ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ 66കാരനെ കൊലപ്പെടുത്തിയ 19കാരി അറസ്റ്റില്‍

-പി പി ചെറിയാന്‍

ഡാളസ്: ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ 66കാരനെ കൊലപ്പെടുത്തിയ കേസില്‍ 19കാരിയെ ഡാളസ് പൊലീസ് അറസ്റ്റ് ചെയ്തു.
തിരക്കേറിയ ഐ-35 നും സൗത്ത് മാര്‍സാലിസ് അവന്യൂവിനും തൊട്ടുതാഴെയുള്ള ഓക്ക് ക്ലിഫ് ഗ്യാസ് സ്റ്റേഷനില്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വെടിവയ്പുണ്ടായത്. വെടിവെപ്പില്‍ സാഷെയില്‍ നിന്നുള്ള 66കാരനായ ഭര്‍ത്താവും പിതാവുമായ അഹ്‌മദ് അല്‍ഖലഫ്, കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഒന്നിലധികം നിരീക്ഷണ വീഡിയോകള്‍ പൊലീസിന് ലഭിച്ചു. 19 കാരിയായ അമയ മെഡ്രാനോയും അല്‍ഖലഫും സംഭാഷണം നടത്തുന്നതും മെഡ്രാനോ ഓടിപ്പോകുന്നതും വീഡിയോയില്‍ ഉണ്ട്. അല്‍ഖലഫ് പിന്തുടരുമ്പോള്‍ മെഡ്റാനോ തിരിഞ്ഞ് അല്‍ഖലഫിനെ വെടിവയ്ക്കുന്നതും ക്യാമറകളില്‍ പതിഞ്ഞതായി പൊലീസ് പറഞ്ഞു.
2023-ല്‍ ഒരാളെ കുത്തിയ കേസില്‍ കുറ്റസമ്മതം നടത്തിയതിന് ശേഷം മെഡ്രാനോ പ്രൊബേഷനിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page