ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്

കുമ്പള: ആരിക്കാടി ടോള്‍ ബൂത്ത് നിര്‍മ്മാണത്തിന്റെ പേരില്‍ റോഡ് ബ്ലോക്ക് ചെയ്യുകയും ടോള്‍ ബൂത്തിന് ഇരു ഭാഗത്തും ഹമ്പുകള്‍ സ്ഥാപിക്കുകയും ആംബുലന്‍സുകള്‍ പോലും റോഡില്‍ കുടുങ്ങുകയും ചെയ്തതിനെത്തുടര്‍ന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് തടഞ്ഞുള്ള നിര്‍മ്മാണം തടഞ്ഞു.ഗതാഗതം തടയാന്‍ വച്ചിരുന്ന തടകള്‍ നാട്ടുകാര്‍ വലിച്ചെറിഞ്ഞു. കരാര്‍ കമ്പനി ജീവനക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരു കൂട്ടരെയും പിന്തിരിപ്പിച്ചു. റോഡ് ബ്ലോക്കുകള്‍ ഉടന്‍ നീക്കം ചെയ്യുകയും അടച്ചിട്ട രണ്ടു പാതകള്‍ വൈകിട്ടോടെ തുറക്കുമെന്നും …

ദീപപ്പൊലിമയില്‍ ദീപാവലി ആഘോഷം; അയോധ്യയില്‍ 26.17 ലക്ഷം നിലവിളക്കുകള്‍ ഒരേ സമയം തെളിഞ്ഞു

ന്യൂഡല്‍ഹി: വെളിച്ചത്തിന്റെ സുവര്‍ണ്ണ തെളിമയില്‍ ദീപാവലി ആഘോഷിക്കുന്നു. അയോധ്യയില്‍ ഇന്നലെ നടന്ന ദീപാവലി ആഘോഷത്തില്‍ 26.17 ലക്ഷം നിലവിളക്കുകള്‍ ഒരേ സമയം തെളിഞ്ഞു. 2128 പേര്‍ ഒരുമിച്ച് ആരതി സമര്‍പ്പിച്ചു. അയോധ്യയിലെ സരയൂ നദീതീരം ദീപങ്ങള്‍ കൊണ്ടു തിളങ്ങി നിന്നു.ലോകചരിത്രത്തില്‍ ഇത്രയും വിളക്കുകള്‍ ഒരുമിച്ചു തിരി തെളിച്ചത് ആദ്യമായിരുന്നു. ഇത്രയും പേര്‍ ആരതിയില്‍ സംബന്ധിച്ചതും അതിശയമായിരുന്നു. അതു കൊണ്ടു തന്നെ സംഭവം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥലം പിടിച്ചു. മനസും പ്രവൃത്തിയും ചിന്തയും എന്നും ഭദ്രദീപം …

സിബിഎസ്ഇ ജില്ലാ സ്‌കൂള്‍ കലോത്സവം പരവനടുക്കത്ത്; 21 മുതല്‍ 23 വരെ

കാസര്‍കോട്: സിബിഎസ്ഇ ജില്ലാ സ്‌കൂള്‍ കലോത്സവം 21ന് പരവനടുക്കത്ത് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ 3000ലധികം വിദ്യാര്‍ത്ഥികള്‍ സര്‍ഗവാസന തെളിയിക്കും. ചന്ദ്രഗിരി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ 21 സിബിഎസ്ഇ വിദ്യാലയങ്ങളാണ് പങ്കെടുക്കുക. 21ന് സ്റ്റേജിതര മത്സരമാണ്. 9 വേദികളിലാണ് ഈ മത്സരം നടക്കുക. 22,23 തിയതികളില്‍ ആറു വേദികളില്‍ കലാമത്സരത്തിനു തിരശ്ശീല ഉയരും. 69 ഇനങ്ങളിലാണ് കലാമത്സരങ്ങള്‍. 44 ഇനങ്ങളിലാണ് സ്റ്റേജിതര മത്സരങ്ങള്‍. കലോത്സവം 22ന് …

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ആരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനും യു ഡി എഫിനും ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പഞ്ചായത്ത് പ്രസിഡന്റെന്ന അന്വേഷണം പൂര്‍ത്തിയാക്കും മുമ്പു അണികള്‍ തിരിച്ചു ചോദിച്ചു; എ കെ ആരിഫല്ലാതെ പിന്നാരാകാനാ? അവര്‍ പറഞ്ഞു തീരും മുമ്പു മറ്റു ചിലര്‍ ഇടപെട്ടു: എം പി ഖാലിദിനെന്താ കുഴപ്പം? ഇവരല്ലാതെ ഇതിനു പറ്റിയ മറ്റാരും കുമ്പളയിലില്ലേ എന്നും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ത്താന്‍ അണിയറ നീക്കവും ആരംഭിച്ചിട്ടുണ്ടെന്നു പറയുന്നു.കാലാകാലങ്ങളായി ആരിക്കാടി, ബംബ്രാണ, ഉളുവാര്‍ എന്നിവിടങ്ങളിലുള്ളവരാണ് പഞ്ചായത്ത് പ്രസിഡന്റാവുന്നതെന്നും വിമര്‍ശനമുണ്ട്. ഇത്തവണ …

‘നളിനി’യുടെ സങ്കട ഹര്‍ജി ഇന്നും പ്രസക്തം!

നാരായണന്‍ പേരിയ ‘തന്നതില്ല, പരനുള്ളുകാട്ടുവാന്‍ഒന്നുമേ, നരനുപായമീശ്വരന്‍ഇന്നു ഭാഷയതപൂര്‍ണ്ണമാകയാല്‍,വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍’(മഹാകവി കുമാരനാശാന്റെ ‘നളിനി’) തന്റെ ഉള്ളിലുള്ളത് അന്യന് കാണിച്ചു കൊടുക്കാന്‍, ഉപായമില്ല; ഉണ്ട്- ഭാഷ. എന്നാല്‍ അതും അപൂര്‍ണം; അര്‍ത്ഥശങ്കയുണ്ടാക്കും, പറഞ്ഞതാകില്ല, ശ്രോതാവ് മനസ്സിലാക്കുക; മറ്റൊന്നായിരിക്കും. മറ്റൊരാളുടെ ഉള്ളറിയാനും ഇതുപോലെതന്നെ ഉപായമില്ല.കുറ്റാന്വേഷകരെ നേരിടുന്ന പ്രധാന പ്രശ്‌നവും ഇതാണ്. ഒരു കുറ്റം സംബന്ധിച്ചു പരാതികിട്ടിയാല്‍, ആരാണ് അത് ചെയ്തത് എന്ന് അന്വേഷിച്ച്, ശരിയായ കുറ്റവാളിയെ കണ്ടുപിടിച്ച് കോടതിയിലെത്തിക്കേണ്ടത് കുറ്റാന്വേഷകരായ പോലീസാണല്ലോ. അന്വേഷണ റിപ്പോര്‍ട്ടും കുറ്റാരോപിതന്റെ മൊഴിയും വിലയിരുത്തി കോടതി വിധി …

ഡാളസ് കേരളാ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ചുമതല ജേക്കബ് സൈമണിന്: സമവായതിനും ശ്രമം

പി പി ചെറിയാൻ ഡാളസ് :കേരളാ അസോസിയേഷൻ ഓഫ് ഡാലസ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനു നേതൃത്വം നൽകാൻ ജേക്കബ് സൈമൺ, പീറ്റർ നെറ്റോ, മാത്യു കോശി എന്നിവരെ തിരഞ്ഞെടുത്തു. ഒക്ടോബർ 31 നാണു തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയ്യതി. 1976 ൽ സ്ഥാപിതമായ സംഘടന അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന വലിയ ആഘോഷ പരിപാടികൾ അസോസിയേഷൻ ആസൂത്രണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനനുയോജ്യമായ ഒരു ഭരണ സമിതിയെ സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപഷം അംഗങ്ങളും …

അമേരിക്കയിൽ വീണ്ടും വെടി : ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായ വെടിവയ്പിൽ മൂന്ന് പേർക്ക് പരിക്ക്

പി പി ചെറിയാൻഒക്ക്ലഹോമ:ഒക്ക്ലഹോമയിലെ സ്റ്റിൽവാട്ടറിലെ ഒക്ക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി റെസിഡൻഷ്യൽ ഹാളിന് പുറത്തുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്.ക്യാമ്പസിന് പുറത്തുള്ള സ്വകാര്യ പാർട്ടിക്കു ശേഷം ചിലർ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരെയും ആശുപത്രികളിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്. സ്റ്റിൽവാട്ടറിലെ പെയിൻ കൗണ്ടി എക്സ്പോ സെന്ററിൽ നടന്ന പാർട്ടിയിലുണ്ടായ തർക്കമനു കാണാമെന്നു പൊലീസ് പറഞ്ഞു.

പുലിക്കുന്നു ജഗദംബ ക്ഷേത്രത്തില്‍ കവര്‍ച്ച; മോഷ്ടാവ് പണമൊഴികെ മറ്റു മോഷണ വസ്തുക്കള്‍ ക്ഷേത്രക്കിണറ്റിലും മറ്റും ഉപേക്ഷിച്ചു രക്ഷപ്പെട്ടു

കാസര്‍കോട്: പുലിക്കുന്നു ജഗദംബ ദേവീ ക്ഷേത്രത്തില്‍ കവര്‍ച്ച.ഞായറാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ക്ഷേത്രത്തിന്റെ സേവാകൗണ്ടര്‍, ക്ഷേത്ര കമ്മിറ്റി ഓഫീസ് സ്റ്റോര്‍ റൂം എന്നിവയുടെ പൂട്ടു പൊളിച്ചിട്ടുണ്ട്. സോവാ കൗണ്ടറില്‍ നിന്ന് 1000 രൂപ കവര്‍ന്നതായി പറയുന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ഹാര്‍ഡ് ഡിസ്‌കിന്റെ റിസീവര്‍ മോഷ്ടാക്കള്‍ ഇളക്കിയെടുത്തു.ഇതു ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ കിണറിനുള്ളില്‍ നിന്നു കണ്ടെടുത്തു. ക്ഷേത്രത്തിലെ മൈക്ക് സെറ്റിന്റെ ആപ്ലിഫയര്‍ അപഹരിച്ചെങ്കിലും അതു ക്ഷേത്രത്തിനു പുറത്ത് …

അറവുശാലയിലേക്കു കൊണ്ടുവന്ന പോത്ത് വിരണ്ടോടി; കാവുഗോളിയില്‍ കളിച്ചു കൊണ്ടു നിന്ന കുട്ടിയെ ഇടിച്ചു കടലിലേക്കു തെറിപ്പിച്ചു; പരിക്കേറ്റ കുട്ടി ആശുപത്രിയില്‍, പോത്ത് ഭീതിയില്‍ നാട്

കാസര്‍കോട്: അറവുശാലയിലേക്കു കൊണ്ടുവന്ന പോത്ത് വിരണ്ടോടുന്നതിനിടയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഇടിച്ചു തെറുപ്പിച്ചു. പോത്തിന്റെ ഇടിയേറ്റു കടലിലേക്കു തെറിച്ചു വീണ 12 കാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവുഗോളി കടപ്പുറത്തെ രാജേഷിന്റെ മകന്‍ അദ്വൈതി (12)നാണ് പരിക്കേറ്റത്. അദ്വൈതിന്റെ മൂക്കിന്റെ എല്ലിനു പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പിതാവ് പറഞ്ഞു. കാലിനും കൈക്കും പരിക്കുണ്ട്. അദ്വൈത് അടുക്കത്ത് ബയല്‍ സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിയാണ്. അവധി ദിവസമായ ഇന്നലെ വൈകിട്ട് വീട്ടിനടുത്തെ കാവുഗോളി കടപ്പുറത്തു കൂട്ടുകാര്‍ക്കൊപ്പം …

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് കണ്‍വെൻഷൻ 24 മുതൽ

ഡാലസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കണ്‍വെൻഷൻ 24 , 25 26 തിയ്യതികളിൽ നടക്കും. റവ. ലിജോ ടി. ജോർജ് (സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവാനിയ) മുഖ്യ പ്രഭാഷണം നടത്തും. സുവിശേഷ യോഗങ്ങളിലേക്കുഭാരവാഹികൾ എല്ലാവരേയും ക്ഷണിച്ചു.

ബ്ലൈസ് തളങ്കര ദക്ഷിണേന്ത്യന്‍ ദഫ് മത്സരം: ത്വയ്ബ കരേക്കാട് ജേതാക്കള്‍

കാസര്‍കോട്: ബ്ലൈസ് തളങ്കര മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ദക്ഷിണേന്ത്യ ദഫ് മത്സരത്തില്‍ ത്വയ്ബ കരേക്കാട് മലപ്പുറം ജേതാക്കളായി. കസ്വ മലപ്പുറം രണ്ടാം സ്ഥാനവും അല്‍ ജസീറ ഉള്ളാള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ബ്ലൈസ് തളങ്കര ഉപദേശക സമിതി അംഗം ഹാജി അസ്ലം പടിഞ്ഞാര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ചടങ്ങില്‍ അസ്ലം പടിഞ്ഞാര്‍, ഹാഷിം ബാങ്കോട്, മമ്മി, ഫൈസല്‍, കണ്ടത്തില്‍ മദ്രസ്സ ദഫ് സംഘം എന്നിവരെ അനുമോദിച്ചു. ബ്ലൈസ് പ്രസിഡന്റ് നൗഫല്‍ തായല്‍ അദ്ധ്യക്ഷത …

ദേവസ്വം ഭരണം ഭക്തരെ ഏൽപിക്കണം: സി.കെ. പദ്മനാഭൻ

കാസർകോട്: ശബരിമലയിലെ കൊള്ളയുടെയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ ദേവസ്വം ബോഡ് പിരിച്ചുവിട്ട് ദേവസ്വം ഭരണം ഭക്തരെ ഏൽപ്പിക്കണമെന്നു ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം സി.കെ. പത്മനാഭൻ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിയുടെബൃഹദ് സംഗമവും ജനപ്രതിനിധികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ പൊതിഞ്ഞ സ്വർണ്ണപ്പാളികൾ സ്വർണ്ണം പൂശിയതായും പിന്നീട് ചെമ്പ് പാളികളായി മാറുന്നതും ഞെട്ടലോടെയാണ് ഭക്തർ കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല കേവലമൊരു ക്ഷേത്രമല്ല, ശബരിമല പോലുള്ള വേറൊരു ഹിന്ദു ക്ഷേത്രവും …

വലിയപറമ്പില്‍ തോണി മറിഞ്ഞ് മല്‍സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

കാസര്‍കോട്: വലിയപറമ്പില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് മല്‍സ്യത്തൊഴിലാളിയെ കാണാതായി. വലിയ പറമ്പ് സ്വദേശി എന്‍.പി തമ്പാ(63)നെയാണ് കാണാതായത്.ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. വലിയ പറമ്പ് പാലത്തിനു താഴെ തോണിയിലിരുന്ന് മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുന്നു. തിരച്ചില്‍ നടത്തുന്നതിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്.

ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; കാണാനില്ലെന്നു പരാതി നല്‍കിയ ഭര്‍ത്താവ് കസ്റ്റഡിയില്‍

കോട്ടയം: ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചു മൂടി. പശ്ചിമബംഗാള്‍ സ്വദേശിനിയും കോട്ടയം, അയര്‍ക്കുന്ന്, എളപ്പിനിയില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിനി അല്‍പ്പാന (30)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേയ്ക്ക് കടക്കാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്.തന്റെ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് സോണി കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അല്‍പ്പാന കൊല്ലപ്പെട്ടതായുള്ള ചില സൂചനകള്‍ പൊലീസിനുലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സോണി പൊലീസ് നിരീക്ഷണത്തിലായിരുന്നു. നാട്ടിലേയ്ക്ക് കടക്കാനായി …

പള്ളിയില്‍ നിസ്‌കരിച്ചു വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന ആള്‍ക്ക് ബൈക്കിടിച്ച് ഗുരുതരം; അപകടം പേരാല്‍ നാട്ടക്കല്ലില്‍, ബൈക്ക് യാത്രക്കാരനും പരിക്ക്

കാസര്‍കോട്: പള്ളിയില്‍ നിസ്‌കരിച്ച് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന ആള്‍ക്ക് ബൈക്കിടിച്ച് ഗുരുതരം. പേരാല്‍ കണ്ണൂരിലെ അബ്ദുള്ള (66)യ്ക്കാണ് പരിക്കേറ്റത്. കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇദ്ദേഹത്തെ മംഗ്ളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ പേരാലിലെ തേജസി (20)നെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ പേരാല്‍, നാട്ടക്കല്ലിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരുകിലെ മതിലില്‍ ഇടിച്ചാണ് നിന്നത്.

താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് എട്ടിക്കുളം സിയാറത്തോടെ തുടക്കം

പയ്യന്നൂര്‍: 20, 21 തീയതികളില്‍ ദേളി സഅദിയ്യിയില്‍ നടക്കുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ് എന്നിവരുടെ അനുസ്മരണ സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ചു. എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ സിയാറത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.സയ്യിദ് ജുനൈദ് അല്‍ബുഖാരി നേതൃത്വം നല്‍കി.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എം കെ ദാരിമി അധ്യക്ഷത വഹിച്ചു. മര്‍സൂഖ് സഅദി, അബ്ദുല്‍ …

കാസര്‍കോട്, കോട്ടക്കണ്ണി റോഡിലെ കടയില്‍ അനധികൃത ലോട്ടറി ചൂതാട്ടം; നാലുപേര്‍ക്കെതിരെ കേസ്; 26,490 രൂപ പിടികൂടി

കാസര്‍കോട്: കാസര്‍കോട്, കോട്ടക്കണ്ണി റോഡിലെ കടയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ലോട്ടറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 26,490 രൂപ പിടികൂടി ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് കാസര്‍കോട് ടൗണ്‍ എസ് ഐ കെ രാജീവന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണും കടലാസുകളും ഉപയോഗിച്ചാണ് സമാന്തര ലോട്ടറി നടത്തിയതെന്നു പൊലീസ് പറഞ്ഞു.സംഭവത്തില്‍ ഭഗവതി നഗറിലെ ജി ആര്‍ രാധാകൃഷ്ണന്‍ (31), കൂഡ്‌ലു, ശിവകൃഷ്ണ റോഡിലെ അഭിഷേക് കുമാര്‍ (32), ഹൊസമനെ റോഡിലെ പവന്‍ രാജ് സി ഷെട്ടി (25), കോട്ടക്കണി …

എയിംസ് കാസര്‍കോട്ട് സ്ഥാപിക്കുന്നത്തിനു മുഖം തിരിഞ്ഞുനില്‍ക്കുന്നതു കഷ്ടം: ശ്രീകാന്ത്

കാസര്‍കോട്: കാസര്‍കോട്ടു എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു. പ്രതികരണം തേടിയപ്പോള്‍ മാത്രമാണ് സ്ഥലം എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതു സംബന്ധിച്ച പ്രതികരിച്ചത്. ഇത് എം പി യുടെ പരാജയമാണ്.ജില്ലയിലെ ഭരണ-പ്രതിപക്ഷ എം.എല്‍.എമാരില്‍ ആരും ഇതുവരെ ഈ വിഷയത്തില്‍ കമാന്നു മിണ്ടിയിട്ടില്ല. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ ഇരുമുന്നണികളും അവഗണിക്കുന്നു.വന്‍കിട സ്വകാര്യ-സഹകരണ ആശുപത്രി ലോബികളാണ് കാസര്‍കോട്ട് എയിംസിന്റെ സാധ്യത ഇല്ലാതാകുന്നതെന്നു ശ്രീകാന്ത് ആരോപിച്ചു.ജില്ലയിലെ …