അഴിത്തലയില്‍ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ടിനു നേരെ അക്രമം; എക്കോ സൗണ്ടും വയര്‍ലെസ് സെറ്റുകളും നശിപ്പിച്ചു, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു, 30 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നീലേശ്വരം, അഴിത്തലയില്‍ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യു ബോട്ടിനു നേരെ അക്രമം. തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. സംഭവത്തില്‍ 30 പേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഫിഷറീസ് വകുപ്പിന്റെ ബോട്ടിനോട് ചേര്‍ന്ന് മറ്റു ബോട്ടുകള്‍ കെട്ടിയിടുന്നത് ചോദ്യം ചെയ്ത വിരോധത്തിലാണ് അതിക്രമം നടത്തിയതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ബോട്ടിന്റെ ജി.പി.എസ് സംവിധാനം, എക്കോ സൗണ്ട് സിസ്റ്റം, രണ്ടു വയര്‍ലെസ് സെറ്റുകള്‍ എന്നിവ നശിപ്പിച്ചുവെന്നു പരാതിയില്‍ പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച ബോട്ടിലുണ്ടായിരുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ പൊലീസ് ഉദ്യോഗസ്ഥനെയും ഗാര്‍ഡ്‌സിനെയും മര്‍ദ്ദിച്ചതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page