തീ ബോംബാക്രമണം: ബൗള്‍ഡര്‍ പ്രതിയുടെ കുടുംബത്തെ നാടുകടത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ യുഎസ് ജഡ്ജി
-പി പി ചെറിയാന്‍ ബൗള്‍ഡര്‍(കൊളറാഡോ):കൊളറാഡോയിലെ ബൗള്‍ഡറില്‍ നടന്ന തീ ബോംബാക്രമണത്തില്‍ കുറ്റാരോപിതനായ ഈജിപ്ഷ്യന്‍ പുരുഷന്റെ ഭാര്യയെയും അഞ്ച് കുട്ടികളെയും നാടുകടത്തുന്നത് തടയാന്‍ ഒരു ഫെഡറല്‍ ജഡ്ജി ബുധനാഴ്ച ഉത്തരവിട്ടു.ചൊവ്വാഴ്ച യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഫെഡറല്‍ കസ്റ്റഡിയിലെടുത്ത മുഹമ്മദ് സാബ്രി സോളിമാന്റെ ഭാര്യയെയും അഞ്ച് കുട്ടികളെയും നാടുകടത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന യുഎസ് ജില്ലാ ജഡ്ജി ഗോര്‍ഡന്‍ പി. ഗല്ലഗര്‍ അംഗീകരിച്ചു.ഗാസയില്‍ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനായി പ്രകടനം നടത്തിയ ഒരു സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ …