മൊഗ്രാലില്‍ തിരമാലയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി; അവസാനമായി എടുത്ത ഫോട്ടോ കണ്ണീര്‍ പടര്‍ത്തി

മീര്‍ മുഹമ്മദ് അപകടത്തില്‍പ്പെടുന്നതിനു തൊട്ടുമുമ്പു എടുത്ത ചിത്രം

കാസര്‍കോട്: മൊഗ്രാലില്‍ കടല്‍ തിരമാലയില്‍ പെട്ട് മരിച്ച ബംഗ്‌ളൂരു സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ജനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാലിക്ദിനാര്‍ ജുമാമസ്ജിദില്‍ എത്തിച്ച് മയ്യത്ത് നിസ്‌കാരം നടത്തിയ ശേഷമാണ് ബംഗ്‌ളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗ്‌ളൂരു, ജയനഗര്‍ സ്വദേശിയായ മീര്‍ മുഹമ്മദ് ഷാഫി (32)യാണ് തിങ്കളാഴ്ച വൈകുന്നേരം മൊഗ്രാലില്‍ കടല്‍ത്തിരമാലയില്‍പ്പെട്ട് മരണപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് മുഹമ്മദ് ഷാഫിയും കുടുംബവും മൊഗ്രാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയത്. വൈകുന്നേരം കുടുംബസമേതം കടല്‍ക്കരയിലെത്തിയതായിരുന്നു. കളിക്കുന്നതിനിടയില്‍ കൂടെ ഉണ്ടായിരുന്ന ഒരു കുട്ടി തിരമാലയില്‍ പെട്ടപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു മുഹമ്മദ് ഷാഫി. അപകടത്തില്‍പ്പെട്ട ഇയാളെ നാങ്കി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ റഫീഖ് ഉടന്‍ കരയ്‌ക്കെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജബൈരിയ. മക്കള്‍: അനിയ, ഹാറൂണ്‍. മീര്‍ മുഹമ്മദിന്റെ അപകട മരണം കുടുംബത്തെയും മൊഗ്രാല്‍ കടപ്പുറത്ത് സംഭവസമയത്ത് ഉണ്ടായിരുന്നവരെയും കണ്ണീരിലാഴ്ത്തി. അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പ് രണ്ടു കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തിയെടുത്ത ഫോട്ടോ കണ്ടവരും ദുഃഖത്തില്‍ പങ്കു ചേര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page