ഭാര്യാവീട്ടിലെത്തിയ കൊടക്കാട് സ്വദേശി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഒരാഴ്ച മുമ്പ് ഭാര്യാവീട്ടിലെത്തിയ യുവാവിനെ കുളിമുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്, ഓലാട്ടെ രവി-കമല ദമ്പതികളുടെ മകന്‍ എം. വിജേഷ് (34) ആണ് സൂരംബയലിലെ ഭാര്യാവീട്ടില്‍ ജീവനൊടുക്കിയത്. ഒരാഴ്ച മുമ്പാണ് ഭാര്യയെയും മക്കളെയും കൂട്ടി വിജേഷ് സൂരംബയലില്‍ എത്തിയത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കുളിമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടു പോയി സംസ്‌കരിച്ചു. ഭാര്യ: ദീപിക. മക്കള്‍: റിത്‌വിന്‍, റീതിക്. ഏകസഹോദരി ഉഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page