കുട്ടിക്കാലം മുതലുള്ള സൗഹൃദം പ്രണയമായി; ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്ത് വൻഷികയാണ് വധു. ബുധനാഴ്ച ലക്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇവരുടെ വിവാഹ നിശ്ചയം നടന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സംഘടിപ്പിച്ച ചടങ്ങിൽ റിങ്കു സിങ് ഉൾപ്പെടെ ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായ കുൽദീപ് അടുത്ത ആഴ്ച യാത്ര തിരിക്കുന്നതിനു മുന്നോടിയാണ് ചടങ്ങ് നടന്നത്.
കുട്ടിക്കാലം മുതലുള്ള വൻഷികയുടെയും കുൽദീപിന്റെയും സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചത്. ലക്നൗവിലെ ശ്യാംനഗർ സ്വദേശിയായ വൻഷിക എൽഐസിയിലെ ജീവനക്കാരിയാണ്.
2017ൽ ഇന്ത്യക്കായി രാജ്യാന്തര തലത്തിൽ അരങ്ങേറ്റം കുറിച്ച ചൈനാമാൻ സ്പിന്നർ കുൽദീപ് ഏകദിനത്തിൽ 113 മത്സരങ്ങളിൽ നിന്നു 181 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ട്വന്റി 20യിൽ 13 മത്സരങ്ങളിൽ 56 വിക്കറ്റുകളും ടെസ്റ്റിൽ 40 മത്സരങ്ങളിൽ നിന്നായി 69 വിക്കറ്റുകളും സ്വന്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page