കോഴിക്കോട്: വനിതാ എ.എസ്.ഐയെ കൊണ്ട് എസ്.എഫ്.ഐ നേതാവ് മാപ്പു പറയിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബസ് സ്റ്റാന്റിലാണ് സംഭവം. സംഘടിച്ചു നിന്ന വിദ്യാര്‍ത്ഥികളോട് പിരിഞ്ഞു പോകാന്‍ പിങ്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോവുകയും ചെയ്തു. പിന്നീട് എസ്.എഫ്.ഐയുടെ ഒരു പ്രാദേശിക നേതാവിനെയും കൂട്ടി വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വനിതാ എ.എസ്.ഐ.യെ കൊണ്ട് മാപ്പു പറയിപ്പിച്ചത്. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് ഇടപെട്ടതെന്നും ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്കു പരാതി ഇല്ലെന്നുമാണ് എ.എസ്.ഐ വ്യക്തമാക്കിയത്. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെയാണ് എ.എസ്.ഐ കൊണ്ട് മാപ്പു പറയിപ്പിച്ചതിനെകുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
