൂബര്‍ മരിച്ചനിലയില്‍. യൂട്യൂബര്‍ ബോണു കൊമാലിയെ ആണ് ഹൈദരാബാദിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ ബോണു കൊമാലി ഹൈദരാബാദിലെ സ്വകാര്യ കോളേജില്‍ ബി.എസ്സിക്ക് പഠിക്കുകയാണ്. യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ ജോലി ചെയ്യുന്ന അമ്മ ബി. സത്യ വരലക്ഷ്മിക്കാണ് കൊമാലി അവസാനമായി സന്ദേശമയച്ചത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്നും കൊമാലി അമ്മയോട് …

ആരോഗ്യ വകുപ്പിന്റെ കത്രിക പ്രയോഗം വീണ്ടും; മരിച്ച ആളോടു തെളിവെടുപ്പിനു ഹാജരാവാന്‍ നിര്‍ദ്ദേശം

തൃശൂര്‍: ആരോഗ്യ മന്ത്രിക്കൊപ്പം ആരോഗ്യ വകുപ്പിനെയും അപസ്മാരം ആവേശിച്ചിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. 2020ല്‍ പാന്‍ക്രിയാസിലുണ്ടായ മുഴ നീക്കം ചെയ്യുന്നതിനുപയോഗിച്ച കത്രിക തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രി അധികൃതര്‍ രോഗിയുടെ വയറ്റില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഓപ്പറേഷനു ശേഷം വയറ്റില്‍ അസ്വസ്ഥത അസഹനീയമായതിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ തൃശൂര്‍ കുര്‍ക്കളേരിയിലെ ജോസഫ് പോള്‍ സ്വകാര്യാശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ വയറ്റിനുള്ളില്‍ കത്രിക കണ്ടെത്തുകയായിരുന്നു. പിന്നീട് സ്വകാര്യാശുപത്രിയില്‍ അതു നീക്കം ചെയ്തു. എന്നാല്‍ തുടര്‍ന്നുണ്ടായ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നു അദ്ദേഹം 2025 ജനുവരിയില്‍ …

സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

കാസര്‍കോട്/ കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഏതു നിമിഷവും പ്രഖ്യാപിച്ചേക്കാമെന്ന സാഹചര്യത്തില്‍ സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേയ്ക്ക്.ഉദുമ നിയമസഭാ സീറ്റില്‍ സിറ്റിംഗ് എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിനെയും തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫയെയും മത്സരിപ്പിക്കാന്‍ തീരുമാനമായി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ പി ജയരാജന്‍, എം വി ജയരാജന്‍, ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ജില്ലാ …

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു; നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടു. ഇതോടെ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി കേടുപാടുകള്‍ സംഭവിച്ചു. മാവേലിക്കര നടക്കാവില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം. ഡ്രൈവര്‍ പ്രദീപിനെ ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. യാത്രക്കിടെ ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നെല്ലിക്കട്ടയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം: ഗുരുതരമായി പരിക്കേറ്റ മകനും മരിച്ചു; മരണം രണ്ടായി, നാട് കണ്ണീരില്‍

കാസര്‍കോട്: നെല്ലിക്കട്ടയില്‍ കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസും കാറും കഴിഞ്ഞ ശനിയാഴ് രാവിലെ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. നെല്ലിക്കട്ടയില്‍ താമസക്കാരനായ ഷംസുദ്ദീന്‍ പൈക്ക (68)യുടെ മകന്‍ സല്‍മാന്‍ ഫാരിസ് (22) ആണ് വ്യാഴാഴ്ച ഉച്ചയോടെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ഷംസുദ്ദീന്‍ പൈക്ക അന്നു തന്നെ മരണപ്പെട്ടിരുന്നു.വിദ്യാനഗര്‍- ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയായ താഴെ നെല്ലിക്കട്ടയിലാണ് അപകടമുണ്ടായത്. സല്‍മാന്‍ …

കെ. സുരേന്ദ്രന്‍ ചുമരെഴുതി ഉദ്ഘാടനം ചെയ്തു; ജില്ലയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി

കാസര്‍കോട്: ജില്ലയില്‍ ദേശീയ ജനാധിപ്യ സഖ്യത്തിന്റെ (എന്‍ഡിഎ)തെരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കമായി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കാസര്‍കോട്ട് ചുമരെഴുത്ത് നടത്തിക്കൊണ്ടാണ് പ്രചാരണത്തിനു തുടക്കമിട്ടത്.കോഴിക്കോട് മേഖലാ പ്രസിഡണ്ട് കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി, സുധാമാ ഗോസാഡ, ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ്, ജില്ലാ വൈസ് പ്രസിഡണ്ട് പി. രമേശന്‍, നേതാക്കളായ സുകുമാര്‍ കുതിരപ്പാടി, വീണാ അരുണ്‍ ഷെട്ടി, എം ഗോപാലകൃഷ്ണ, എന്‍ സതീഷ്, വരപ്രസാദ് കോട്ടക്കണി, അനിതാ നായിക്, അശോകന്‍ …

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ പരക്കെ അക്രമം; തലശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ റീത്ത്

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനു നേരെ റെയില്‍വെ സ്‌റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പരക്കെ അക്രമം. നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് വന്‍ നാശനഷ്ടം.കോടിയേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു തീയിട്ടു. കല്ലില്‍താഴെ, പാറാലിലുള്ള ഓഫീസിനു ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അക്രമത്തിനു പിന്നില്‍ സി പി എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.കണ്ണൂര്‍ മാലൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെയും അക്രമം ഉണ്ടായി. പട്ടാരിയിലെ കോണ്‍ഗ്രസ് …

ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിതരെ തടഞ്ഞു ജാതിപ്പേരുവിളിച്ചു അധിക്ഷേപിച്ച വെളിച്ചപ്പാട് അറസ്റ്റില്‍; 5 പേര്‍ക്കെതിരെ കേസ്

ബംഗളൂരു: ക്ഷേത്ര ദര്‍ശനത്തിനെത്തിയ ദളിതരെ തടഞ്ഞു ജാതിപ്പേരു പറഞ്ഞു അധിക്ഷേപിച്ച വെളിച്ചപ്പാടനെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിച്ചപ്പാടന്‍ തുരുവക്കരെ അരസമ്മ ക്ഷേത്രത്തിലെ നാരായണപ്പ എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് ഒത്താശ ചെയ്ത പ്രഭ, കാന്തണ്ണ, അമൂല്യ, പുട്ടെഗൗഡ, പത്മ തുടങ്ങിയവര്‍ക്കെതിരെ എസ് സി- എസ് ടി പീഡന നിയമമനുസരിച്ചു എഫ് ഐ ആര്‍ രജിസ്‌ററര്‍ ചെയ്തു.തുരുവക്കരെ താലൂക്കിലെ ഗോണി ഗ്രാമത്തിലെ അരസമ്മ ക്ഷേത്ര ദര്‍ശനത്തിനെത്തി ദളിത് ദമ്പതികളെ വെളിച്ചപ്പാടെന്നവകാശപ്പെട്ടു നാരായണപ്പ എന്നയാള്‍ വഴിയിലിരുന്നു വഴി തടയുകയായിരുന്നു. ദളിതരായ …

മന്ത്രി വീണയെ ആക്രമിച്ചെന്ന പ്രചാരണം പച്ചക്കള്ളമെന്ന് സതീശന്‍; മന്ത്രിയുടെ അടുത്തേക്ക് പ്രവര്‍ത്തകര്‍ പോയിട്ടില്ല; എല്ലാം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ

കൊച്ചി: മന്ത്രി വീണ ജോര്‍ജ് ആക്രമിക്കപ്പെട്ടെന്ന സിപിഎം ആരോപണം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടെ കൈയിലെ മുറിവ് നേരത്തെ ഉള്ളതാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് പ്രവര്‍ത്തകര്‍ പോയിട്ടില്ല. മന്ത്രിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് അപലപിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രി വീണാ ജോര്‍ജും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം. സ്പീക്കറെ കാണുന്നതിന് മുമ്പ് …