ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ചു തകര്‍ന്നു; യുവാവിനു ദാരുണാന്ത്യം

പുത്തൂര്‍: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. പുത്തൂര്‍, തിങ്കളാടി,മജ്ജറടുക്കയിലെ രാമണ്ണ പൂജാരിയുടെ മകന്‍ ജഗദീഷ് (26) ആണ് മരിച്ചത്. ബംഗ്‌ളൂരു, ഷിറാടി, ചാമുണ്ഡേശ്വരി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം പുത്തൂര്‍, നെല്ലിയാടിയില്‍ എത്തിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. കാറില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മാര്‍ക്കു കുറഞ്ഞതിനു വഴക്കു പറഞ്ഞു; അധ്യാപികയുടെ കസേരക്കടിയില്‍ അമിട്ട് വച്ച് പൊട്ടിച്ചു

ഭിവാനി: മാര്‍ക്കു കുറഞ്ഞതിനു വഴക്കു പറഞ്ഞ വിരോധത്തില്‍ അധ്യാപികയുടെ കസേരയ്ക്കടിയില്‍ അമിട്ട് വച്ച് പൊട്ടിച്ചു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്‌കൂളിലാണ് സംഭവം. ഒന്നില്‍ കൂടുതല്‍ അമിട്ടുകള്‍ ഒന്നിച്ചു കെട്ടിയ ശേഷം കസേരയ്ക്കടിയില്‍ വച്ച് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ നിലത്തു വീണ അധ്യാപികയ്ക്ക് പൊള്ളലേറ്റു. സ്‌ഫോടനത്തില്‍ കസേര പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തിനു പിന്നില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. ഇവരെ സ്‌കൂളില്‍ നിന്നു സസ്‌പെന്റ് ചെയ്തു.

കാഞ്ഞങ്ങാട് രണ്ടു യുവതികളെ കാണാതായി; യുവതികളില്‍ ഒരാള്‍ ബൂട്ടിപാര്‍ലര്‍ ജീവനക്കാരി

കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ രണ്ടു യുവതികളെ കാണാതായി. അജാനൂര്‍ ഇട്ടമ്മലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയുമായ മിസ്‌രിയ (20)യെ നവംബര്‍ 15ന് ആണ് കാണാതായത്. രാവിലെ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രി എട്ടുമണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് മൈമൂന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കാഞ്ഞങ്ങാട്, സൗത്തിലെ കണ്ണമ്പതി ഹൗസിലെ സരിഗ (23)യെ ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് കാണാതായത്. സരിഗ വീട്ടില്‍ നിന്നു ജോലിക്കാണെന്നു പറഞ്ഞാണ് പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നു …

ജോലിക്കു പോയ ഭാര്യയെ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവിനെതിരെ നരഹത്യാശ്രമത്തിനു കേസ്

കാസര്‍കോട്: ജോലിക്കു പോയി വീട്ടിലേക്കു മടങ്ങുകയായിരുന്ന ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. നീര്‍ച്ചാല്‍, കെടഞ്ചി ഹൗസിലെ കെ. ശോഭ(50)യാണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശോഭ. ഇതിനിടയില്‍ എത്തിയ ഭര്‍ത്താവ് ഗോവിന്ദന്‍ ഭാര്യ ശോഭയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നുവെന്നു കേസില്‍ പറയുന്നു. തടഞ്ഞപ്പോള്‍ നെറ്റിയില്‍ കൊണ്ടു മുറിവേല്‍ക്കുകയായിരുന്നു.

സന്തോഷ് ട്രോഫി; യോഗ്യതാ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; അഷ്‌റഫ് ഉപ്പള ടീം മാനേജര്‍

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജി സഞ്ജു ക്യാപ്റ്റനായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ സഞ്ജു കേരള പൊലീസ് പ്രതിരോധക്കാരനാണ്. ബിബി തോമസ് ആണ് ടീം കോച്ച്. മാനേജര്‍ അഷ്റഫ് ഉപ്പള.ടീം അംഗങ്ങള്‍: ജി സഞ്ജു (എറണാകുളം), ഹജ്മല്‍ എസ് (വൈസ് ക്യാപ്റ്റന്‍, പാലക്കാട്), മുഹമ്മദ് അസ്ഹര്‍ കെ (മലപ്പുറം), മുഹമ്മദ് നിയാസ് കെ (പാലക്കാട്), മുഹമ്മദ് അസ്ലം (വയനാട്), ജോസഫ് ജസ്റ്റിന്‍ (എറണാകുളം), ആദില്‍ …

വെള്ളരിക്കുണ്ടില്‍ യുവാവും പ്ലസ്ടു വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പുലിയംകുളത്ത് യുവാവിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുലിയംകുളം, നെല്ലിയറ കോളനിയിലെ രാഘവന്റെ മകന്‍ രാജേഷ് (24), പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇടത്തോട്, പായാളം കോളനിയിലെ ലാവണ്യ എന്നിവരാണ് മരിച്ചത്. മാലോത്ത്കസബ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ലാവണ്യ. ഇരുവരും പ്രണയത്തിലായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ രാജേഷിന്റെ വീടിന് സമീപത്തെ മരത്തിലാണ് ഇരുവരെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി …

ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ ചെങ്കളയിലെ 15കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ദുബായ്: ചെങ്കള, തൈവളപ്പ് സ്വദേശിയായ പതിനഞ്ചുകാരനെ കടലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. തൈവളപ്പ് ജുമാമസ്ജിദ് ദുബായ് കമ്മിറ്റി പ്രസിഡണ്ട് എ.പി അഷ്‌റഫിന്റെ മകന്‍ മഫാസിനെയാണ് കാണാതായത്. ദുബായ്, മംസാര്‍ ബീച്ചില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം. കുടുംബത്തോടൊപ്പം ബീച്ചില്‍ പോയപ്പോഴായിരുന്നു അപകടം. മഫാസിനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു.

ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിംഗ് ബിസിനസ്: കണ്ണൂരിലെ പ്രവാസിയുടെ 47,31,066 രൂപ തട്ടിയ തളങ്കര, പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: ഷെയര്‍ട്രേഡിംഗ് ബിസിനസിന്റെ പേരില്‍ കണ്ണൂരിലെ പ്രവാസിയുടെ 47,31,066 രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട്, തളങ്കരയിലെ മിസ്‌രിയ ഹൗസില്‍ അബ്ദുല്‍ സമദാനി (35), ബേക്കല്‍, പള്ളിക്കരയിലെ അബ്ദുല്‍ മജീദ് (61) എന്നിവരെയാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍തുക ലാഭമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ചാല സ്വദേശിയില്‍ നിന്നു പണം കൈക്കലാക്കിയതെന്നു പൊലീസ് പറഞ്ഞു. സൈബര്‍ സെല്ലിലെ എ.എസ്.ഐമാരായ മഹേഷ്, …

ഒറിഗോണില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചതായി സിഡിസി

-പി പി ചെറിയാന്‍ പോര്‍ട്ട്ലാന്‍ഡ്: ഒറിഗോണില്‍ ആദ്യമായി പക്ഷിപ്പനി, സ്ഥിരീകരിച്ചതായി ഒറിഗണ്‍ ഹെല്‍ത്ത് അതോറിറ്റി (ഒഎച്ച്എ) റിപ്പോര്‍ട്ട് ചെയ്തു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വാര്‍ത്ത സ്ഥിരീകരിച്ചു.‘വ്യക്തിക്ക് നേരിയ അസുഖം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ, പൂര്‍ണ്ണമായും സുഖം പ്രാപിച്ചു,’ ക്ലാക്കമാസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ സാറ പ്രസന്റ് പറഞ്ഞു.ക്ലാക്കമാസ് കൗണ്ടിയിലെ ഒരു വാണിജ്യ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ 150,000 പക്ഷികളെ ബാധിച്ചതായി മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷിപ്പനി ബാധിച്ച വ്യക്തിയെക്കുറിച്ചോ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള …

ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ 66കാരനെ കൊലപ്പെടുത്തിയ 19കാരി അറസ്റ്റില്‍

-പി പി ചെറിയാന്‍ ഡാളസ്: ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ 66കാരനെ കൊലപ്പെടുത്തിയ കേസില്‍ 19കാരിയെ ഡാളസ് പൊലീസ് അറസ്റ്റ് ചെയ്തു.തിരക്കേറിയ ഐ-35 നും സൗത്ത് മാര്‍സാലിസ് അവന്യൂവിനും തൊട്ടുതാഴെയുള്ള ഓക്ക് ക്ലിഫ് ഗ്യാസ് സ്റ്റേഷനില്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വെടിവയ്പുണ്ടായത്. വെടിവെപ്പില്‍ സാഷെയില്‍ നിന്നുള്ള 66കാരനായ ഭര്‍ത്താവും പിതാവുമായ അഹ്‌മദ് അല്‍ഖലഫ്, കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഒന്നിലധികം നിരീക്ഷണ വീഡിയോകള്‍ പൊലീസിന് ലഭിച്ചു. 19 കാരിയായ അമയ മെഡ്രാനോയും അല്‍ഖലഫും സംഭാഷണം …

മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് റീജിയന്‍ ‘ക്രൂശിങ്കല്‍’ നവംബര്‍ 18ന്

-പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേക പ്രാര്‍ത്ഥനാ സമ്മേളനം നവംബര്‍ 18 വൈകീട്ട് 7:30ന് സൂം പ്ലാറ്റുഫോമില്‍ നടക്കും. സമ്മേളനത്തില്‍ ‘ക്രൂശിങ്കല്‍’ എന്നവിഷയത്തെ അധികരിച്ചു മുഖ്യാതിഥിയായി പങ്കെടുക്കുന്ന മുന്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച വികാരി റവ. ജോര്‍ജ് ജോസ് പ്രഭാഷണം നടത്തും.സൗത്ത് വെസ്റ്റ് റീജിയണ്‍ മാര്‍ത്തോമാ ഇടവകകളിലെ എല്ലാ അംഗങ്ങളും പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് റവ. വൈ അലക്‌സ്, …

യു.എ.ഇ.യില്‍ മൈതാനങ്ങള്‍ ഉണര്‍ന്നു; കൂട്ടം കബഡിനൈറ്റ് സീസണ്‍-3 ഡിസംബര്‍ 7നു അജ്മാനില്‍

ദുബായ്: കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘കൂട്ടം’ യു.എ.ഇ.യുടെ നേതൃത്വത്തിലുള്ള കൂട്ടം കബഡി സീസണ്‍ 3 ഡിസംബര്‍ 7നു രാത്രി എട്ടു മുതല്‍ അജ്മാന്‍ വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. യു.എ.ഇയില്‍ കബഡി വസന്തത്തിനു തുടക്കമിടുന്നതായിരിക്കും കൂട്ടം കബഡി സീസണ്‍-3.ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി ജയരാജ് ബീംബുങ്കാല്‍ ചെയര്‍മാനും ഉമേഷ് കുണ്ടംപ്പാറ, പ്രസിഡന്റും അരവിന്ദന്‍ കുണ്ടംകുഴി സെക്രട്ടറിയും വിനോദ് കുമാര്‍ മുല്ലച്ചേരി ട്രഷറര്‍ ആയുമുള്ള കമ്മിറ്റിയാണ് നേതൃത്വം കൊടുക്കുന്നത്. കൃഷ്ണകുമാര്‍ കക്കോട്ടമ്മ ജനറല്‍ കണ്‍വീനറും കെ.ടി …

സന്ദീപ് വാര്യര്‍ ബലിദാനികളെ വഞ്ചിച്ചു; പാര്‍ട്ടി മാറ്റം നേരത്തെ ഉണ്ടാക്കിയ തിരക്കഥ പ്രകാരം: കെ. സുരേന്ദ്രന്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ സന്ദീപ് വാര്യര്‍ ബലിദാനികളെ വഞ്ചിച്ചിരിക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപിനെതിരെ നേരത്തെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയ മര്യാദ വച്ച് അതിന്റെ കാരണം പറയുന്നില്ല. നേരത്തെ ഉണ്ടാക്കിയ തിരക്കഥ പ്രകാരമാണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സന്ദീപിനു വലിയ കസേരകള്‍ കിട്ടട്ടെ-കെ സുരേന്ദ്രന്‍ പരിഹാസത്തോടെ പറഞ്ഞു. സന്ദീപിന്റെ പാര്‍ട്ടി മാറ്റം കേരളത്തില്‍ ഒരു രാഷ്ട്രീയ ചലനവും ഉണ്ടാക്കില്ല. കോണ്‍ഗ്രസ് തകര്‍ന്നടിയും-അദ്ദേഹം പറഞ്ഞു.ബിജെപിക്ക് 180 സംസ്ഥാന കമ്മിറ്റി …

ടിപ്പര്‍ലോറി ഉടമയെ കാണാതായി; മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്, ലോറി മാവുങ്കാലിലെ വര്‍ക്ക് ഷോപ്പില്‍ കണ്ടെത്തി

കാസര്‍കോട്: ടിപ്പര്‍ ലോറി ഉടമയെ കാണാതായി. പനയാല്‍, കോട്ടപ്പാറ, പൊടിപ്പള്ളത്തു താമസിക്കുന്ന സുരേഷി (45)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെയാണ് സുരേഷ് ടിപ്പര്‍ ലോറിയുമായി വീട്ടില്‍ നിന്നു പോയത്. ഇതിനിടയില്‍ ഒരു സുഹൃത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചതായും പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ സുരേഷിന്റെ ടിപ്പര്‍ലോറി മാവുങ്കാലിലെ ഒരു വര്‍ക്ക് ഷോപ്പില്‍ കണ്ടെത്തി. മംഗ്‌ളൂരുവിലേക്ക് പോകുന്നുവെന്നാണ് വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്നവരോട് പറഞ്ഞിരുന്നത്.ഉച്ച കഴിഞ്ഞ് സുരേഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബന്ധുവായ പനയാല്‍, പള്ളാരത്തെ …

ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ പാലക്കാട്ട് നടന്ന ചടങ്ങില്‍ സന്ദീപ് വാര്യരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഷാള്‍ അണിയിച്ചാണ് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വി.കെ ശ്രീകണ്ഠന്‍ എം.പി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നതിനു കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്റിന്റെ അനുമതി ലഭിച്ചത്. ബി.ജെ.പിയുടെ മുഖവും ശബ്ദവും ആയ സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിനു ശക്തി പകരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ …

മൂന്നുവര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ കാമുകിയെ പൊതുസ്ഥലത്തു വച്ചു ചുംബിച്ച കാമുകനെ കോടതി വെറുതെ വിട്ടു; ചുംബനവും കെട്ടിപ്പിടുത്തവും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രണയിനികള്‍ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും സ്വാഭാവികമാണെന്നു മദ്രാസ് ഹൈക്കോടതി. ചുംബിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. തൂത്തുക്കുടി സ്വദേശിയായ 20കാരന്റെ ഹര്‍ജിയിലാണ് കോടതി ഇത്തരമൊരു നീരീക്ഷണം നടത്തിയത്. 19കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ യുവാവിനെ വെറുതെ വിട്ടു കൊണ്ടും കോടതി ഉത്തരവിറക്കി.മൂന്നു വര്‍ഷം പ്രണയത്തിലായിരുന്നു ഇരുവരും. 2022ല്‍ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് കാമുകിയെ ചുംബിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കാമുകനായ യുവാവ് തന്നെ കല്യാണം കഴിക്കാന്‍ കഴിയില്ലെന്നു നിലപാടു എടുത്തതോടെയാണ് …

നിസാര പ്രശ്‌നത്തെച്ചൊല്ലി കുമ്പള ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പൊലീസെത്തി വിരട്ടിയോടിച്ചു

കാസര്‍കോട്: നിസാരപ്രശ്‌നത്തെച്ചൊല്ലി കുമ്പള ടൗണില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. വിവരമറിഞ്ഞ് എത്തിയ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കുമ്പള ടൗണിലാണ് സംഭവം. കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ഷിറിയ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. സംഘടിതരായി എത്തിയ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. കുറേ ദിവസങ്ങളായി രണ്ട് സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ഷിറിയയിലും കുമ്പളയിലും …

വനിതാ എ.എസ്.ഐ.യെ കൊണ്ട് എസ്എഫ്‌ഐ നേതാവ് മാപ്പു പറയിപ്പിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: വനിതാ എ.എസ്.ഐയെ കൊണ്ട് എസ്.എഫ്.ഐ നേതാവ് മാപ്പു പറയിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബസ് സ്റ്റാന്റിലാണ് സംഭവം. സംഘടിച്ചു നിന്ന വിദ്യാര്‍ത്ഥികളോട് പിരിഞ്ഞു പോകാന്‍ പിങ്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോവുകയും ചെയ്തു. പിന്നീട് എസ്.എഫ്.ഐയുടെ ഒരു പ്രാദേശിക നേതാവിനെയും കൂട്ടി വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വനിതാ എ.എസ്.ഐ.യെ കൊണ്ട് മാപ്പു പറയിപ്പിച്ചത്. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് ഇടപെട്ടതെന്നും ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്കു പരാതി ഇല്ലെന്നുമാണ് …