മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ദുബൈ-പൈക്ക ജമാഅത് അമരക്കാരൻ റഹ്മാൻ കല്ലായത്തിന് ദുബൈ-പൈക്ക ജമാ അത്ത് ഊഷ്മള യാത്രയയപ്പു നൽകി

ദുബൈ : ദീനി സേവന രംഗത്ത് ഉന്നത സ്ഥാനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ച ശേഷം നാട്ടിലേക്കു മടങ്ങുന്ന റഹ്മാൻ കല്ലായത്തിനു ദുബൈ -പൈക്ക ജമാ അത്ത് കമ്മിറ്റി ഊഷ്മളമായ യാത്ര അയപ്പ് നൽകി. മൂന്നര പതിറ്റാണ്ടിലെ ഗൾഫ് പ്രവാസത്തിന് വിരാമം കുറിച്ചാണ് കമ്മിറ്റിയുടെ ട്രഷറർ കൂടിയായ റഹ്മാൻ കല്ലായം നാട്ടിലേക്കു മടങ്ങുന്നത്.
പ്രസിഡന്റ്‌ ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ അധ്യക്ഷത വഹിച്ചു.ദുബൈ ബാലടുക്ക ബദർ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ ബി എ ഹമീദ് ഉൽഘടനം ചെയ്തു.
അബ്ദു കുണ്ടിൽ, ജനറൽ സെക്ര. ഷെരീഫ് പൈക്ക,മനാഫ് എം എം,ബഷീർ മാസ്റ്റർ, തസ്‌ലിം പൈക്ക, എം കെ ഖാലിദ്, യാസർ ബി എ പ്രസംഗിച്ചു. ഇബ്രാഹിം ഹാജി മൊമെന്റോയും ഷെരീഫ് സ്നേഹോപ ഹാരവും സമ്മാനിച്ചു. റഹ്മാൻ കല്ലായം നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page