”എന്നെ പിടിക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം”; നാട്ടുകാരെ വെല്ലുവിളിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്‍

പയ്യന്നൂര്‍: നാട്ടിലെത്തി ജനങ്ങളെ വെല്ലുവിളിച്ച കാപ്പകേസ് പ്രതിയെ അറസ്റ്റു ചെയ്തു. പയ്യന്നൂര്‍, എട്ടിക്കുളത്തെ എം.പി റാഷിദി(30)നെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മയക്കു മരുന്ന് കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നേരത്തെ കാപ്പ കേസ് ചുമത്തി റഷീദിനെ നാടു കടത്തിയത്. തിങ്കളാഴ്ച രാത്രി തിരിച്ചെത്തിയ പ്രതി ”എന്നെ പിടിക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം” എന്നു ചോദിച്ചു വെല്ലുവിളിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്.

പെരിയ പുലിഭൂത ദേവസ്ഥാനം യു എ ഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡിയോഗം നടത്തി; പ്രമോദ് മളിക്കാല്‍ പ്രസിഡണ്ട്, മണി തായത്ത് സെക്രട്ടറി

ഷാര്‍ജ: പെരിയ പുലിഭൂത ദേവസ്ഥാനം യു എ ഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഷാര്‍ജയില്‍ നടന്നു. പ്രസിഡണ്ട് രാമകൃഷ്ണന്‍ നിടുവോട്ട് ആധ്യക്ഷം വഹിച്ചു. ഭാരവാഹികളായ രാഗേഷ് ആനന്ദ്, നാരായണന്‍ നാലക്ര, പ്രകാശ് നിടുവോട്ട്, കുട്ടികൃഷ്ണന്‍, പ്രദീപന്‍ പാറമ്മല്‍, പ്രമോദ് മളിക്കാല്‍, സുനില്‍ പതിക്കാല്‍ സംസാരിച്ചു.ഭാരവാഹികളായി പ്രമോദ് മളിക്കാല്‍ (പ്രസി.), മണി തായത്ത് (സെക്ര.), നാരായണന്‍ നാലക്ര(ട്രഷറര്‍), രാഗേഷ് ആനന്ദ്(വൈ. പ്രസി.), ഹരി കോവില്‍വളപ്പില്‍(ജോ. സെക്ര.), പ്രദീപന്‍ പാറമ്മല്‍(ജോ. ട്രഷറര്‍), പ്രകാശന്‍ നിടുവോട്ട് (ചാരിറ്റി കണ്‍.), രാമകൃഷ്ണന്‍ …

പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ബലമായി ചുംബിച്ച ജീവനക്കാരന്‍ അറസ്റ്റില്‍; കുടുക്കിയത് സിസിടിവിയിലെ ദൃശ്യങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പ്രമുഖ വസ്ത്രാലയത്തില്‍ പെരുന്നാള്‍ വസ്ത്രം വാങ്ങിക്കാന്‍ ബന്ധുക്കളോടൊപ്പം എത്തിയ പതിനഞ്ചുകാരിയെ കടന്നു പിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്ത ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ചാല, ഈസ്റ്റ് തന്നടിയിലെ ബൈത്തുല്‍നജയില്‍ ടി.കെ ഹനീസി(39)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്.ഐ ദീപ്തി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. റംസാന്‍ കച്ചവടത്തിന്റെ തിരക്കുള്ള സമയത്താണ് പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പം വസ്ത്രാലയത്തില്‍ എത്തിയത്. തിരക്കിനിടയില്‍ ആരും ശ്രദ്ധിക്കില്ലെന്നു കണക്കു കൂട്ടിയ ഹനീസ് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും …

അമ്പലത്തറ, പറക്കളായിയില്‍ വീട്ടുമുറ്റത്തു പുലി; കെട്ടിയിട്ട വളര്‍ത്തു നായയെ കൊന്നു തിന്ന നിലയില്‍

കാസര്‍കോട്: അമ്പലത്തറ, പറക്കളായിയില്‍ പുലിയിറങ്ങി. പറക്കളായി, കല്ലടംചിറ്റയിലെ വികാസിന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. പുലിയുടെ വ്യക്തമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയയെ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് അവശിഷ്ടങ്ങള്‍ വീട്ടിനു സമീപത്തു കണ്ടത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെത്തിയ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. റോഡില്‍ നിന്നു പുലി വീട്ടു വളപ്പിലേക്ക് കയറി വരുന്നതിന്റെയും ചുറ്റിക്കറങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.നേരത്തെയും …

ഡാളസില്‍ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് പടകൂറ്റന്‍ റാലി

-പി പി ചെറിയാന്‍ ഡാളസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് ഡൗണ്ടൗണ്‍ ഡാളസില്‍ ഞായറാഴ്ച നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ദി ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിന്‍ അമേരിക്കന്‍ സിറ്റിസണ്‍സാണ് റാലി സംഘടിപ്പിച്ചത്.ഡൗണ്ടൗണ്‍ ഡാളസിലെ 2215 റോസ് അവന്യൂവിലുള്ള കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പില്‍ നിന്നാരംഭിച്ച മെഗാ മാര്‍ച്ച് ഡൗണ്ടൗണിലെ തെരുവുകളെ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു. മാര്‍ച്ചില്‍ 15,000 പേര്‍ പങ്കെടുത്തതായി സംഘടനാ പ്രസിഡന്റ് ഡൊമിംഗോ ഗാര്‍സിയ പറഞ്ഞു.ഹ്യൂസ്റ്റണിലെ ഡെമോക്രറ്റിക് കോണ്‍ഗ്രസ് അംഗം ആല്‍ …

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; നാലു പേര്‍ക്കെതിരെ കേസ്, അക്രമം പെരുന്നാള്‍ ദിനത്തില്‍ ചെങ്കളയില്‍

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു അന്വേഷണം തുടങ്ങി.പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ചെങ്കള, ബംബ്രാണി നഗറിലാണ് സംഭവം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാഷിം ബംബ്രാണി (36), ഭാര്യ സിഎം നഫീസത്ത് തസ്‌നിയ (30), കുട്ടികള്‍ എന്നിവരാണ് അക്രമത്തിനു ഇരയായത്. ചെങ്കള, കോയപ്പാടിയില്‍ നിന്നു ബംബ്രാണി നഗറിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഒരു സംഘം ആള്‍ക്കാര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു പരാതിയില്‍ …

മിണ്ടാപ്രാണിയോട് ക്രൂരത; എരുമയുടെ വാല്‍ മുറിച്ച് വീട്ടുമുറ്റത്തെ കസേരയില്‍ വച്ച നിലയില്‍

പത്തനംതിട്ട: എരുമയുടെ വാല്‍ മുറിച്ച് ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ വച്ച നിലയില്‍. പത്തനംതിട്ട, തിരുവല്ല, നിരണത്താണ് ക്രൂരമായ സംഭവം നടന്നത്. ക്ഷീരകര്‍ഷകനായ കെ.പി മോഹനന്റെ എരുമയാണ് അതിക്രമത്തിനു ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. പുലര്‍ച്ചെ കറവിനായി തൊഴുത്തിലെത്തിയപ്പോഴാണ് എരുമയുടെ വാല്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. മൃഗഡോക്ടര്‍ അറിയിച്ചതു പ്രകാരം മുറിഭാഗത്ത് മരുന്നു വച്ചു കെട്ടി.സംഭവത്തില്‍ മോഹനന്‍ പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കി. അക്രമത്തിനു പിന്നില്‍ സാമൂഹ്യദ്രോഹികളാണെന്നു സംശയിക്കുന്നു. തനിക്കും കുടുംബത്തിനും വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെങ്കിലുമായോ വിരോധം ഇല്ലെന്നു …

ബംബ്രാണ, ചൂരിത്തടുക്കയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ വാറന്റ് പ്രതി; കൊലക്കേസില്‍ നേരത്തെ കുറ്റവിമുക്തനാക്കിയ ബാസിത്തിനെതിരെ വേറെയും കേസുകള്‍, പ്രതി റിമാന്റില്‍

കാസര്‍കോട്: 107 കിലോ കഞ്ചാവ് കടത്തിയ കേസിലെ വാറന്റ് പ്രതിയായ ബംബ്രാണ, ചൂരിത്തടുക്കയിലെ അബ്ദുല്‍ ബാസിത്ത് (32) എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുമ്പള പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചക്കാണ് വാറന്റ് പ്രതിയായ അബ്ദുല്‍ ബാസിത്ത് കുമ്പള എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ പ്രജിത്ത്(38), സിവില്‍ എക്സൈസ് ഓഫീസര്‍ രാജേഷ് പി (25), അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി മുരളി (30), സിവില്‍ എക്സൈസ് ഓഫീസര്‍ ടി.വി അതുല്‍ (30) …

ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും യാത്ര ചെയ്യാന്‍ തയാറാണെന്നു സുനിത വില്യംസും ബുച്ച് വില്‍മോറും

സണ്ണി മാളിയേക്കല്‍ ഹൂസ്റ്റണ്‍ (ടെക്‌സസ്):സ്റ്റാര്‍ലൈനര്‍ വാഹനത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക് വീണ്ടും യാത്ര ചെയ്യാന്‍ തയാറാണെന്നു സുനിത വില്യംസും ബുച്ച് വില്‍മോറും പറഞ്ഞു. കഴിഞ്ഞ യാത്രയില്‍ നേരിട്ട പോരായ്മകള്‍ പരിഹരിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചു. 286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം കഴിഞ്ഞ 18നു തിരിച്ചെത്തിയ ഇരുവരും 12 ദിവസത്തിനുശേഷം ആദ്യമായി ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബഹിരാകാശനിലയത്തിലെയും തിരിച്ചുള്ള യാത്രയിലെയും അനുഭവങ്ങളും പങ്കുവച്ചു. ഇരുവരെയും വഹിച്ച് ബഹിരാകാശനിലയത്തിലെത്തിയ സ്റ്റാര്‍ലൈനറിനു സാങ്കേതിക തകരാറുകളുണ്ടായതിനെത്തുടര്‍ന്നു …

പെണ്‍കുട്ടിയെ കാണാതായ കേസ്; യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കല്‍പ്പറ്റ: ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ സ്വദേശി ഗോകുലിനെയാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരു പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനാണ് ഗോകുലിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ പരിചയം പിന്നെ പ്രണയം; 16കാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചു, തളിപ്പറമ്പ് സ്വദേശിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തളിപ്പറമ്പിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് സ്വദേശി രാജേഷ് എന്ന അര്‍ജുനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. ഭാര്യയും മക്കളുമുള്ള രാജേഷ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം 2024 ജുലായ് മാസത്തിലാണ് ആദ്യമായി പീഡിപ്പിച്ചത്. കാറുമായി എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി തളിപ്പറമ്പില്‍ പ്രതി താമസിക്കുന്ന റൂമില്‍ വച്ചാണ് പീഡിപ്പിച്ചത്. 2024 ഒക്ടോബര്‍ മാസവും …

വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാന്‍ ശ്രമിച്ച മൂന്ന് കൗമാരക്കാരായ സഹോദരിമാര്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍ ഹ്യൂസ്റ്റണ്‍,ടെക്സസ്: വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് കൗമാരക്കാരായ സഹോദരിമാരെ അറസ്റ്റ് ചെയ്തു.ബാര്‍ക്കേഴ്‌സ് ക്രോസിംഗ് അവന്യൂവിലെ 3400 ബ്ലോക്കില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് ഹാരിസ് കൗണ്ടി ഡെപ്യൂട്ടികള്‍ പറയുന്നു.14, 15, 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ അടുക്കളയിലെ കത്തികള്‍ എടുത്ത് അമ്മയെ വീടിനുള്ളിലൂടെയും തെരുവിലേക്കും ഓടിച്ചുകയറ്റി കുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൗമാരക്കാരില്‍ ഒരാള്‍ അമ്മയെ ഇഷ്ടികകൊണ്ട് അടിച്ചതായി അധികൃതര്‍ പറയുന്നു. അമ്മയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ മുത്തശ്ശിയെയും ഇടിച്ചു വീഴ്ത്തി.മൂന്ന് …

വലിയ മീശക്ക് പേരുകേട്ട അഗ്നിശമന സേനാംഗം അന്തരിച്ചു

-പി പി ചെറിയാന്‍ കാലിഫോര്‍ണിയ: മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള സമര്‍പ്പണത്തിനും അസാധാരണമായ വലിയ മീശയ്ക്കും പേരുകേട്ട കാലിഫോര്‍ണിയയിലെ അഗ്നിശമന സേനാംഗം അന്തരിച്ചുരണ്ട് കുട്ടികളുടെ പിതാവായ ആന്റണി ഗാന്‍സ്‌ലറാണ് തിങ്കളാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്.2019ല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്ന ഗാന്‍സ്ലര്‍, ഹൃദയാഘാതം ഉണ്ടായപ്പോള്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നുവെന്ന് അഗ്നിശമന വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.ആന്റണി ഒരു പുരുഷ സിംഹമായിരുന്നു, ഊഷ്മളമായ വ്യക്തിത്വവും, മികച്ച നര്‍മ്മബോധവും, അസാധാരണമായ ഉയരവും, പലപ്പോഴും അതിരുകടന്ന വലിയ മീശയും ഉണ്ടായിരുന്നു,’ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഫ്രെമോണ്ട് ഫയര്‍ഫൈറ്റേഴ്‌സ് അസോസിയേഷന്‍ അനുസ്മരിച്ചു. സ്നേഹനിധിയായ …

കമല ഹാരിസ്, ഹിലരി ക്ലിന്റണ്‍, പ്രമുഖ ഡെമോക്രാറ്റുകള്‍ എന്നിവരുടെ സുരക്ഷാ അനുമതികള്‍ ട്രംപ് റദ്ദാക്കി

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ബൈഡന്‍ ഭരണകൂടത്തിലെ നിരവധി അംഗങ്ങള്‍, മറ്റ് പ്രമുഖ ഡെമോക്രാറ്റുകള്‍ എന്നിവരുടെ സുരക്ഷാ അനുമതികള്‍ പ്രസിഡന്റ് ട്രംപ് റദ്ദാക്കി.മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിന്‍വലിക്കുന്നതായി കഴിഞ്ഞ മാസം മിസ്റ്റര്‍ ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ നീക്കം. വെള്ളിയാഴ്ച ഒരു മെമ്മോയില്‍, മുഴുവന്‍ ബൈഡന്‍ കുടുംബത്തിന്റെയും സുരക്ഷാ അനുമതികള്‍ റദ്ദാക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.മുന്‍ സ്റ്റേറ്റ് …

വിമാനത്തിലെ ടോയ്‌ലറ്റുകളില്‍ വസ്ത്രങ്ങള്‍ ഫ്‌ളഷ് ചെയ്യുന്നത് നിര്‍ത്തണമെന്നു എയര്‍ ഇന്ത്യ

-പി പി ചെറിയാന്‍ ചിക്കാഗോ: വിമാനത്തിലെ ടോയ്‌ലറ്റുകളില്‍ വസ്ത്രങ്ങള്‍ ഫ്‌ളഷ് ചെയ്യുന്നത് നിര്‍ത്തണമെന്നു എയര്‍ ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടു. ഡല്‍ഹിയിലേക്കുള്ള വിമാനം ചിക്കാഗോയിലേക്ക് തിരിച്ചുപോയതിനെ തുടര്‍ന്ന് വിമാനത്തിലെ ടോയ്‌ലറ്റുകള്‍ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവു എന്ന് യാത്രക്കാര്‍ അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞ ബുധനാഴ്ച ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ AI126 വിമാനം പറന്നുയര്‍ന്ന് ഏകദേശം അഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എട്ട് ടോയ്‌ലറ്റുകള്‍ അടഞ്ഞുപോയതിനാല്‍ വിമാനം ചിക്കാഗോയിലേക്ക് മടങ്ങുകയായിരുന്നു.വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍, പ്ലാസ്റ്റിക് ബാഗുകള്‍, തുണിക്കഷണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് …

പ്രാഥമിക സഹ.സംഘങ്ങളോടുള്ള കേരള ബാങ്ക് അവഗണന അവസാനിപ്പിക്കണം: താലൂക്ക് തലത്തില്‍ സഹകാരി ധര്‍ണ്ണ

മഞ്ചേശ്വരം: സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ താലൂക്കു തലത്തില്‍ സഹകാരി ധര്‍ണ്ണ നടത്തി. പ്രാഥമിക സഹകരണ സംഘങ്ങളോടു കേരള ബാങ്ക് പ്രകടിപ്പിക്കുന്ന അവഗണന അവസാനിപ്പിക്കുക, സഹകരണ മേഖലയിലെ ജനാധിപത്യം തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ജപ്തി നടപടികള്‍ക്കെതിരെയുള്ള പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കുക, സംഘങ്ങളുടെ ഫണ്ടുകള്‍ കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, സഹകരണ സംഘങ്ങളോടുള്ള സര്‍ക്കാരിന്റെയും കേരള ബാങ്കിന്റെയും വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. ഉപ്പള കേരള ബാങ്ക് ശാഖയുടെ മുന്നില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന കാര്‍ഷിക …

ചോദ്യത്തിനു ഉത്തരം പറഞ്ഞില്ല; 11 വയസുകാരനെ ചൂരല്‍ അടിക്ക് വിധേയനാക്കി, ഹിഫ്‌ള് കോളേജ് അധ്യാപകരായ 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ചോദ്യത്തിനു ഉത്തരം പറയാത്തതില്‍ പ്രകോപിതരായി പതിനൊന്നു വയസ്സുകാരനെ ഒരു വര്‍ഷത്തോളം ചൂരല്‍ കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ ഹിഫ്‌ള് കോളേജ് ഹോസ്റ്റലിലെ അന്തേവാസിയായ 11കാരനാണ് അതിക്രമത്തിനു ഇരയായത്. 2024 മെയ് മാസം മുതല്‍ 2025 മാര്‍ച്ച് 9 വരെയുള്ള കാലയളവില്‍ കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള അധ്യാപകരായ രണ്ടു പേര്‍ ചൂരല്‍ വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.ഭയം കാരണമാണ് …

കടന്നൽ കുത്തേറ്റ മംഗൽപാടി സ്വദേശി മരിച്ചു

കാസർകോട്: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മംഗൽപാടി, പുളിക്കുത്തി അഗർത്തിമൂലയിലെ രാധാകൃഷ്ണ(62) മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മരണം. തിങ്കളാഴ്ച്ച നടന്നു പോകുന്നതിനിടയിൽ സോങ്കാലിൽ വച്ചാണ് കടന്നൽ കുത്തേറ്റത്. മംഗൽപ്പാടി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചൊവ്വാഴ്ച്ച നില ഗുരുതരമായതോടെ മരണം സംഭവിച്ചു. ഭാര്യ: പരേതയായ രാധാമണി . മക്കൾ: സുമേഷ്, സു ജീഷ്. മരുമകൾ: പ്രതീക്ഷ. സഹോദരി: ലീലാവതി .