നെല്ലിക്കട്ടയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം: ഗുരുതരമായി പരിക്കേറ്റ മകനും മരിച്ചു; മരണം രണ്ടായി, നാട് കണ്ണീരില്‍

കാസര്‍കോട്: നെല്ലിക്കട്ടയില്‍ കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസും കാറും കഴിഞ്ഞ ശനിയാഴ് രാവിലെ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. നെല്ലിക്കട്ടയില്‍ താമസക്കാരനായ ഷംസുദ്ദീന്‍ പൈക്ക (68)യുടെ മകന്‍ സല്‍മാന്‍ ഫാരിസ് (22) ആണ് വ്യാഴാഴ്ച ഉച്ചയോടെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ഷംസുദ്ദീന്‍ പൈക്ക അന്നു തന്നെ മരണപ്പെട്ടിരുന്നു.
വിദ്യാനഗര്‍- ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയായ താഴെ നെല്ലിക്കട്ടയിലാണ് അപകടമുണ്ടായത്. സല്‍മാന്‍ ഫാരിസ് ഓടിച്ച കാറും കാസര്‍കോടു നിന്നു പുത്തൂരിലേയ്ക്ക് പോവുകയായിരുന്ന കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഒരേ അപകടത്തില്‍ പിതാവിനു പിന്നാലെ മകനും മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി.
റഹീമയാണ് സല്‍മാന്‍ ഫാരിസിന്റെ മാതാവ്. സഹോദരങ്ങള്‍: റാഷിദ്, അര്‍ഫാത്ത്, സഹദ്, ഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page