നിര്‍മാതാക്കള്‍ക്ക് തിരിച്ചടി: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. വിധി നിര്‍മ്മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തേക്ക് താല്‍ക്കാലിക സ്‌റ്റേയാണ് ഹൈക്കോടതി നല്‍കിയത്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. റിലീസ് കോടതി സ്റ്റേ ചെയ്തതോടെ നാളെ ചിത്രം റിലീസ് ചെയ്യാനാകില്ല.

അതേസമയം ഉത്തരവ് കിട്ടിയശേഷം പ്രതികരിക്കാമെന്ന് സംവിധായകന്‍
കാമാഖ്യ നാരായണ്‍ സിങ്ങ് പറഞ്ഞു. ‘കേരള സ്റ്റോറി’ എന്ന ടൈറ്റിലില്‍ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നു പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിനിമ ഒരു കലയാണ്, ഇത്തരം വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍ ഈ സിനിമ യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്നതില്‍ പ്രശ്നമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ചിത്രത്തിന്റെ ടീസറിന്റെ ഉള്‍പ്പെടെ ഉള്ളടക്കം പ്രകോപനപരമാണെന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മൈത്രേയ് സച്ചിദാനന്ദ ഹെഗ്ഡെ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ടീസറിലുള്ള കാര്യങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ മറുപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page