കാസര്‍കോട്: അനധികൃതമായി വില്‍പ്പന നടത്താന്‍ കൊണ്ടു പോവുകയായിരുന്ന 46 പാക്കറ്റ് പടക്കങ്ങളുമായി യുവാവ് അറസ്റ്റില്‍. കൂഡ്‌ലു, ചൗക്കി, കുന്നില്‍ ഹൗസിലെ സി.എം അബ്ദുല്‍ സമീറി(42)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ വി.പി അഖില്‍ പിടികൂടിയത്. ചൗക്കിയില്‍ പട്രോളിംഗ് നടത്തുന്നതിനിടയില്‍ ചാക്കുമായി നില്‍ക്കുകയായിരുന്നു അബ്ദുല്‍ സമീര്‍. പൊലീസ് വാഹനം കണ്ടതോടെ പരുങ്ങി നിന്ന അബ്ദുല്‍ സമീറിന്റെ കൈവശം ഉണ്ടായിരുന്ന ചാക്ക് പരിശോധിച്ചപ്പോഴാണ് പടക്കം കണ്ടെടുത്തത്.
