ഒന്‍പത് ദിവസം പ്രായമുള്ള കുഞ്ഞിനെ 60,000 രൂപയ്ക്കു വിറ്റ് ബൈക്കു വാങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒന്‍പതു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ് കിട്ടിയ പണം കൊണ്ട് ദമ്പതികള്‍ ബൈക്കു വാങ്ങി. ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. ഹദാമൂദ ഗ്രാമത്തിലെ ധര്‍മ്മുബെഹ്‌റ, ഭാര്യ ശാന്തിലത എന്നിവര്‍ ചേര്‍ന്നാണ് തങ്ങളുടെ കുഞ്ഞിനെ വിറ്റ് ബൈക്ക് വാങ്ങിയത്.
ഡിസംബര്‍ 19ന് നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മയൂര്‍ഭഞ്ച് ജില്ലയിലെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് 60,000 രൂപയ്ക്കാണ് വിറ്റത്. ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്.
കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ അയല്‍വാസികള്‍ക്ക് കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല. ഇതു സംബന്ധിച്ച് വ്യത്യസ്ത കാര്യങ്ങളാണ് ദമ്പതികള്‍ പറഞ്ഞത്. ആശുപത്രി വിട്ട ഉടനെ ഇവര്‍ ഒരു ബൈക്കുവാങ്ങി. നിര്‍ധന കുടുംബമായതിനാല്‍ ബൈക്കുവാങ്ങിയതില്‍ നാട്ടുകാര്‍ക്കു സംശയം തോന്നുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഒരു ഇടനിലക്കാരന്‍ മുഖേന കുഞ്ഞിനെ 60,000 രൂപയ്ക്ക് വില്‍പ്പന നടത്തിയതായുള്ള വിവരം പുറത്തുവന്നത്. കുട്ടിയെ വില്‍പ്പന നടത്തിയതല്ലെന്നും വളര്‍ത്താന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ഇടനിലക്കാരന്‍ വഴി കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നല്‍കിയതാണെന്നുമാണ് ദമ്പതികള്‍ മൊഴി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page