വൈറലാകാൻ സൗന്ദര്യവർധക വസ്തുക്കൾ കഴിച്ചു; മേക്കപ്പ് ഇൻഫ്ലുവൻസറിനു 24-ാം വയസ്സിൽ ദാരുണാന്ത്യം

തായ്പേയ് സിറ്റി: സൗന്ദര്യവർധക വസ്തുക്കൾ കഴിക്കുന്ന വിഡിയോയിലൂടെ വൈറലായ തായ്വാനീസ് മേക്കപ്പ് ഇൻഫ്ലുവൻസറിനു 24-ാം വയസ്സിൽ ദാരുണാന്ത്യം. ഗുവ ബ്യൂട്ടി എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസറുടെ മരണം കുടുംബമാണ് സ്ഥിരീകരിച്ചത്. പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് മേയ് 24ന് മരണം സംഭവിച്ചെന്നാണ് പ്രസ്താവന. മരണകാരണം വ്യക്തമാക്കിയിട്ടില്ല.
ലിപ്സ്റ്റിക്കുകളും മറ്റു മേക്കപ്പ് ഉൽപ്പന്നങ്ങളും കഴിക്കുന്നതിന്റെ വിഡിയോകളാണ് ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നത്. 12,000ത്തോളം പേർ ഇവരെ പിന്തുടർന്നിരുന്നു. അപകടകരമായ രാസവസ്തുക്കൾ കഴിക്കുന്നതിന് ഇവർ കടുത്ത വിമർശനവും നേരിട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page