പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കൈപ്പറ്റിയ ശേഷം 11 ഭാര്യമാര്‍ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ടു; പരാതിയുമായി ഭര്‍ത്താക്കന്മാര്‍ പൊലീസില്‍
11 സ്ത്രീകള്‍ പിഎംഎവൈ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്ന് ആദ്യ ഗഡുവായ 40,000 രൂപ വാങ്ങി കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് നാടുവിട്ടത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. അടുത്തിടെ മഹാരാജ്ഗഞ്ച് ജില്ലയില്‍ 2,350 ഗുണഭോക്താക്കള്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരം പണം ലഭിച്ചിരുന്നു.തുത്തിബാരി, ശീത്ലാപൂര്‍, ചാതിയ, രാംനഗര്‍, …