ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ പാലക്കാട്ട് നടന്ന ചടങ്ങില്‍ സന്ദീപ് വാര്യരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഷാള്‍ അണിയിച്ചാണ് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വി.കെ ശ്രീകണ്ഠന്‍ എം.പി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നതിനു കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്റിന്റെ അനുമതി ലഭിച്ചത്. ബി.ജെ.പിയുടെ മുഖവും ശബ്ദവും ആയ സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിനു ശക്തി പകരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് സന്ദീപിന്റെ പാര്‍ട്ടിമാറ്റം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page